city-gold-ad-for-blogger
Aster MIMS 10/10/2023

Award | സ്പീഡ് വേ ഗ്രൂപ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ജനുവരി 20ന്; സാംസ്‌കാരിക സായാഹ്നവും ഇശല്‍ നിലാവ് മാപ്പിളപ്പാട്ടും അരങ്ങേറും

കാസര്‍കോട്: (www.kasargodvartha.com) ഉദുമ പടിഞ്ഞാര്‍ മുഹ്യുദ്ദീന്‍ ജമാഅത് കമിറ്റിയുടെയും യുഎഇ കമിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 2019-20, 2020-21, 2021-22 അധ്യയന വര്‍ഷത്തെ സ്പീഡ് വേ ഗ്രൂപ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ജനുവരി 20ന് ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാല് മണിക്ക് ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ്ല്യാരുടെ പ്രാര്‍ഥനയോടെ പരിപാടി ആരംഭിക്കും. തുടര്‍ന്ന് സമ്മാന വിതരണം നടക്കും.
                  
Award | സ്പീഡ് വേ ഗ്രൂപ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ജനുവരി 20ന്; സാംസ്‌കാരിക സായാഹ്നവും ഇശല്‍ നിലാവ് മാപ്പിളപ്പാട്ടും അരങ്ങേറും

6.30ന് നടക്കുന്ന സാംസ്‌കാരിക സായാഹ്നം അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ. ഉദ്ഘാടനം ചെയ്യും. കെകെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും. എന്‍എ. നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. മുസ്ത്വഫ ജാവേദ് സ്വാഗതം പറയും.അഹ്മദ് കൊപ്പല്‍ ആമുഖ പ്രഭാഷണം നടത്തും. പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ഷീന ശുകൂര്‍, ജില്ലാ ലൈബ്രറി കൗസില്‍ പ്രസിഡന്റ് കെവി കുഞ്ഞിരാമന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍ പ്രഭാഷണം നടത്തും. ഡോ. ടിഎ അബ്ദുല്‍ മജീദ്, എന്‍ ചന്ദ്രന്‍, അബ്ദുര്‍ റഹ്മാന്‍ സഫര്‍, കെകെ മുഹമ്മദ് ശാഫി ഹാജി സംസാരിക്കും.

പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്കും ജെംസ് സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് നേടിയവര്‍ക്കും സ്വര്‍ണമെഡല്‍ വിതരണം ചെയ്യും.
പത്താം ക്ലാസ് പരീക്ഷയില്‍ ജെംസ് സ്‌കൂളിന് നൂറുമേനി വിജയം നേടിക്കൊടുത്ത വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും മഹല്ലില്‍ നിന്ന് ഹയര്‍സെകന്‍ഡറി, പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡും, ജെംസ് സ്‌കൂളില്‍ നിന്ന് എല്‍കെജി മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡും വിതരണം ചെയ്യും.
                 
Award | സ്പീഡ് വേ ഗ്രൂപ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ജനുവരി 20ന്; സാംസ്‌കാരിക സായാഹ്നവും ഇശല്‍ നിലാവ് മാപ്പിളപ്പാട്ടും അരങ്ങേറും

അല്‍ മദ്രസതുല്‍ ഇസ്ലാമിയയില്‍ നിന്ന് പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണമെഡല്‍ വിതരണവും മറ്റ് ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണവും ബിരുദ ബിരുദാനന്തര പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും പ്രൊഫഷണല്‍ കോഴ്സില്‍ വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും നടക്കും. 2023 വര്‍ഷത്തിലേക്കുള്ള ജെംസ് സ്‌കൂള്‍ അഡ്മിഷന്‍ ഉദ്ഘാടനം യുഎഇ കമിറ്റി പ്രസിഡന്റ് എ ഹബീബ് റഹ്മാന്‍ നിര്‍വഹിക്കും. സംഘാടക സമിതി കണ്‍വീനര്‍ മുഹമ്മദ് ഹാശിം സിഎ നന്ദി പറയും. രാത്രി ഒമ്പത് മണിക്ക് ഇശല്‍ നിലാവ് മാപ്പിളപ്പാട്ട് അരങ്ങേറും.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെകെ അബ്ദുല്ല ഹാജി, കണ്‍വീനര്‍ മുസ്ത്വഫ ജാവേദ്, അഹ്മദ് കൊപ്പല്‍, അബ്ദുര്‍ റഹ്മാന്‍ സഫര്‍, ഹബീബ് റഹ്മാന്‍ എ, ശാഹിദ് കെഎം, ഹാരിസ് പിഎം, അബ്ബാസ് രചന എന്നിവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Award, Press Meet, Video, Speedway Group Education Award Distribution on 20th January.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL