Hunger strike | കോരിച്ചൊരിയുന്ന മഴയത്തും ദയാബായിയുടെ പോരാട്ടവീര്യം തണുത്തുറഞ്ഞില്ല; സര്‍കാരിന് തലവേദന; അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കിയിട്ടും വീണ്ടും എത്തി തെരുവില്‍ കിടക്കുന്നു; വിപ്ലവനായികയുടെ ജീവന്‍കൊണ്ട് പന്താടരുതെന്ന ആവശ്യം ശക്തം; സമരത്തിന് വന്‍പിന്തുണ; എത്തുന്നത് പ്രതിപക്ഷ നേതാവടക്കം നിരവധി നേതാക്കള്‍
Oct 14, 2022, 15:54 IST
തിരുവനന്തപുരം: (www.kasargodvartha.com) സെക്രടറിയേറ്റിന് മുന്നില്‍ വ്യാഴാഴ്ച രാത്രി കോരിച്ചൊരിയുന്ന മഴയത്തും ദയാബായിയുടെ പോരാട്ടവീര്യം തണുത്തുറഞ്ഞില്ല. പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി മഴ കൊള്ളാതെ സമരം ചെയ്യുന്ന ദയാബായിയെ സംരക്ഷിക്കാന്‍ കാസര്‍കോടിന് എയിംസ് വേണമെന്ന ആവശ്യവുമായി കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.
ഒക്ടോബര്‍ രണ്ടിന് തുടങ്ങിയ ദയാബായിയുടെ സമരം 13-ാം ദിവസത്തിലേക്ക് കടന്നതോടെ 81-കാരിയായ ദയാബായിയുടെ ആരോഗ്യ നില പരിതാപകരമായ അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. അവശതയുണ്ടെങ്കിലും മധ്യപ്രദേശിലെ ഗോണ്ട് ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകയും വിപ്ലവ നായികയുമായ ദയാബായിയുടെ പോരാട്ടവീര്യം ചോരുന്നില്ല.
നിരാഹാര സമരം പത്താം ദിവസം പിന്നിട്ടപ്പോള്‍ ദയാബായിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അന്ന് തന്നെ അവര്‍ ഒരു ഓടോറിക്ഷ പിടിച്ച് പ്രവര്‍ത്തകരോടൊപ്പം സെക്രടറിയേറ്റിലെ സമരപന്തലില്‍ എത്തി. വന്ദ്യ വയോധികയായ ദയാബായിയുടെ ജീവന്‍ കൊണ്ട് പന്താടരുതെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സമരം കാസര്‍കോട്ടെ ജനത മനസ്സാലെ ഏറ്റെടുത്തിട്ടുണ്ടെങ്കിലും രാഷ്ട്രീയ വേലിക്കെട്ടുകള്‍ കാരണം മാനസികമായ പിന്തുണയല്ലാതെ തെരുവിലേക്കിറങ്ങാന്‍ പലരും മടിച്ചു നില്‍ക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ എതാണ്ട് സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ പല ഭാഗത്തും ദയാബായിയുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് പ്രകടനങ്ങളും പൊതു സമ്മേളനങ്ങളും നടന്നുവരികയാണ്.
ദയാബായിയുടെ സമരത്തിന് മുമ്പ് തന്നെ കാസര്‍കോട്ടും പിന്നീട് കാഞ്ഞങ്ങാട്ടുമായി നടത്തിവരുന്ന എയിംസ് കാസര്‍കോട് കമിറ്റിയുടെ നിരാഹാരസമരം 274 ദിവസം പിന്നിട്ടിരിക്കുകയാണ്. സെക്രടറിയേറ്റ് പടിക്കല്‍ പട്ടിണി സമരം കിടക്കുന്ന ദയാബായിയെ കാണാനും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ സമരപന്തലില്‍ എത്തിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രണ്ട് തവണയാണ് സമരപന്തല്‍ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായും താന്‍ സമരം അവസാനിപ്പിക്കുന്ന കാര്യത്തെ കുറിച്ച് സംസാരിച്ചതായും ബന്ധപ്പെട്ടവരുമായി ചര്‍ച ചെയ്ത് ഒരു തീരുമാനം അറിയിക്കാമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ടെന്നും പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ദയാബായിയെ അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തില്‍ എത്താതെ ഒരു പ്രശ്ന പരിഹാരം സാധ്യമാകില്ലെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്.
ഹെലികോപറ്ററില്‍ എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്യിച്ച് അധികാരികള്‍ തീരാരോഗങ്ങള്‍ക്കും അടിമകളാക്കിയ കാസര്‍കോടിന് തന്നെയാണ് കേരളത്തിന് അനുവദിക്കുന്ന എയിംസ് ലഭിക്കാനുള്ള യോഗ്യതയെന്നാണ് ദയാബായിയും കാസര്‍കോട്ടെ എയിംസ് കൂട്ടായ്മ പ്രവര്‍ത്തകരും പറയുന്നത്. ദയാബായിയുടെ സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കാസര്‍കോട് എയിംസ് ആക്ഷന്‍ കമിറ്റി ഭാരവാഹകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് കൃത്യമായ പഠനവും ഗവേഷണവും നടത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈകൊള്ളാമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു.
സര്‍കാര്‍ കണ്ണ് തുറക്കണമെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി സാമൂഹികപ്രവര്‍ത്തക ദയാബായി നടത്തുന്ന സമരത്തെ സര്‍കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് ഏറെ ദുഃഖകരമാണെന്നും, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുന്നതിന് സര്‍കാര്‍ തയ്യാറാകണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര ആവശ്യപ്പെട്ടു.
ദയബായി നടത്തുന്ന പട്ടിണി സമരത്തിന്റെ പതിമൂന്നാം ദിവസത്തെ സമരത്തിന് ഐകൃദാര്‍ഡ്യം പ്രകടിപ്പിച്ച് സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സമിതി അംഗം അശ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, ജില്ലാ ജനറല്‍ സെക്രടറി മുനീര്‍ എഎച്, ജില്ലാ സെക്രടറി അഹമദ് ചൗക്കി തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോടിന്റെ ആരോഗ്യ മേഖലയില്‍ സര്‍കാര്‍ മുഖംതിരിഞ്ഞു നടക്കുന്നത് ഏറെ പ്രതിഷേധാര്‍ഹമാണെന്ന് നേതാക്കള്‍ പറഞ്ഞു.
മൊഗ്രാല്‍ ദേശീയവേദി ഉപവസിച്ചു
മൊഗ്രാല്‍: സാമൂഹ്യ പ്രവര്‍ത്തക ദയാബായ് സെക്രടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മൊഗ്രാല്‍ ദേശീയവേദി മൊഗ്രാല്‍ ടൗണില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. സികെ സുലൈഖാ മാഹിന്‍ ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് എഎം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രടറി ടികെ ജഅഫര്‍ സ്വാഗതം പറഞ്ഞു.
സമര സംഘാടക സമിതി ജില്ലാ ഭാരവാഹികളായ ഹമീദ് ചേരങ്കൈ, ശാഫി കല്ലുവളപ്പില്‍, ഖദീജ മൊഗ്രാല്‍, സുബൈര്‍ പടുപ്പ്, അബ്ദുര്‍ റഹ്മാന്‍ ബന്തിയോട്, അശ്റഫ് കര്‍ള, നാസര്‍ മൊഗ്രാല്‍, എം മാഹിന്‍ മാസ്റ്റര്‍, മോഹനന്‍ മാസ്റ്റര്‍, ഹമീദ് കാവില്‍, ബി എന്‍ മുഹമ്മദലി, എംഎ അബ്ദുര്‍ റഹ്മാന്‍ സുര്‍ത്തിമുല്ല, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, സെഡ് എ മൊഗ്രാല്‍, അബ്ദുല്ല ബിഎന്‍, ഹമീദ് പെര്‍വാഡ്, സിഎം ഹംസ, ഫസല്‍ കല്‍ക്കത്ത, എംസി കുഞ്ഞഹമദ്, എംഎ അബ്ദുര്‍ റഹ്മാന്‍, ശിഹാബ് മാസ്റ്റര്‍, ഖാദര്‍ മാസ്റ്റര്‍, ടി ബശീര്‍ അഹ്മദ്, പി മുഹമ്മദ് നിസാര്‍, മുര്‍ശിദ് മൊഗ്രാല്‍, എച്എം കരീം, മിഷാല്‍ റഹ്മാന്‍, എംഎം റഹ്മാന്‍, റിയാസ് കരീം, ടികെ അന്‍വര്‍, എംഎ മൂസ, എംഎസ് മുഹമ്മദ് കുഞ്ഞി, വി ജയകുമാര്‍, അശ്‌റഫ് പെര്‍വാഡ്, റസാഖ് കൊപ്പളം, അശ്‌റഫ് സാഹിബ്, ഇബ്രാഹിം ഖലീല്‍ പ്രസംഗിച്ചു. ട്രഷറര്‍ മുഹമ്മദ് സ്മാര്‍ട് നന്ദി പറഞ്ഞു.
വൈകിട്ട് സമരഭടന്മാരായ സിദ്ദിഖ് റഹ്മാന്‍, ടികെ ജഅഫര്‍, വിജയകുമാര്‍, അശ്‌റഫ് പെര്‍വാഡ്, മുഹമ്മദ് അശ്‌റഫ് സാഹിബ്, റസാഖ് കൊപ്പളം എന്നിവര്‍ക്ക് കുമ്പള ഗ്രാമപഞ്ചായത് പ്രസിഡണ്ട് യൂപി ത്വാഹിറ യുസുഫ്, വികസന സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ സബൂറ എന്നിവര്‍ നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.

Keywords: Latest-News, Kerala, Kasaragod, Thiruvananthapuram, Protest, Strike, Arrested, Hospital, Video, Government, Daya Bai, Hunger Strike, Social activist Daya Bai continues hunger strike.
< !- START disable copy paste -->