city-gold-ad-for-blogger

കടല്‍ക്ഷോഭം; നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്ത് സ്ഥിതി രൂക്ഷമാവുന്നു; ചാക്കില്‍ മണല്‍ നിറച്ച് വീടുകള്‍ക്ക് സംരക്ഷണം ഒരുക്കി ക്ലബ് പ്രവര്‍ത്തകര്‍

നെല്ലിക്കുന്ന്: (www.kasargodvartha.com 15.05.2021) ടൗടെ ചുഴലിക്കാറ്റിനെ തുടർന്ന് ചേരങ്കൈ കടപ്പുറത്ത് കടൽ ക്ഷോഭം രൂക്ഷമായി. കടൽ ഇരച്ചെത്തിയത് മൂലം സമീപ പ്രദേശങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറിയിരിക്കുകയാണ്. ന്യൂനമർദത്തെത്തുടർന്ന് ശനിയാഴ്ച രാവിലെയോടെ തിരയിളക്കം കൂടുതൽ ശക്തമാവുകയും ജനവാസമേഖലയിലേക്ക് കടൽ കയറുന്ന സാഹചര്യമുണ്ടാവുകയുമായിരുന്നു.

സിറാജ് നഗർ, ശാന്തിനഗർ, ചേരങ്കൈ എന്നിവിടങ്ങളിലായി 40 ഓളം വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. പീടിക മുഹമ്മദ്, ഹനീഫ, മറിയ, മുഹമ്മദ്, നഫീസ, സലിം ജമീല, സഫൂറ തുടങ്ങിയവരെ കുടുംബസമേതം ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചു. വീട് മാറുന്നതിനിടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

കടല്‍ക്ഷോഭം; നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്ത് സ്ഥിതി രൂക്ഷമാവുന്നു; ചാക്കില്‍ മണല്‍ നിറച്ച് വീടുകള്‍ക്ക് സംരക്ഷണം ഒരുക്കി ക്ലബ് പ്രവര്‍ത്തകര്‍

അതിനിടെ രക്ഷാപ്രവർത്തനവുമായി കാസ്‌ക് ക്ലബ് പ്രവർത്തകർ രംഗത്തെത്തി. ഇവർ ചാക്കിൽ മണൽ നിറച്ച് താൽകാലികമായി ഭിത്തികളൊരുക്കി വീടുകൾക്ക് സംരക്ഷണം നൽകി കൊണ്ടിരിക്കുകയാണ്. കടൽ ക്ഷോഭം മെയ് 16 വരെ തുടരുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചിരിക്കുന്നതിനാൽ ആശങ്കയിലാണ് ജനങ്ങൾ ഉള്ളത്.

കടൽക്ഷോഭവും മഴയും ശക്തമായി തുടരുന്നതിനിടെ കാസർക്കോട്ടടക്കം അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തളങ്കര പടിഞ്ഞാർ, അജാനൂർ, ചെമ്പരിക്ക, മരക്കാപ്പ് തുടങ്ങിയ പ്രദേശങ്ങളിലും കടൽ ക്ഷോഭം നേരിടുകയാണ്.


Keywords:  Kerala, News, Kasaragod, Nellikunnu, Sea, Rain, Top-Headlines, Video, House, Tauktae Cyclone, Sea turbulence; Nellikunnu Cherangai beach situation worsens; Club workers fill sacks with sand to protect homes.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia