city-gold-ad-for-blogger

Sports meet | മലയാളി മാസ്റ്റര്‍ അത്ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കായികമേള ശനിയാഴ്ച പാലാവയല്‍ സെന്റ് ജോണ്‍സ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍

കാസര്‍കോട്: (www.kasargodvartha.com) മലയാളി മാസ്റ്റര്‍ അത്ലറ്റിക് അസോസിയേഷന്‍ (MMAA) വര്‍ഷം തോറും നടത്തി വരാറുള്ള മാസ്റ്റേഴ്‌സ് കായികമേള ശനിയാഴ്ച പാലാവയല്‍ സെന്റ് ജോണ്‍സ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30 വയസിന് മുകളില്‍ പ്രായമുള്ള ആള്‍ക്കാരുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതിനും, നിരന്തരമായ വ്യായാമത്തിലൂടെ ജീവിതശൈലി രോഗങ്ങളെ അകറ്റിനിര്‍ത്തുക, എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ്, അര്‍ഹതയുള്ള മാസ്റ്റേഴ്‌സ് കായികതാരങ്ങള്‍ക്ക് അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെ രൂപീകരിച്ച കായിക സംഘടനയാണിത്.
                
Sports meet | മലയാളി മാസ്റ്റര്‍ അത്ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കായികമേള ശനിയാഴ്ച പാലാവയല്‍ സെന്റ് ജോണ്‍സ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മേള ഉദ്ഘാടനം ചെയ്യും. 30 മുതല്‍ 100 വയസുവരെ അഞ്ച് വയസ് വ്യത്യാസത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഏതുമേഖലയിലുള്ള പുരുഷ വനിത കായിക താരങ്ങള്‍ക്ക് മേളയില്‍ പങ്കെടുക്കാം. ജില്ലയില്‍ വിജയിക്കുന്നവര്‍ക്ക് സംസ്ഥാന, ദേശീയ, ഏഷ്യന്‍ ലോക മീറ്റുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഡോ. മെന്റലിന്‍ മാത്യു, സെക്രടറി ടി എം മുഹമ്മദ് സലീം, ട്രഷറര്‍ സി പദ്മനാഭന്‍, ജോ. സെക്രടറി കെ മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
       
Sports meet | മലയാളി മാസ്റ്റര്‍ അത്ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കായികമേള ശനിയാഴ്ച പാലാവയല്‍ സെന്റ് ജോണ്‍സ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Sports, Video, Press Meet, Malayali Master Athletic Association, Sports meet organized by Malayali Master Athletic Association on Saturday.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia