17-ാമത് സംസ്ഥാന ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 8, 9 തീയ്യതികളില്‍
Feb 6, 2020, 14:29 IST
കാസര്‍കോട്: (www.kasaragodvartha.com 06.02.2020) ജില്ലാ ടെന്നീസ് വോളിബോള്‍ അസോസിയേഷന്റെയും സംസ്ഥാന ടെന്നീസ് വോളിബാള്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കോട്ടിക്കുളം ഗ്രീന്‍ വുഡ്സ് പബ്ലിക് സ്കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ വെച്ച് ഫെബ്രുവരി എട്ട്, ഒമ്പത് തീയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ ഇതു രണ്ടാം തവണയാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് എത്തുന്നത്. നേരത്തെ 2013 ല്‍ കോട്ടിക്കുളത്ത് നടന്ന മത്സരത്തില്‍ കാസര്‍കോട് ജില്ല രണ്ടാം സ്ഥാനം നേടിയിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 14, അണ്ടര്‍ 21 (യൂത്ത്) എന്നീ വിഭാഗത്തിലായി കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 250ല്‍ പരം പുരുഷ, വനിതാ കായികതാരങ്ങള്‍ പങ്കെടുക്കും. ഫെബ്രുവരി എട്ടിന് ശനിയാഴ്ച സംസ്ഥാന പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷയുടെ അധ്യക്ഷതയില്‍ കെ കുഞ്ഞിരാമന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ് മാന്‍ മുഖ്യാതിഥിയായിരിക്കും. കെ എ മുഹമ്മദലി, സംസ്ഥാന സെക്രട്ടറി ടി എം അബ്ദുര്‍ റഹ് മാന്‍, ഹമീദ് മാങ്ങാട് സം ബന്ധിക്കും. ഒമ്പതിന് ഞായറാഴ്ച സമാപനം എം സി ഖമറുദ്ദീന് ഉദ്ഘാടനം ചെയ്യും. ഡി വൈ എസ് പി ബാലകൃഷന് നായര്‍ മുഖ്യാതിഥിയായിരിക്കും.
അടുത്ത മാസം ബംഗളുരുവില്‍ വെച്ച് നടുക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെ ഇവിടെ വെച്ചു തിരെഞ്ഞെടുക്കും. 2019ല്‍ പൂനെയില്‍ വെച്ച് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തിലും മിക്സഡ് ഡബിള്‍സിലും കേരളം വിജയം നേടിയിട്ടുണ്ട്. ജില്ലയില്‍ നിന്നും 15 ഓളം കളിക്കാര്‍ വിവിധ നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്.
2010ലാണ് ജില്ലയില്‍ സംഘടന നിലവില്‍ വന്നത്. നിലവില്‍ കെ ബി എം ഷരീഫ് പ്രസിഡന്റും, മനോജ് പള്ളിക്കര സെക്രട്ടറിയും, ഹബീബ് ഇ കെ ട്രഷററായും പ്രവര്‍ത്തിച്ചുവരികയാണ്. മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്ന കാപ്പില്‍ മുഹമ്മദ് പാഷ ഇപ്പോള്‍ സംസ്ഥാന ടെന്നിസ് വോളിബോള്‍ അസോസിയേഷന്റെ പ്രസിഡണ്ടാണ്. ടി എം അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ സെക്രട്ടറിയും, പി ഷഫീഖ് ട്രഷററുമാണ്.
വോളിബോളിന്റെയും കളിരീതികള്‍ കൂടിച്ചേര്‍ന്ന രസകരമായ ഒരുകളിയാണ് ടെന്നീസ് വോളിബോള്‍. വോളിബോള്‍ ഉപയോഗിച്ച് റാക്കറ്റ് ഇല്ലാതെ ടെന്നീസ് കളിക്കുന്ന രീതിയിലാണ് ഇതു കളിക്കുന്നത്. ഇന്ത്യക്കാരനായ ഡോ. വി എസ് വാങുവ്വാട് വെങ്കിടേഷ് ആണ് ഈ കളിക്കു രൂപം നല്‍കിയത്. 1999ല്‍ ആണ് ഈ കളി ഇന്ത്യയില്‍ പ്രചാരത്തില്‍ വന്നത്. കേരളത്തില്‍ വന്നത് 2009 മുതലാണ്. കായികശേഷി വര്‍ദ്ധിപ്പിക്കുന്ന നല്ല ഒരു കളിയാണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു. നാല് പേരടങ്ങുന്ന ടീമായാണ് കളിക്കുന്നത്. ഒരു ഡബിള്‍സും, രണ്ടു സിംഗിള്‍സും ആയാണ് കളി. രണ്ടു കളി ജയിക്കുന്ന ടീം വിജയിയാകും. 16 മീറ്റര്‍ നീളവും എട്ടു മീറ്റര്‍ വീതിയുമുള്ള കോര്‍ട്ടിലാണ് കളിക്കുന്നത്. ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ഇപ്പോള്‍ ഇതു കളിക്കുന്നുണ്ട്. 2017 ഇല് കഠ്മണ്ഡുവില്‍ വെച്ച് വേള്‍ഡ് ചെമ്പിന്ഷിപ്പ് നടന്നു.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് കാപ്പില്‍ കെ ബി എം ഷരീഫ്, കണ്‍വീനര്‍ ഹബീബ് ഇ കെ, ഗംഗാധരന് പാറക്കട്ട, അബ്ദുര്‍ റഹ് മാന്‍ പാലക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, news, Vollyball, Sports, Press meet, State Tennis Volleyball Championship on Feb 8,9 < !- START disable copy paste -->