city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Pravasi Cell | സമസ്ത പ്രവാസി സെല്‍ സംസ്ഥാന സന്ദേശ യാത്ര ഫെബ്രുവരി 20ന് കാസര്‍കോട്ട് നിന്ന് ആരംഭിക്കും; ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com) സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ കീഴ്ഘടകമായ സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമിറ്റി നടത്തുന്ന സന്ദേശ യാത്ര ഫെബ്രുവരി 20ന് കാസര്‍കോട്ട് നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20ന് ഉച്ചയ്ക്ക് ശേഷം കണ്ണൂര്‍, 21ന് കോഴിക്കോട്, വയനാട്, 22 ന് മലപ്പുറം, തൃശൂര്‍, 23ന് പാലക്കാട്, 25ന് എറണാകുളം, ഇടുക്കി, 26ന് പത്തനംതിട്ട, കോട്ടയം, 27ന് കൊല്ലം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അന്നേദിവസം തിരുവനന്തപുരത്ത് സമാപിക്കും.
        
Pravasi Cell | സമസ്ത പ്രവാസി സെല്‍ സംസ്ഥാന സന്ദേശ യാത്ര ഫെബ്രുവരി 20ന് കാസര്‍കോട്ട് നിന്ന് ആരംഭിക്കും; ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

സമാപനദിവസം ഉച്ചയ്ക്ക് മുഖ്യമന്ത്രി, പ്രവാസികാര്യ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ കണ്ടു പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ അവകാശപത്രിക സമര്‍പിക്കും. 20ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മേല്‍പറമ്പ് ജമാഅത് ഹോളില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ യാത്ര ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന വര്‍കിങ് സെക്രടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തും.
         
Pravasi Cell | സമസ്ത പ്രവാസി സെല്‍ സംസ്ഥാന സന്ദേശ യാത്ര ഫെബ്രുവരി 20ന് കാസര്‍കോട്ട് നിന്ന് ആരംഭിക്കും; ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

സമസ്ത വൈസ് പ്രസിഡന്റ് യുഎം അബ്ദുര്‍ റഹ്മാന്‍ മൗലവി, പ്രവാസി സെല്‍ സംസ്ഥാന ചെയര്‍മാന്‍ ആദൃശ്ശേരി ഹംസക്കുട്ടി മുസലിയാര്‍, ഇസ്മാഈല്‍ കുഞ്ഞു ഹാജി, മോയിന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് എം എസ് തങ്ങള്‍ മദനി, അബ്ദുസ്സലാം ദാരിമി പെങ്കുളം, കെ ടി അബ്ദുല്ല ഫൈസി, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സമസ്ത ജില്ലാ വര്‍കിങ് സെക്രടറി ചെങ്കളം അബ്ദുല്ല ഫൈസി, സമസ്ത പ്രവാസി സെല്‍ ജില്ലാ പ്രസിഡന്റ് സിദ്ദീഖ് നദ് വി ചേരൂര്‍, എപിപി കുഞ്ഞഹ് മദ് ഹാജി ചന്തേര, മുനീര്‍ ചെര്‍ക്കള എന്നിവര്‍ സംബന്ധിച്ചു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Samastha, Religion, Inauguration, Programme, Samasta Pravasi Cell, Samasta Pravasi Cell procession will start from Kasaragod on February 20.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia