city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉന്നതി ഫൗൻഡേഷന്‍, സിവില്‍ സര്‍വീസ് പരിശീലനത്തിനായി 30 കുട്ടികളെ ഏറ്റെടുക്കുന്നു

കാസര്‍കോട്:(www.kasargodvartha.com 30.03.2022) ഉന്നതി ഫൗൻഡേഷന്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനായി ജില്ലയിലെ 30 കുട്ടികളെ ഏറ്റെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
       
ഉന്നതി ഫൗൻഡേഷന്‍, സിവില്‍ സര്‍വീസ് പരിശീലനത്തിനായി 30 കുട്ടികളെ ഏറ്റെടുക്കുന്നു

വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ജില്ലയായ കാസർകോട് കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സംഘടനയാണ് ഉന്നതി. ഇതിന് കീഴില്‍ രാജ്യത്തെ വിവിധ കേന്ദ്ര സര്‍വകലാശാലകളിലായി 40 ല്‍ അധികം വിദ്യാര്‍ഥികള്‍ പഠനം നടത്തി വരുന്നു.

വിദ്യാഭ്യാസ മേഖലയില്‍ ബഹുമുഖ പദ്ധതി സേവനങ്ങള്‍ നടത്തി വരുന്ന സംഘടന ഈ അധ്യയന വര്‍ഷം ജില്ലയിലെ പ്ലസ് വണ്‍ മുതല്‍ ഡിഗ്രി തലം വരെ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് തിരഞ്ഞെടുത്ത 30 പേർക്ക് രാജ്യത്തെ പ്രധാന പരീക്ഷയായ സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാനുള്ള പരിശീലന പദ്ധതിക്ക് തുടക്കം കുറിക്കും.

ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 10 വരെയാണ് അപേക്ഷിക്കാനുള്ള തീയ്യതി. ഈ അധ്യയന വർഷം എസ് എസ് എല്‍ സി കഴിഞ്ഞവര്‍ മുതല്‍ ഡിഗ്രി അവസാന വര്‍ഷം പഠിക്കുന്നവര്‍ വരെ അപേക്ഷിക്കാം. 6238967729 എന്ന നമ്പറിലെ വാട്‌സാപിലേക്ക് വിശദമായ വിവരങ്ങള്‍ അയച്ചാല്‍ മതി.



വാർത്താ സമ്മേളനത്തില്‍ ഉന്നതി ഫൗൻഡേഷന്‍ ഭാരവാഹികളായ പുത്തൂര്‍ ഹംസ, മുഹമ്മദ് അലി പള്ളിക്കര, റിയാസ് പള്ളിപ്പുഴ, ഇംദാദ് പള്ളിപ്പുഴ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Video, Pressmeet, Conference, The Unnati Foundation is recruiting 30 children for civil service training.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia