SFI Protest | പ്രവര്‍ത്തന സ്വാതന്ത്രം അനുവദിക്കുന്നില്ലെന്ന് പരാതി; കാസര്‍കോട് ഗവ. കോളജിൽ എസ് എഫ് ഐ ഉപരോധ സമരം നടത്തി
Jul 20, 2022, 12:30 IST
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് ഗവ. കോളജില്‍ പ്രിന്‍സിപല്‍ പ്രവര്‍ത്തന സ്വാതന്ത്രം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോളജ് ഉപരോധിച്ചു. സമരങ്ങള്‍ നടത്തുന്നതിനോ മറ്റ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ പ്രിന്‍സിപല്‍ അനുമതി നല്‍കുന്നില്ലെന്നാണ് ഇവരുടെ പരാതി. സമരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന്റെ നിർദേശപ്രകാരം ഉപരോധം ഉച്ചയോടെ നിർത്തിവെച്ചു.
മറ്റുവിദ്യാര്‍ഥികളുടെ പഠന സ്വാതന്ത്രം നിഷേധിക്കുന്ന രീതിയില്‍ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രിന്‍സിപല്‍. ഉപരോധത്തെ തുടര്‍ന്ന് പ്രിന്‍സിപല്‍ എസ് എഫ് ഐ പ്രവര്‍ത്തകരുമായി ചര്‍ച നടത്തി. മാസത്തിലൊരിക്കൽ കോളജ് സ്പോർട്സ് വിഭാഗത്തിന്റെ അംഗീകാരത്തോടെ യോഗം ചേരാനും വർഷത്തിലൊരിക്കൽ സംഘടനകൾക്ക് കോളജ് ഓഡിറ്റോറിയത്തിൽ പരിപാടി നടത്താനും അനുമതിയായതായി എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.
അതേസമയം സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാര്യത്തിൽ തീരുമാനമായില്ല. എന്നാൽ ഇത്തരം പ്രവർത്തങ്ങളുമായി മുന്നോട്ട് പോവുമെന്നാണ് എസ് എഫ് ഐ വ്യക്തമാക്കുന്നത്. എസ് എഫ് ഐ ജില്ലാ സെക്രടറി വിപിൻ രാജ്, കോളജ് കമിറ്റി പ്രസിഡന്റ് പൂജ, സെക്രടറി യദു കൃഷ്ണ, ഏരിയ സെക്രടറി പ്രവീൺ പാടി, ജില്ലാ കമിറ്റിയംഗം ഇമ്മാനുവൽ എന്നിവർ ചർചയിൽ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Top-Headlines, SFI, Complaint, Video, Govt.college, Students, Protest, Police, SFI Protest in Kasaragod Govt. college.