SSF Sahithyothsav | എസ് എസ് എഫ് 29-ാമത് കാസർകോട് ജില്ലാ സാഹിത്യോത്സവിന് വെള്ളിയാഴ്ച തുടക്കമാവും; 3 ദിവസങ്ങളിലായി 142 ഇനങ്ങളിൽ അനവധി മത്സരാർഥികൾ മാറ്റുരയ്ക്കും; കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും
Aug 10, 2022, 19:57 IST
കാസർകോട്: (www.kasargodvartha.com) എസ് എസ് എഫ് 29-ാമത് കാസർകോട് ജില്ലാ സാഹിത്യോത്സവിന് വെള്ളിയാഴ്ച തുടക്കമാവുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുള്ളേരിയ ഡിവിഷനിലെ ഗാളിമുഖം ഖലീൽ സ്വലാഹിലാണ് ഈ വർഷത്തെ സാഹിത്യോത്സവ് നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി 10 സ്റ്റേജിൽ 142 മത്സരയിനങ്ങളിൽ ആയിരത്തിൽ പരം മത്സരാർഥികൾ മാറ്റുരയ്ക്കും.വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് സംഘാടക സമിതി ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം പതാക ഉയർത്തും. ഐപിബി ബുക് പവലിയൻ സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചി തങ്ങൾ ഉദ്ഘാടനം ചെയ്യും. സിയാറതിന് സയ്യിദ് പൂക്കുഞ്ഞി തങ്ങൾ അൽ അഹ്ദൽ ആദൂർ നേതൃത്വം നൽകും.
ശനിയാഴ്ച വൈകുന്നേരം നടക്കുന്ന സാംസ്കാരികോത്സവം പ്രശസ്ത കവി കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. അബ്ദുർ റശീദ് സഅദി പൂങ്ങോട് അധ്യക്ഷത വഹിക്കും. രിസാല വാരിക സബ് എഡിറ്റർ മുഹമ്മദലി കിനാലൂർ സന്ദേശ പ്രഭാഷണം നടത്തും. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, സുലൈമാൻ കരിവള്ളൂർ പ്രഭാഷണം നടത്തും. അഹ്‌മദ് അലി ബെണ്ടിച്ചാൽ, അബ്ദുന്നാസിർ പള്ളങ്കോട് അവർഡ് ദാനം നിർവഹിക്കും. കവി പി കുഞ്ഞിരാമൻ നായരുടെ കൃതികളാണ് ഇപ്രാവശ്യത്തെ സാഹിത്യോത്സവിലെ ചർചാ വിഷയം.
അബ്ദുർ റഹ്‌മാൻ സഖാഫി പള്ളംങ്കോട്, ജമാലുദ്ദീൻ സഖാഫി ആദൂർ, സിദ്ദീഖ് പൂത്തപ്പലം, നാസർ പള്ളംങ്കോട്, അബ്ദുല്ല ഹാജി എടോണി, ജഅഫർ സഅദി പള്ളത്തൂർ, ഉമർ സഖാഫി പള്ളത്തൂർ, ഹാരിസ് ഹിമമി പരപ്പ, ഇല്യാസ് കൊറ്റുമ്പ, പി എസ് അബ്ദുല്ല ഹാജി പള്ളംങ്കോട്, അബ്ദുൽ ഖാദർ ഹാജി, സയ്യിദ് ജലാലുദ്ദീൻ ഹാദി തങ്ങൾ കുണ്ടാർ, ഉമർ സഖാഫി മയ്യളം, ഹസൈനാർ മിസ്ബാഹി, സുലൈമാൻ സഅദി കൊട്യാടി, സഫ്‌വാൻ ഹിമമി സഖാഫി, ഉമൈർ ഹിമമി സഖാഫി തുടങ്ങിയവർ സംബന്ധിക്കും. ശംസീർ സൈനി സ്വാഗതവും ബാദുശ ഹാദി നന്ദിയും പറയും. ഞായാറാഴ്ച രാവിലെ ആറ് മണിക്ക് മഹ്ളറതുൽ ബദ്രിയ്യ ആത്മീയ മജ്ലിസ് നടക്കും.
ഞായറാഴ്ച നടക്കുന്ന സമാപന സംഗമത്തിൽ സയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങൾ ആദൂർ പ്രാർഥന നടത്തും. അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം അധ്യക്ഷത വഹിക്കും. സമസ്ത വൈസ് പ്രസിഡൻറ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ജേതാക്കൾക്കുള്ള ഉപഹാരങ്ങൾ സയ്യിദ് ജലാലുദ്ദീൻ തങ്ങൾ മള്ഹർ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അശ്റഫ് സഅദി ആരിക്കാടി എന്നിവർ നൽകും. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ അനുമോദന പ്രസംഗവും എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രടറി ജഅഫർ സ്വാദിഖ് സിഎൻ മുഖ്യ പ്രഭാഷണവും നടത്തും.
ബശീർ പുളിക്കൂർ, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, റഫീഖ് സഅദി ദേലംപാടി, മൂസ സഖാഫി കളത്തൂർ, സ്വാദിഖ് ആവളം, സ്വലാഹുദ്ദീൻ അയ്യൂബി, അബ്ദുർ റഹ്‌മാൻ അഹ്സനി മുഹിമ്മാത്ത്, റഈസ് മുഈനി, കരീം ജൗഹരി ഗാളിമുഖ, സിദ്ദീഖ് ഹിമമി സഖാഫി കളത്തൂർ, മൻസൂർ കൈനോത്ത്, അസ്ലം അടൂർ, തസ്ലീം കുന്നിൽ, ഫാറുഖ് സഖാഫി എരോൽ എന്നിവർ സംസാരിക്കും. ഫാറൂഖ് പൊസോട്ട് സ്വാഗതവും നംശാദ് ബേക്കൂർ നന്ദിയും പറയും.

വാർത്താസമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത് ജില്ലാ സെക്രടറി സി എൽ ഹമീദ്, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം, ജനറൽ സെക്രടറി ഫാറൂഖ് പൊസോട്ട്, എസ് വൈ എസ് ജില്ലാ കാബിനറ്റ് അംഗം ഇല്യാസ് കൊറ്റുമ്പ, സംഘാടക സമിതി ജനറൽ കൺവീനർ സിദ്ദീഖ് പൂത്തപ്പലം സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, SSF, Competition, Inauguration, Mulleria, Video, Press meet, SSF 29th Kasaragod District Sahithyothsav to begin on August 12.
< !- START disable copy paste --> Keywords: Kasaragod, Kerala, News, Top-Headlines, SSF, Competition, Inauguration, Mulleria, Video, Press meet, SSF 29th Kasaragod District Sahithyothsav to begin on August 12.