വ്യാപാരി സമൂഹത്തെ തകര്‍ക്കുന്ന നിലപാടുകളില്‍ നിന്ന് സര്‍ക്കാരും ഉദ്യോഗസ്ഥരും പിന്മാറുക; വ്യാപാരികള്‍ ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
Oct 29, 2019, 19:53 IST
കാസര്‍കോട്: (www.kasargodvartha.com 29.10.2019) വ്യാപാരി സമൂഹത്തെ തകര്‍ക്കുന്ന നിലപാടുകളില്‍ നിന്ന് സര്‍ക്കാരും ഉദ്യോഗസ്ഥരും പിന്മാറുക, ജിഎസ് ടിയിലെ വ്യാപാരി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വ്യാപാരികള്‍ കാസര്‍കോട് കലക്ടറേറ്റിന് സമീപമുള്ള ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജിഎസ്ടിയുടെ വരവോടെ കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരില്‍ അധികൃതര്‍ 2017 ന് മുമ്പ് തീര്‍പ്പാക്കിയ കണക്കുകളില്‍ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തവിധം ലക്ഷക്കണക്കിന് രൂപ പിഴ ചുമത്തുകയും, വ്യാപകമായി നോട്ടീസ് അയക്കുകയും നിരന്തരമായി കടകളില്‍ കയറി പരിശോധിക്കുകയും ചെയ്യുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹ്മദ് ഷെരീഫ് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു.
കേരളത്തില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സംഭവിച്ച പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ അനുഭവിച്ച വിഭാഗമാണ് വ്യാപാരികള്‍. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രളയ സെസ് വ്യാപാര മേഖലയില്‍ വന്‍ ഇടിവാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിലങ്ങോളമിങ്ങോളം ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക് നഷ്ടപരിഹാരവും പുനരധിവാസവും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
രാവിലെ പത്ത് മണിക്ക് ഗവണ്‍മെന്റ് കോളജ് പരിസരത്ത് നിന്നും ആരംഭിച്ച പ്രധിഷേധ മാര്‍ച്ചിലും ധര്‍ണ്ണയിലും ആയിരക്കണക്കിന് വ്യാപാരികള്‍ അണിനിരന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ വി ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കള്‍ പരിപാടിക്ക് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി സ്വാഗതവും ജില്ലാ ട്രെഷറര്‍ മാഹിന്‍ കോളിക്കര നന്ദിയും പറഞ്ഞു.
പി പി മുസ്തഫ, സി എച്ച് ഷംസുദ്ധീന്‍, ശങ്കരനാരായണ മയ്യ, ഇല്ല്യാസ് ടി എ, ബി വിക്രം പൈ, ശിഹാബ് ഉസ്മാന്‍, ശശിധരന്‍ ജി എസ്, പി മുരളീധരന്‍, എ വി ഹരിഹരസുതന്‍, എം പി സുബൈര്‍, ബഷീര്‍ കനില, സി ഹംസ, എ എ അസീസ്, എ കെ മൊയ്തീന്‍കുഞ്ഞി, ഷേര്‍ളി സെബാസ്റ്റ്യന്‍, കെ മണികണ്ഠന്‍, ഫര്‍ണ്ണിച്ചര്‍ മാനുഫാക്‌ച്ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഷാഫി നാലപ്പാട്, മൂസ എം, മുഹമ്മദലി മുണ്ടാകുലം, അഷ്‌റഫ് നാല്‍ത്തടുക്ക, സി യൂസഫ് ഹാജി, കെ വി സുരേഷ്‌കുമാര്‍, മുഹമ്മദ് കുഞ്ഞി കുഞ്ചാര്‍, ഹനീഫ എ കെ, മനോജ്കുമാര്‍ എ, നാരായണ പൂജാരി, എം കെ ബേബി, കെ എം കേശവന്‍ നമ്പീശന്‍, കെ കുഞ്ഞികൃഷ്ണന്‍, സി ചന്ദ്രന്‍, സി മാധവന്‍, അശോകന്‍ പൊയിനാച്ചി, പി എം ജോസഫ്, ടി എം ജോസ് തയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kasaragod, Merchant-association, Dharna, March, Top-Headlines, The Merchants Marched to the GST Deputy Commissioner's Office and held a Dharna < !- START disable copy paste -->