city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സപ്ലൈകോയ്ക്ക് സര്‍കാര്‍ സബ്‌സിഡി ഗ്രാന്റ് അനുവദിക്കണമെന്ന് സപ്ലൈകോ നാഷനല്‍ എംപ്ലോയീസ് അസോസിയേഷന്‍; കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നവംബർ 22 മുതൽ വാഹനജാഥ

കാസര്‍കോട്: (www.kasargodvartha.com 20.11.2021) നവംബര്‍ 22 മുതല്‍ 29 വരെ സപ്ലൈകോ നാഷനല്‍ എംപ്ലോയീസ് അസോസിയേഷന്‍ (ഐ എൻ ടി യു സി) കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ അവകാശ സംരക്ഷണ വാഹന പ്രചാണ ജാഥ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ വിജയകുമാര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സപ്ലൈകോയില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സപ്ലൈകോയെ സംരക്ഷിക്കുക, വിലക്കയറ്റം തടയുക, മാനദണ്ഡമില്ലാത്ത സ്ഥലംമാറ്റ നടപടികള്‍ ഒഴിവാക്കുക, എന്‍ എഫ് എസ് എ നിലനിര്‍ത്തി സബ്‌സിഡി വിതരണം സപ്ലൈകോയില്‍ മാത്രമാക്കുക, അസിസ്റ്റന്റ് ജീവനക്കാരന്റെ ശമ്പള സ്‌കെയില്‍ ഉയര്‍ത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്.

   
സപ്ലൈകോയ്ക്ക് സര്‍കാര്‍ സബ്‌സിഡി ഗ്രാന്റ് അനുവദിക്കണമെന്ന് സപ്ലൈകോ നാഷനല്‍ എംപ്ലോയീസ് അസോസിയേഷന്‍; കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നവംബർ 22 മുതൽ വാഹനജാഥ





ജാഥ നവംബര്‍ 22ന് രാവിലെ 10.30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. 29ന് തിരുവനന്തപുരത്ത് സെക്രടറിയേറ്റിന് മുമ്പില്‍ നടക്കുന്ന സത്യാഗ്രഹ സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ ചന്ദ്രശേഖരന്‍, പാലോട് രവി, വി ജെ ജോസഫ്, തുടങ്ങി പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

സപ്ലൈകോ വഴി സബ്‌സിഡി സാധനങ്ങല്‍ നല്‍കുമ്പോള്‍ ഗ്രാന്റ് നല്‍കാന്‍ സര്‍കാര്‍ തയാറാകുന്നില്ലെന്ന് ആർ വിജയകുമാർ പറഞ്ഞു. കോടിക്കണക്കിന് രൂപ കുടിശിക ഇനത്തില്‍ സര്‍കാര്‍ നല്‍കാനുണ്ടെന്നിരിക്കെ ഈ വര്‍ഷം ഒരു രൂപ പോലും ബജറ്റില്‍ വകയിരുത്തിയിട്ടില്ല. ഇത് സപ്ലൈകോ എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




Keywords:  Kasaragod, Kerala, News, Press meet, Video, Supplyco, Employees, Thiruvananthapuram, President, Rally, Supplyco National Employees Association will held procession from Kasaragod to Thiruvananthapuram from November 22.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia