യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയ ബസിലേക്ക് ടാങ്കര്‍ ലോറി പാഞ്ഞുകയറി; 15 പേര്‍ക്ക് പരിക്ക്, സിസിടിവി ദൃശ്യം പുറത്ത്, വീഡിയോ കാണാം
May 26, 2018, 16:29 IST
കാസര്‍കോട്: (www.kasargodvartha.com 26.05.2018) യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയ ബസിലേക്ക് ടാങ്കര്‍ ലോറി പാഞ്ഞുകയറി. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 9.30 മണിയോടെ പെരിയ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന റഷാദ് ബസില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയിടിക്കുകയായിരുന്നു.
ബസിന് പിറകില്‍ വന്ന സുമോ ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ സുമോയില്‍ ഇടിക്കാതിരിക്കാന്‍ ടാങ്കര്‍ വെട്ടിച്ചപ്പോഴാണ് നിര്‍ത്തിയിട്ട ബസിലേക്ക് പാഞ്ഞുകയറിയത്. സുമോയിലും ടാങ്കര്‍ ലോറിയിടിച്ചു. ടാങ്കര്‍ ഡ്രൈവര്‍ തമിഴ്നാട്ടിലെ കണ്ണന്‍ (32), ബസ് യാത്രക്കാരായ ആയമ്പാറയിലെ മേരി (66), ബന്ധു ശാലിനി (12), കുണിയയിലെ അഷ്റഫ് (20), പെരിയ ബസാറിലെ രാജീവന്‍ (45), ബാലകൃഷ്ണന്‍ (53), പൂടാനത്തെ ഷീബ (31), ബസ് ക്ലീനര്‍ നെല്ലിത്തറയിലെ ഗോപാലന്‍ (43), പെരിയയിലെ രമ്യ (31), കുണിയയിലെ യൂസഫ് (51), പെരിയ ബസാറിലെ പ്രജിത്ത് (19), മൈലാട്ടിയിലെ സ്നേഹ (23), പൊയിനാച്ചിയിലെ ഗിരീഷ് (33), കൊളത്തൂരിലെ ചന്ദ്രാവതി (43), രഞ്ജിത്ത് (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസമുണ്ടായി. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Accident, Video, Periya, Tanker lorry hits bus; 15 injured
< !- START disable copy paste -->