city-gold-ad-for-blogger

പഴയ എസ് പി ഓഫീസ് കെട്ടിടത്തിലെ കവര്‍ച്ച; 2 സ്ത്രീകളെ ചോദ്യം ചെയ്യുന്നു

കാസര്‍കോട്: (www.kasargodvartha.com 25.04.2019) കാസര്‍കോട്ടെ പഴയ എസ് പി ഓഫീസില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. പുലിക്കുന്ന് പഴയ എസ് പി ഓഫീസ് കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. ഇവിടെ സൂക്ഷിച്ച ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ (ഡി സി ആര്‍ ബി) പഴയ ഫയലുകളാണ് കടത്തികൊണ്ടുപോയത്.


നിരവധി ഫയലുകള്‍ പ്ലാസ്റ്റിക്ക് ചാക്കിലാക്കിയ ശേഷം കെട്ടിടത്തിന്റെ വളപ്പിലും സമീപത്തെ റോഡിലും ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിരുന്നു. കെട്ടിടത്തിന്റെ സമീപത്തെ ഇറിഗേഷന്‍ വകുപ്പ് ഓഫീസിലെ ജീവനക്കാര്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് ഫയലുകള്‍ കടത്തിയതായി കണ്ടെത്തിയത്. ദ്രവിച്ച് തകരാറിലായ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറിയില്‍ സൂക്ഷിച്ചതായിരുന്നു ഫയലുകള്‍.

വാതില്‍ തുറന്ന് അകത്ത് കടന്ന ശേഷം ഫയലുകള്‍ മുഴുവനും പ്ലാസ്റ്റിക്ക് ചാക്കിലാക്കിയ ശേഷം പുറത്തേക്കെത്തിക്കുകയായിരുന്നു. പുറത്ത് രണ്ട് ഓട്ടോറിക്ഷ സ്റ്റാര്‍ട്ടാക്കിയ നിലയിലും അതിലൊന്നില്‍ ഒരു സ്ത്രീയേയും കണ്ടിരുന്നതായി ഓഫീസ് ജീവനക്കാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

പഴയ എസ് പി ഓഫീസ് കെട്ടിടത്തിലെ കവര്‍ച്ച; 2 സ്ത്രീകളെ ചോദ്യം ചെയ്യുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Office, Robbery, Top-Headlines, Crime, Robbery of Old SP office; Police questioning 2
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia