city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Conference | സമസ്ത ആദര്‍ശ സമ്മേളനം ഫെബ്രുവരി 20 തിങ്കളാഴ്ച 4 മണിക്ക് ആരിക്കാടിയില്‍

കാസർകോട്: (www.kasargodvartha.com) പരിശുദ്ധ ദീനുല്‍ ഇസ്ലാമിനെയും മുസ്ലിങ്ങളെയും സമൂഹത്തില്‍ തെറ്റിദ്ധാരണപരത്തുന്നവിധം പ്രവര്‍ത്തിക്കുകയും യുവാക്കളെ തീവ്രവാദത്തിലേക്കും, വര്‍ഗീയതയിലേക്കും ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന മുജാഹിദ് പ്രസ്ഥാനങ്ങള്‍ നടത്തിവരുന്ന പ്രവര്‍ത്തനത്തെ തുറന്നു കാണിക്കുന്നതിന് വേണ്ടി 'വളരുന്ന അഹ്ലു സ്സുന്നയും പിളരുന്ന വഹാബിസവും' എന്ന പ്രമേയത്തിന് മേല്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമസ്ത ആദര്‍ശ സമ്മേളനം എസ് വൈ എസ് കുമ്പള മേഖല കമിറ്റി ഫെബ്രുവരി 20 തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് ആരിക്കാടിയില്‍ എം എ ഖാസിം മുസ്ലിയാര്‍ നഗറില്‍ നടത്തുമെന്ന് എസ് വൈ എസ് ആദര്‍ശ സമ്മേളന സംഘാടക ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
             
Conference | സമസ്ത ആദര്‍ശ സമ്മേളനം ഫെബ്രുവരി 20 തിങ്കളാഴ്ച 4 മണിക്ക് ആരിക്കാടിയില്‍

സമസ്ത കേന്ദ്ര മുശാവറ അംഗം ബി കെ അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ മുജ്തഫ ഫൈസി ആനക്കര വിഷയാവതരണം നടത്തും. തുടര്‍ന്ന് മുസ്തഫ ഫൈസി കക്കുപ്പടി ആശയവിശദീകരണം നടത്തും. യഹ്യ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ പതാക ഉയര്‍ത്തും. പരിപാടിയില്‍ സമസ്ത നേതാക്കളും എസ് വൈ എസിന്റെയും എസ് കെ എസ് എസ് എഫിന്റെയും പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കളും മഹല്ല് ഖതീബുമാരും സംബന്ധിക്കും.
              
Conference | സമസ്ത ആദര്‍ശ സമ്മേളനം ഫെബ്രുവരി 20 തിങ്കളാഴ്ച 4 മണിക്ക് ആരിക്കാടിയില്‍

കാസര്‍കോട് പ്രസ് ക്ലബില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, എസ് വൈ എസ് കുമ്പള മേഖല പ്രസിഡന്റ് മൂസ ഹാജി ബന്തിയോട്, സ്വാഗത സംഘം ചെയര്‍മാന്‍ കെ പി ശാഹുല്‍ ഹമീദ്, ജെനറല്‍ സെക്രടറി റിയാസ് മൊഗ്രാല്‍, വര്‍കിംഗ് സെക്രടറി ഖാലിദ് ബംബ്രാണ, ഹമീദ് യൂസുഫ് ബല്ലാര, മുഹമ്മദ് ഉപ്പള ഗേറ്റ്, ബശീര്‍ ഹാജി, ഹുസൈന്‍ ദര്‍വേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords:  Latest-News, Kerala, Kasaragod, Top-Headlines, Conference, Samastha, Video, Samastha Adarsha Conference, Samastha Adarsha Conference at Arikadi on Monday 20th February at 4 pm.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia