പള്ളിയില്‍ നിന്നും ഭണ്ഡാരപ്പെട്ടി കവര്‍ച്ച ചെയ്യാന്‍ ശ്രമം; ഒന്നുമില്ലെന്നറിഞ്ഞതോടെ വിശ്വാസിയുടെ ബാഗുമായി കടന്നു കളഞ്ഞു, പ്രതി സി സി ടി വിയില്‍ കുടുങ്ങി
Nov 7, 2018, 12:14 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2018) നഗരത്തിലെ പള്ളിയില്‍ നിന്ന് ഭണ്ഡാരപ്പെട്ടി കവര്‍ച്ച ചെയ്യാന്‍ ശ്രമം. എന്നാല്‍ ഭണ്ഡാരപ്പെട്ടിയില്‍ ഒന്നുമില്ലാത്തതിനാല്‍ മോഷ്ടാവ് പള്ളിയിലെത്തിയ വിശ്വാസിയുടെ ബാഗ് കവര്‍ന്ന് കടന്നുകളഞ്ഞു. കാസര്‍കോട് ട്രാഫിക് സര്‍ക്കിളിന് സമീപത്തെ കണ്ണാടിപ്പള്ളിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.00 നും 4.30 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. ഇതിന്റെ ദൃശ്യം പള്ളിയില്‍ സ്ഥാപിച്ച സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.
ഗേറ്റ് തുറന്ന് എത്തിയ യുവാവ് ആദ്യം ഭണ്ഡാരപ്പെട്ടിക്കു സമീപമെത്തുകയും പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഭണ്ഡാരപ്പെട്ടിയില്‍ ഒന്നുമില്ലെന്നറിഞ്ഞതോടെ പള്ളിയുടെ വരാന്തയില്‍വെച്ച വിശ്വാസിയുടെ ബാഗെടുത്ത് ഓടുന്ന ദൃശ്യമാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. ഭണ്ഡാരപ്പെട്ടി താഴിട്ട് പൂട്ടാറില്ല. ദിവസവും ഇതില്‍ നിക്ഷേപിക്കുന്ന തുക കമ്മിറ്റി ഭാരവാഹികള്‍ രാത്രിയോടെ എടുക്കുകയാണ് പതിവ്. സംഭവം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Video, Robbery, Masjid, Crime, Top-Headlines, Robbery in Masjid at Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Video, Robbery, Masjid, Crime, Top-Headlines, Robbery in Masjid at Kasaragod
< !- START disable copy paste -->