SYS | സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം, എസ് വൈ എസ് കാസര്‍കോട് സോണ്‍ യൂത് പാര്‍ലമെന്റ് ഫെബ്രുവരി 26 ന് നായ്മാര്‍ മൂലയില്‍
Feb 24, 2023, 20:20 IST
കാസര്‍കോട്: (www.kasargodvartha.com) സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം എന്ന പ്രമേയത്തില്‍ എസ് വൈ എസ് കാസര്‍കോട് സോണ്‍ സംഘടിപ്പിക്കുന്ന യൂത് പാര്‍ലമെന്റ് ഫെബ്രുവരി 26 ന് രാവിലെ ഒമ്പത് മണി മുതല്‍ നായ്മാര്‍മൂല മിനി സ്റ്റേറ്റ് മൈതാനിയില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒമ്പതു മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സി എം എ ചേരൂര്‍ പതാക ഉയര്‍ത്തും. 9:15ന് സോണ്‍ പ്രസിഡന്റ് അലി ഹിമമി സഖാഫി ചെട്ടുംകുഴിയുടെ അധ്യക്ഷതയില്‍ സമസ്ത മുശാവറ അംഗം ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ് ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് സയ്യിദ് അലവി തങ്ങള്‍ പ്രാര്‍ഥന നടത്തും.
സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം എന്ന വിഷയത്തില്‍ ഡോ ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, സാമൂഹിക വികസനം ഇസ്ലാമിക കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ സയ്യിദ് ജലാലുദീന്‍ തങ്ങളും പ്രഭാഷണം നടത്തും.
10:45ന് സോഷ്യല്‍ ആക്ടിവിസം മൗലിക വിചാരങ്ങള്‍ - സുലൈമാന്‍ കരിവെള്ളൂര്‍, സോഷ്യല്‍ ആക്ടിവിസം സാധ്യതയും പ്രയോഗവും - അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ എന്നിവര്‍ വിഷയം അവതരിപ്പിക്കും. രാവിലെ 11:45ന് നടക്കുന്ന കൃഷി തൊഴില്‍, സംരംഭകത്വം വര്‍ക് ഷോപില്‍ റഹീം സഖാഫി ചിപ്പാര്‍, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ഉമറുല്‍ ഫാറൂഖ് സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രാദേശിക ചരിത്രം സെഷനില്‍ ഡോ കബീര്‍ മുട്ടത്തോടി, ശാഫി സഖാഫി ഏണിയാടി, സിറാജ് കോട്ടക്കുന്ന് തുടങ്ങിയവര്‍ പ്രബന്ധ അവതരണം നടത്തും. തുടര്‍ന്ന് ഇര്‍ഫാദ് മായിപ്പാടിയും എന്‍ എ നെല്ലിക്കുന്നും തമ്മിലുള്ള അഭിമുഖം നടക്കും.
ഉച്ചക്ക് മൂന്നു മണിക്ക് ഫോകസ് പോയിന്റില്‍ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ഖാദര്‍ കരുവഞ്ചാല്‍, അഹ് മദ് ശെറീന്‍, ബശീര്‍ പുളിക്കൂര്‍ എന്നിവര്‍ സംസാരിക്കും. 4:30ന് നടക്കുന്ന പ്രദേശിക വികസന കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ എ എ റഹീം കരുവാത്ത് കുന്ന് സംസാരിക്കും.
ജില്ലയിലെ വിവിധ ക്ലബുകളിലെ പ്രതിനിധികള്‍ പങ്കെടുക്കും. 5:30ന് ലിബറല്‍ മോഡേണിറ്റി, സ്ത്രീ കുടുംബം എന്ന വിഷയത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 6:30ന് മുബശിര്‍ ഫാളിലിയും സംഘവും നശീദയ്ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന ദ മെസേജ് സംഗമത്തില്‍ യുവത്വം നിലപാട് പറയുന്നു എന്ന വിഷയത്തില്‍ അനസ് അമാനി പുഷ്പഗിരി, നേര്‍ വഴിയുടെ ചുവടുകള്‍ എന്ന വിഷയത്തില്‍ അനസ് സിദ്ദീഖി ബെംഗ്ലൂര്‍ പ്രഭാഷണം നടത്തും.
പരിപാടിയുടെ വിജയത്തിന് വേണ്ടി സ്വാഗത സംഘത്തിന്റെ നേതൃത്വത്തില്‍ വ്യത്യസ്ത പരിപാടികള്‍ നടന്നു വരുന്നു. പഴയ കാല പൈതൃകങ്ങളെ ഓര്‍മപ്പെടുത്തി ഓല പന്തലും അനുബന്ധ സൗകര്യങ്ങളും തയാറായിട്ടുണ്ട്. കേരക്കൊയ്ത്ത്, മുന്നൊരുക്കം, സഞ്ചലനം, ധ്വജാരവം, ബൈക് റാലി, ലേഡീ സമിറ്റ്, തുടങ്ങി അനുബന്ധ പരിപാടികള്‍ നടന്നു.
വാര്‍ത്താസമ്മേളനത്തില്‍ അലി ഹിമമി സഖാഫി(ചെട്ടുംകുഴി കാസര്‍കോട് സോണ്‍ പ്രസിഡന്റ്), മുനീര്‍ എര്‍മാളം(സോണ്‍ ജെനറല്‍ സെക്രടറി), ഇര്‍ഫാദ് മായിപ്പാടി(സോണ്‍ സാംസ്‌കാരികം പ്രസിഡന്റ്), സി എം എ ചേരൂര്‍(സ്വഗത സംഘം ചെയര്‍മാന്‍), അഹ്‌മദ് സഅദി ഇ-ഡി ചെയര്‍മാന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Video, SYS, SSF, Programme, Press Meet, Social Development Cultural Investment, SYS Kasaragod Zone Youth Parliament on February 26.
< !- START disable copy paste -->