city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എയിംസിന് വേണ്ടി കാസർകോടിന്റെ പേരുൾപെടുത്തി പുതിയ പ്രൊപോസൽ സമർപിക്കുക; സെക്രടറിയേറ്റ് മാർചിൽ ജില്ലയുടെ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: (www.kasargodvartha.com 15.12.2021) എയിംസിന് വേണ്ടി കാസർകോട് ജില്ലയെ ഉൾപെടുത്തി സംസ്ഥാന സർകാർ പുതിയ പ്രൊപോസൽ കേന്ദ്രത്തിന് സമർപിക്കുക എന്ന ആവശ്യവുമായി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രടറിയേറ്റ് മാർചിൽ പ്രതിഷേധമിരമ്പി. കാസർകോട്ടെ സാമൂഹ്യ ജീവകാരുണ്യ സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർ, ജനപ്രതിനിധികൾ, രാഷ്ട്രീയ, മത സംഘടനാ നേതാക്കൾ, പ്രവർത്തകർ, എൻഡോസൾഫാൻ ഇരകൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവരൊക്കെയും സമരത്തിൽ അണിനിരന്നു.
 
എയിംസിന് വേണ്ടി കാസർകോടിന്റെ പേരുൾപെടുത്തി പുതിയ പ്രൊപോസൽ സമർപിക്കുക; സെക്രടറിയേറ്റ് മാർചിൽ ജില്ലയുടെ പ്രതിഷേധമിരമ്പി

രാവിലെ 10 മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച് സെക്രടറിയേറ്റ് നടയിൽ സംഗമിച്ചു. പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തകൻ സി ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. കെ ജെ സജി ആധ്യക്ഷത വഹിച്ചു. എകെഎം അശ്റഫ്‌ എംഎൽഎ, എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട്, കെ പ്രഭാകരൻ, ഡോ. ഇ പി ജോൺസൺ, ഡോ. സോണിയ ജോർജ്, സൂപ്പി വാണിമേൽ, സാജിദ് മൗവ്വൽ, മൂസ ബി ചെർക്കള, സി എച് ബാലകൃഷ്ണൻ, ഗണേശൻ അരമങ്ങാനം, മഹ് മൂദ് കൈക്കമ്പ, അഡ്വ. യു എസ് ബാലൻ, സൂര്യ നാരായണ ഭട്ട്, ഹാജി മുഹമ്മദ്‌ അബ്ദുൽ ഖാദർ, സലീം ചൗക്കി, കെ ബി മുഹമ്മദ്‌ കുഞ്ഞി, ശരീഫ് കാപ്പിൽ, അമ്പലത്തറ കുഞ്ഞി കൃഷ്ണൻ, നാസർ ചെർക്കളം, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ശ്രീനാഥ് ശശി ടിസിവി, താജുദ്ദീൻ പടിഞ്ഞാർ, രാംജി തണ്ണോട്ട്, ജംശീദ് പാലക്കുന്ന് തുടങ്ങിയവർ മാർചിന് നേതൃത്വം നൽകി. ഫറീന കോട്ടപ്പുറം സ്വാഗതവും സരിജ ബാബു നന്ദിയും പറഞ്ഞു.

മാർചിന് ശേഷം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ചെയർമാൻ കെ ജെ സജി, വർകിംഗ് ചെയർമാൻ നാസർ ചെർക്കളം, കൻവീനർമാരായ സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ശ്രീനാഥ് ശശി ടിസിവി എന്നിവർ പങ്കെടുത്തു.



Keywords:  Kerala, News, Kasaragod, Thiruvananthapuram, Top-Headlines, March, Kasaragod needs AIIMS, Submit new proposal for AIIMS after including Kasaragod; Secretariat March held.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia