city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് നഗരഹൃദയത്തിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

കാസർകോട്: (www.kasargodvartha.com 17.09.2020) കാസർകോട് നഗരഹൃദയത്തിൽ നിർത്തിയിട്ട് നിമിഷങ്ങൾക്കകം സ്കൂട്ടർ മോഷണം പോയി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് എതിർവശം ഫാത്തിമ ആർക്കേഡിന് മുന്നിൽ പാർക്ക് ചെയ്ത കെ എൽ 14 എം 2364 സുസുക്കി സ്വിസ്സ് സ്കൂട്ടറാണ് വ്യാഴാഴ്ച ഉച്ചയോടെ മോഷണം പോയത്.

കോൺഗ്രസ് നേതാവ് ഉസ്മാൻ കടവത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് മോഷണം പോയത്. അതേസമയം നിർത്തിയിട്ട സ്കൂട്ടർ യുവാവ് എടുത്തുകൊണ്ട് പോകുന്ന ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞു. സംഭവത്തിൽ കാസർകോട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കാസർകോട് നഗരഹൃദയത്തിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

ഏതാനും ദിവസങ്ങളിലായി കാസർകോട്ടും പരിസരങ്ങളിലും മോഷ്ടാക്കൾ  രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തും സമാന സംഭവമുണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ സ്കൂട്ടർ ഒരു വീട്ടുമുറ്റത്തു നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു.  

Keywords: Kasaragod, Kerala, News, District, Thief, Scooter, Video, Release,  Scooter stolen in Kasargod city center stolen; CCTV footage released

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia