എസ് ഇ യു സംസ്ഥാന സമ്മേളനം ഡിസംബർ 26, 27 ന് കാസർകോട്ട്; പി കെ കുഞ്ഞാലികുട്ടി, കെ മുരളീധരൻ അടക്കമുള്ള പ്രമുഖർ സംബന്ധിക്കും
Dec 24, 2021, 17:49 IST
കാസർകോട്: (www.kasargodvartha.com 24.12.2021) 'അതിജീവനം തേടുന്ന സിവിൽ സെർവീസ്, അനിവാര്യമാകുന്ന വീണ്ടെടുപ്പ്' എന്ന പ്രമേയത്തിൽ സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ് ഇയു) സംസ്ഥാന സമ്മേളനം ഡിസംബർ 26, 27 തീയതികളിൽ കാസർകോട് മുൻസിപൽ കോൻഫറൻസ് ഹോളിൽ (ചെർക്കളം അബ്ദുല്ല നഗർ) നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
26ന് രാവിലെ ഒമ്പതിന് സംസ്ഥാന പ്രസിഡൻ്റ് എ എം അബൂബകർ പതാക ഉയർത്തും. 10 മണിക്ക് സംസ്ഥാന കൗൻസിൽ ചേരും. സംസ്ഥാന സെക്രടറിയേറ്റ് അംഗങ്ങളായ അശ്‌റഫ് മാവൂർ, ടി എം ശൗഖത്തലി, ഹമീദ് കുന്നുമ്മൽ എന്നിവർ പ്രസീഡിയം നിയന്ത്രിക്കും. രണ്ട് മണിക്ക് 'തകരുന്ന സമ്പദ് വ്യവസ്ഥ: ആസൂത്രിതമോ?' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി ടി അഹ്‌മദ് അലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹംസ മന്ദലാംകുന്ന് അധ്യക്ഷത വഹിക്കും. അഡ്വ. ഇബ്രാഹിം പള്ളങ്കോട് വിഷയം അവതരിപ്പിക്കും.
6.30ന് കെഎൽ 14 സിംഗേഴ്സ് ഒരുക്കുന്ന ഇശൽനിലാവ് അരങ്ങേറും. 27 ന് രാവിലെ പത്തിന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് എ എം അബൂബകർ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും. എൻ എ നെല്ലിക്കുന്ന് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. മുസ് ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ടി ഇ അബ്ദുല്ല, ജനറൽ സെക്രടറി എ അബ്ദുർ റഹ് മാൻ, എസ്ടിയു ദേശീയ സെക്രടറി അഡ്വ. എം റഹ് മത്തുല്ല, കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ, കാസർകോട് ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് സി എ ശൈമ, മുസ്ലിം യൂത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അശ്‌റഫ് എടനീർ തുടങ്ങിയവർ പ്രസംഗിക്കും.
11.30 ന് സെമിനാർ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡൻ്റ് നാസർ നങ്ങാരത്ത് അധ്യക്ഷത വഹിക്കും. ടി വി ഇബ്രാഹിം എംഎൽഎ മുഖ്യാതിഥിയായിരിക്കും. ഡോ. വി പി അബ്ദുൽ ഹമീദ് വിഷയാവതരണം നടത്തും. രണ്ട് മണിക്ക് അവകാശ ധ്വംസനം തുടർക്കഥയാകുമ്പോൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുല്ല അരയങ്കോട് അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി കെ എസ് ഹംസ മുഖ്യാതിഥിയായിരിക്കും. ഡോ. പി നസീർ വിഷയാവതരണം നടത്തും. എസ്ഇയു സ്ഥാപക പ്രസിഡൻ്റ് എംസി വടകര, മുസ്ലിം ലീഗ് ജില്ലാ സെക്രടറി മൂസബി ചെർക്കള, വനിത ലീഗ് ജില്ലാ പ്രസിഡൻ്റ് പി പി നസീമ, യൂത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ, എംഎസ്എഫ് സംസ്ഥാന സെക്രടറി ആബിദ് ആറങ്ങാടി പ്രസംഗിക്കും.
3.30 ന് യാത്രയയപ്പ് സമ്മേളനം എകെഎം അശ്‌റഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി ഐ നൗശാദ് അധ്യക്ഷത വഹിക്കും. 4.30 ന് സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡൻ്റ് അക്ബർ അലി പാറക്കോട് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ പിബി ശഫീഖ്, കാസർകോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് എ എം കടവത്ത്, എംസി ഖമറുദ്ദീൻ തുടങ്ങിയവർ പ്രസംഗിക്കും. 5.30ന് സംസ്ഥാന കൗൻസിൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് റിടേണിംഗ് ഓഫീസർ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ നേതൃത്വം നൽകും .
വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് എ എം അബൂബകർ, വൈസ് പ്രസിഡൻ്റ് നാസർ നങ്ങാരത്ത്, സംസ്ഥാന സെക്രടറിയേറ്റ് മെമ്പർ ഒ എം ശഫീഖ്, ജില്ലാ പ്രസിഡൻ്റ് അബ്ദുർ റഹ് മാൻ നെല്ലിക്കട്ട സംബന്ധിച്ചു.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Press meet, Video, P.K.Kunhalikutty, K.Muraleedharan, Conference, Rajmohan Unnithan, SEU State Conference on December 26 and 27 in Kasargod.