city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uroos | മാലിക് ദീനാര്‍ ഉറൂസിനെ വരവേറ്റ് തായലങ്ങാടിയും; കണ്ണിന് കുളിര്‍മയേകി കിലോമീറ്ററുകളോളം യഫയുടെ അലങ്കാരങ്ങള്‍

തായലങ്ങാടി: (www.kasargodvartha.com) ഹസ്രത്ത് മാലിക് ദീനാറിന്റെ പേരില്‍ തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നടത്തിവരാറുള്ള ഉറൂസിനെ വരവേറ്റ് തായലങ്ങാടിയും. കണ്ണിന് കുളിര്‍മയേകുന്ന വന്‍ അലങ്കാരങ്ങളാണ് യഫാ തായലങ്ങാടിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ജനുവരി അഞ്ച് മുതല്‍ 15 വരെയാണ് ഉറൂസ് പരിപാടികള്‍ നടക്കുന്നത്.
                  
Uroos | മാലിക് ദീനാര്‍ ഉറൂസിനെ വരവേറ്റ് തായലങ്ങാടിയും; കണ്ണിന് കുളിര്‍മയേകി കിലോമീറ്ററുകളോളം യഫയുടെ അലങ്കാരങ്ങള്‍

താലൂക് ഓഫീസിന് സമീപത്തെ ട്രാഫിക് ജന്‍ക്ഷന്‍ മുതല്‍ ക്ലോക് ടവര്‍ വരെ കിലോമീറ്ററുകളോളമാണ് ലക്ഷങ്ങള്‍ ചിലവില്‍ അലങ്കാരങ്ങള്‍ നടത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ മഞ്ഞ വര്‍ണ ബള്‍ബുകള്‍ ശോഭ പരത്തുന്നു. ഒപ്പം തന്നെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദും യഫാ തായലങ്ങാടിയുടെ ഓഫീസും അലങ്കാരങ്ങളാല്‍ തിളങ്ങുകയാണ്. നിയാസ് സോല പ്രസിഡണ്ടും ഗഫൂര്‍ മാളിക ജെനറല്‍ സെക്രടറിയും ജഅഫര്‍ കമാല്‍ ട്രഷററുമായുള്ള യഫാ തായലങ്ങാടിയുടെ പ്രവര്‍ത്തകര്‍ വളരെ ആവേശത്തോടെയാണ് നാടിന് ആത്മചൈതന്യം പകരുന്ന മഹാന്റെ ഉറൂസിനായി രംഗത്തുവന്നത്.
                
Uroos | മാലിക് ദീനാര്‍ ഉറൂസിനെ വരവേറ്റ് തായലങ്ങാടിയും; കണ്ണിന് കുളിര്‍മയേകി കിലോമീറ്ററുകളോളം യഫയുടെ അലങ്കാരങ്ങള്‍

ജാതിമത ഭേദമന്യേ വിവിധ പ്രദേശങ്ങളില്‍ നിന്നായി ജനലക്ഷങ്ങളാണ് ഉറൂസ് നാളുകളില്‍ തളങ്കരയിലേക്ക് ഒഴുകിയെത്തുന്നത്. ഇവര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനും യഫാ പ്രവര്‍ത്തകര്‍ രംഗത്തുണ്ടാവും. സാമൂഹ്യ, ജീവകാരുണ്യ, കായിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാല്‍ ശ്രദ്ധേയമായ കൂട്ടായ്മയാണ് യഫാ തായലങ്ങാടി.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Malik Deenar, Uroos, Thayalangadi, Maqam Uroos, Video, Thalangara Uroos, YAFA Thayalangadi, Thalangara Uroos: YAFA Thayalangadi with decorations.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia