Policeman | കിളി കൂട്ടുകൂടിയ മീശക്കാരന് പൊലീസുകാരന്; കായിക പ്രേമികളുടെ പ്രിയപ്പെട്ട അനൗന്‍സര്‍
May 1, 2023, 18:16 IST
മേല്‍പറമ്പ്: (www.kasargodvartha.com) കിളി കൂട്ടുകൂടിയ മീശക്കാരന് പൊലീസുകാരന് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞോടിയ വാര്‍ത്തയാണ്. എന്നാല്‍ ഈ മീശക്കാരന് പൊലീസുകാരന് കായികപ്രേമികള്‍ക്ക് അവരുടെ കളി പറയുന്ന പ്രിയപ്പെട്ട അനൗന്സറാണ്. അജിത് നാരായണന് എന്ന പൊലീസുകാരന്റെ യൂനിഫോമില്‍ ഒരു കിളി വന്നിരുന്ന് കൂട്ടുകൂടുന്ന വീഡിയോ കേരളാ പൊലീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പെടെ ഇത് കൗതുകമുണര്‍ത്തുന്ന വാര്‍ത്തയുമായി.
എന്നാല്‍ കായിക പ്രേമികള്‍ക്ക് ഇദ്ദേഹം സുപരിചിതനാണ്. കബഡി കളിക്കളങ്ങളില്‍ ശബ്ദ വിസ്മയം കൊണ്ട് കാണികളേയും കളിക്കാരെയും ത്രസിപ്പിക്കുന്ന അനൗന്‍സര്‍ അജിത് നാരായണന് ചുരുങ്ങിയ വര്‍ഷം കൊണ്ടാണ് ആവേശഭരിതമായി കളി പറഞ്ഞ് കായിക പ്രേമികളുടെ മനസിലേക്ക് നടന്നു കയറിയത്.
കാസര്‍കോട് ജില്ലയിലെ കബഡി കളങ്ങളില്‍ വേറിട്ട ശൈലിയില്‍ കളി പറഞ്ഞു തുടങ്ങിയ അജിത് നാരായണന് എന്ന അനൗന്‍സര്‍ ഇന്ന് കബഡിയിടങ്ങളില് ഒഴിച്ചുകൂടാനാവാത്ത പ്രതിനിധിയായി മാറിയിരിക്കുന്നു.
കളി പറയുന്നതിലെ ശൈലിയാണ് അജിത്ത് നാരായണനെ വ്യത്യസ്തനാക്കുന്നത്. പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി ഈണവും താളവും ചേര്‍ത്ത വരികളാണ് ശ്രദ്ധേയം. വരികള്‍ക്കൊപ്പം താളമേളങ്ങളും ചേരുമ്പോള്‍ കളികണ്ടുകൊണ്ടിരിക്കുന്ന ആരാധകര്‍ക്ക് ലഭിക്കുന്നത് വ്യത്യസ്തമായ അനുഭവം തന്നെ. കാണികളുടെ ഇടയിലേക്ക് മൈകുമായി ചെന്നിറങ്ങി അവരെ ആവേശ കൊടുമുടിയിലെത്തിക്കുന്ന വാക്ചാതുര്യം തന്നെയാണ് ഇദ്ദേഹത്തെ മറ്റു അനൗന്സര്മാരില് നിന്നും വ്യത്യസ്തനാക്കുന്നത്.
2018 മുതലാണ് അജിത്ത് അനൗന്‍സ്മെന്റ് രംഗത്തേക്ക് എത്തിയത്. തന്റെ ശബ്ദത്തിലെ വ്യത്യസ്തതയാണ് ഈ രംഗത്തേക്ക് കടന്നുവരാന്‍ പ്രചോദനമായതെന്ന് അജിത് നാരായണന് പറയുന്നു. 'യങ് ബ്രദേര്‍സ്' അരമങ്ങാനത്തിന് വേണ്ടി കബഡി കളിച്ചിരുന്നു.
കാസര്‍കോട് ഗവണ്മെന്റ് കോളജിലെ കബഡി ടീമിലെ (2012-2015) അംഗമായിരുന്നു. കാസര്‍കോട്ടെ കബഡി കളങ്ങളിലാണ് ആദ്യമായി കളി പറഞ്ഞു തുടങ്ങിയത്. എന്നാല്‍ അനൗന്‍സ്മെന്റ് രംഗത്ത് നിരവധിയാളുകള്‍ മത്സരബുദ്ധിയോടെ ഉണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് വ്യത്യസ്തമായ ശൈലി ഉണ്ടാക്കണമെന്ന തീരുമാനത്തിലെത്തിയത്. പിന്നീട് നടത്തിയ അനൗന്‍സ്മെന്റുകള്‍ എല്ലാം കളിയാരാധകരുടെ മനം നിറച്ചു.
കബഡി കളിയുടെ തട്ടകമായ കാസര്‍കോട് നിന്നും പിന്നീട് കേരളത്തിന്റെ വിവിധ ഇടങ്ങളിലേക്ക് ക്ഷണം ലഭിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി ഗള്‍ഫില്‍ വിവിധ ഇടങ്ങളില്‍ കളി പറയാന്‍ അവസരം ലഭിച്ചതായും അജിത്ത് കാസര്‍കോട്വാര്‍ത്തയോട് പറഞ്ഞു
2020-ല്‍ കേരളാ പൊലീസില്‍ ജോലി ലഭിച്ചു. നിലവില്‍ കാസര്‍കോട് എ ആര് കാംപിലെ പൊലീസുകാരനാണ്. തിരക്കുപിടിച്ച തൊഴില്‍ ഇടത്ത് നിന്നും കബഡി ഇടങ്ങളില്‍ ഓടി എത്തുന്നത് കളിക്കളങ്ങളോടുള്ള ഒടുങ്ങാത്ത അഭിനിവേശം കൊണ്ടും സഹപ്രവര്‍ത്തകരുടെ പിന്തുണ കൊണ്ടാണെന്നും അജിത് നാരായണന് പറഞ്ഞു. കബഡിക്ക് പുറമെ വടംവലി വേദികളിലും സ്റ്റേജ് ഷോകളിലും പങ്കെടുക്കാറുണ്ട്.
ലഹരിക്കും സാമൂഹിക അരാജകത്വങ്ങള്‍ക്കും എതിരായ പോരാട്ടമായാണ് താന്‍ കായിക രംഗത്തെ കാണുന്നതെന്നും കളിക്കളങ്ങളിലെ യുവതയുടെ മുന്നേറ്റമാണ് മികച്ച സാമൂഹിക പ്രതിരോധമെന്നും അതിനാണ് തന്റെ ശ്രമമെന്നും അരമങ്ങാനം സ്വദേശിയായ അജിത് നാരായണന് അഭിപ്രായപ്പെട്ടു. അച്ഛന് നാരായണന് പഴയകാല അനൗന്‍സര്‍ ആയിരുന്നു. അമ്മ സാവിത്രി.

" ഹൃദയത്തിൽ കൂട് കൂട്ടാം "
— Kerala Police (@TheKeralaPolice) April 22, 2023
അപ്രതീക്ഷിതമായി യൂണിഫോമിലെ വിസ്സിൽ കോഡിലേക്ക് പറന്നെത്തിയ അതിഥി ❤️#keralapolice pic.twitter.com/jcVsqF78OF
2018 മുതലാണ് അജിത്ത് അനൗന്‍സ്മെന്റ് രംഗത്തേക്ക് എത്തിയത്. തന്റെ ശബ്ദത്തിലെ വ്യത്യസ്തതയാണ് ഈ രംഗത്തേക്ക് കടന്നുവരാന്‍ പ്രചോദനമായതെന്ന് അജിത് നാരായണന് പറയുന്നു. 'യങ് ബ്രദേര്‍സ്' അരമങ്ങാനത്തിന് വേണ്ടി കബഡി കളിച്ചിരുന്നു.
കാസര്‍കോട് ഗവണ്മെന്റ് കോളജിലെ കബഡി ടീമിലെ (2012-2015) അംഗമായിരുന്നു. കാസര്‍കോട്ടെ കബഡി കളങ്ങളിലാണ് ആദ്യമായി കളി പറഞ്ഞു തുടങ്ങിയത്. എന്നാല്‍ അനൗന്‍സ്മെന്റ് രംഗത്ത് നിരവധിയാളുകള്‍ മത്സരബുദ്ധിയോടെ ഉണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് വ്യത്യസ്തമായ ശൈലി ഉണ്ടാക്കണമെന്ന തീരുമാനത്തിലെത്തിയത്. പിന്നീട് നടത്തിയ അനൗന്‍സ്മെന്റുകള്‍ എല്ലാം കളിയാരാധകരുടെ മനം നിറച്ചു.
കബഡി കളിയുടെ തട്ടകമായ കാസര്‍കോട് നിന്നും പിന്നീട് കേരളത്തിന്റെ വിവിധ ഇടങ്ങളിലേക്ക് ക്ഷണം ലഭിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി ഗള്‍ഫില്‍ വിവിധ ഇടങ്ങളില്‍ കളി പറയാന്‍ അവസരം ലഭിച്ചതായും അജിത്ത് കാസര്‍കോട്വാര്‍ത്തയോട് പറഞ്ഞു
2020-ല്‍ കേരളാ പൊലീസില്‍ ജോലി ലഭിച്ചു. നിലവില്‍ കാസര്‍കോട് എ ആര് കാംപിലെ പൊലീസുകാരനാണ്. തിരക്കുപിടിച്ച തൊഴില്‍ ഇടത്ത് നിന്നും കബഡി ഇടങ്ങളില്‍ ഓടി എത്തുന്നത് കളിക്കളങ്ങളോടുള്ള ഒടുങ്ങാത്ത അഭിനിവേശം കൊണ്ടും സഹപ്രവര്‍ത്തകരുടെ പിന്തുണ കൊണ്ടാണെന്നും അജിത് നാരായണന് പറഞ്ഞു. കബഡിക്ക് പുറമെ വടംവലി വേദികളിലും സ്റ്റേജ് ഷോകളിലും പങ്കെടുക്കാറുണ്ട്.
ലഹരിക്കും സാമൂഹിക അരാജകത്വങ്ങള്‍ക്കും എതിരായ പോരാട്ടമായാണ് താന്‍ കായിക രംഗത്തെ കാണുന്നതെന്നും കളിക്കളങ്ങളിലെ യുവതയുടെ മുന്നേറ്റമാണ് മികച്ച സാമൂഹിക പ്രതിരോധമെന്നും അതിനാണ് തന്റെ ശ്രമമെന്നും അരമങ്ങാനം സ്വദേശിയായ അജിത് നാരായണന് അഭിപ്രായപ്പെട്ടു. അച്ഛന് നാരായണന് പഴയകാല അനൗന്‍സര്‍ ആയിരുന്നു. അമ്മ സാവിത്രി.
Keywords: Sparrow-Video, Viral-Video, Sports-Fans, Announcer, Ajith-Narayanan, Social-Media, Kerala Police, Sparrow's viral video policeman is the favorite announcer of sports fans.
< !- START disable copy paste -->