city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uroos | മുഹിമ്മാതില്‍ ത്വാഹിര്‍ തങ്ങളുടെ 17-ാമത് ഉറൂസ് മാര്‍ച് 2ന് തുടങ്ങും; സനദ് ദാന സമ്മേളനം മാര്‍ച് 5ന്

കാസര്‍കോട്: (www.kasargodvartha.com) സയ്യിദ് ത്വാഹിറുല്‍ അഹദല്‍ തങ്ങളുടെ 17-ാമത് ഉറൂസ് മുബാറകും സനദ് ദാന മഹാ സമ്മേളനവും മാര്‍ച് രണ്ട് മുതല്‍ അഞ്ച് വരെയായി പുത്തിഗെ മുഹിമ്മാതില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിയാറത്, ദൗറതുല്‍ ഖുര്‍ആന്‍, മതപ്രഭാഷണം, റാതീബ്, തമിഴ് സമ്മേളനം, സ്വലാത് മജലിസ് തുടങ്ങി വിവിധ പരിപാടികള്‍ ഉറൂസ് ഭാഗമായി നടക്കും. നാല് ദിനങ്ങളിലായി പതിനായിരങ്ങള്‍ മുഹിമ്മാത് നഗറില്‍ എത്തിച്ചേരും. അതിഥികളെ വരവേല്‍ക്കാന്‍ അതിവിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
      
Uroos | മുഹിമ്മാതില്‍ ത്വാഹിര്‍ തങ്ങളുടെ 17-ാമത് ഉറൂസ് മാര്‍ച് 2ന് തുടങ്ങും; സനദ് ദാന സമ്മേളനം മാര്‍ച് 5ന്

മാര്‍ച് രണ്ടിന് രാവിലെ 9.30ന് സ്വാഗത സംഘം ചെയര്‍മാന്‍ പിഎ അബ്ദുസ്സലാം ദാരിമി കുബണൂര്‍ പതാക ഉയര്‍ത്തും. വൈകിട്ട് അഹ്ദല്‍ മഖാം സിയാറതിന് സയ്യിദ് ഖാസിം അല്‍ അഹ്ദല്‍ നേതൃത്വം നല്‍കും. വൈകിട്ട് നാലിന് ദൗറതുല്‍ ഖുര്‍ആന്‍ സദസിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവരം, സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട നേതൃത്വം നല്‍കും. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉറുസ് ഉദ്ഘാടനം ചെയ്യും. സ്വലാത് മജ്‌ലിസിന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും. രാത്രി 8.30ന് ഹാഫിസ് മസ്ഊദ് സഖാഫി ഗുഡല്ലൂര്‍ മതപ്രഭാഷണം നടത്തും. സിഎന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ അധ്യക്ഷനാകും.

മാര്‍ച് മൂന്നിന് രാത്രി ഏഴിന് രിഫാഈ റാതീബിന് സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദറൂസി തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി 8.30 ന് ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍ പ്രഭാഷണം നടത്തും. ഹാജി അമീറലി ചൂരി അധ്യക്ഷനാകും. മാര്‍ച് നാല് രാവിലെ 9.30 ന് തമിഴ് സമ്മേളനം മന്‍സൂര്‍ ഹാജി ചെന്നൈയുടെ അധ്യക്ഷതയില്‍ തമിഴ്‌നാട് മുസ്ലിം ജമാഅത് പ്രസിഡന്റ് സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി കായല്‍പട്ടണം ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് മുഹ്യുദ്ദീന്‍ റാതീബിന് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി 8.30ന് നൗഫല്‍ സഖാഫി കളസ പ്രസംഗിക്കും. എം അന്തുഞ്ഞി മൊഗര്‍ അധ്യക്ഷനാകും.

മാര്‍ച് അഞ്ചിന് രാവിലെ ഒമ്പതിന് ഹിമമി സ്ഥാന വസ്ത്ര വിതരണ ചടങ്ങ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ കുഞ്ഞു മുഹമ്മദ് സഖാഫി പറവൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസനുല്‍ ഹ്ദല്‍ തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. ഹാഫിസ് സ്ഥാന വസ്ത്ര വിതരണ ചടങ്ങ് ഖാസിം മദനി കറായയുടെ അധ്യക്ഷതയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിതരണോദ്ഘാടനം സയ്യിദ് ഇബ്രാഹീം അല്‍ ഹാദി ചൂരി നിര്‍വഹിക്കും. രാവിലെ 10 ന് മൗലിദ് മജ്‌ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്മദ് ജമലുല്ലൈലി തങ്ങള്‍ കര, സയ്യിദ് ജലാലുദ്ദീന്‍ സഅദി തങ്ങള്‍ മള്ഹര്‍ നേതൃത്വം നല്‍കും.

11 മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന്ന് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും. ഉച്ചയ്ക്ക് രണ്ടിന് പൂര്‍വ വിദ്യാര്‍ഥി സംഗമം സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍, എസ് പി ഹംസ സഖാഫി ബണ്ട് വാള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ വിഷയാവതരണം നടത്തും. ആമുഖം അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ നിര്‍വഹിക്കും. വൈകിട്ട് 4.30ന് കൂട്ട സിയാറതിന് സയ്യിദ് അബ്ദുല്ല കോയ അല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും.
       
Uroos | മുഹിമ്മാതില്‍ ത്വാഹിര്‍ തങ്ങളുടെ 17-ാമത് ഉറൂസ് മാര്‍ച് 2ന് തുടങ്ങും; സനദ് ദാന സമ്മേളനം മാര്‍ച് 5ന്

ഞായറാഴ്ച വൈകിട്ട് അഞ്ചിന് അഹ്ദലിയ്യ ആത്മീയ സനദ് ദാന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങും. സയ്യിദ് ഹസനുല്‍ അഹ്ല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ആമുഖ പ്രഭാഷണം നിര്‍വഹിക്കും. കാന്തപുരം എപി അബൂബകര്‍ മുസ്ലിയാര്‍ സന്ദേശം കൈമാറും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ സനദ് ദാനം നിര്‍വഹിച്ച് നിന്ന പ്രഭാഷണം നടത്തും. പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, സി മുഹമ്മദ് ഫൈസി, മാരായമംഗലം അബ്ദുര്‍ റഹ്മാന്‍ ജസ്സിയാര്‍, കെപി അബൂബകര്‍ മുസ്ലിയാര്‍ പട്ടുവം, കെപി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എപി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രസംഗിക്കും സമാപന കൂട്ട് പ്രാര്‍ഥനക്ക് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ മുത്തന്നൂര്‍ നേതൃത്വം നല്‍കും. പതിനായിരങ്ങള്‍ക്ക് തബറുക് വിതരണത്തോടെ ഉറൂസ് സമാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഹാജി അമീറലി ചൂരി, അബ്ദുസ്സലാം ദാരിമി കുബണൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍ സംബന്ധിച്ചു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Maqam Uroos, Uroos, Muhimmath, Religion, Press Meet, Video, Thahir thangal uroos will begin on March 2.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia