city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Masjid inauguration | പുതുക്കിപ്പണിത കളനാട് ഹൈദ്രോസ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം ഞായറാഴ്ച സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും; ലഹരി വിരുദ്ധ സദസ്സും സാംസ്‌കാരിക സമ്മേളനവും മതപ്രഭാഷണ പരമ്പരയും വിദ്യാര്‍ഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കും

കാസര്‍കോട്: (www.kasargodvartha.com) പുതുക്കിപ്പണിത കളനാട് ഹൈദ്രോസ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം ഞായറാഴ്ച മഗ് രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കീഴൂര്‍ - മംഗ്‌ളുറു സംയുക്ത ജമാഅത് ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി പള്ളി വഖഫ് പ്രഖ്യാപനം നടത്തും. തുടര്‍ന്നുള്ള പൊതുസമ്മേളനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹുസൈന്‍ തങ്ങള്‍, യുഎം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിക്കും.
                   
Masjid inauguration | പുതുക്കിപ്പണിത കളനാട് ഹൈദ്രോസ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം ഞായറാഴ്ച സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും; ലഹരി വിരുദ്ധ സദസ്സും സാംസ്‌കാരിക സമ്മേളനവും മതപ്രഭാഷണ പരമ്പരയും വിദ്യാര്‍ഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കും

തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം തുറമുഖ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം സെക്രടറി സ്വാമി ധര്‍മാനന്ദ ചൈതന്യ മുഖ്യാഥിതിയായി പങ്കെടുക്കും. ഫാദര്‍ വിമല്‍ദേവ് കണ്ടത്തില്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ അഡ്വ. സിഎച് കുഞ്ഞമ്പു, എന്‍എ നെല്ലിക്കുന്ന്, എകെഎം അശ്‌റഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
        
Masjid inauguration | പുതുക്കിപ്പണിത കളനാട് ഹൈദ്രോസ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം ഞായറാഴ്ച സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും; ലഹരി വിരുദ്ധ സദസ്സും സാംസ്‌കാരിക സമ്മേളനവും മതപ്രഭാഷണ പരമ്പരയും വിദ്യാര്‍ഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കും

വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ലഹരിവിരുദ്ധ സദസ് കാസര്‍കോട് ഡിസിആര്‍ബി ഡിവൈഎസ്പി അബ്ദുര്‍ റഹീം ഉദ്ഘാടനം ചെയ്യും. പ്രമുഖ സൈകോളജിസ്റ്റ് ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രിയില്‍ നടക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ തിങ്കളാഴ്ച അന്‍വര്‍ മുഹ് യുദ്ദീന്‍ ഹുദവി, ചൊവ്വാഴ്ച പേരോട് മുഹമ്മദ് അല്‍ അസ്ഹരി, ബുധനാഴ്ച ഇപി അബൂബകര്‍ അല്‍ ഖാസിമി പത്തനാപുരം, വ്യാഴാഴ്ച ശാകിര്‍ ബാഖവി മമ്പാട് എന്നിവര്‍ സംസാരിക്കും.
          
Masjid inauguration | പുതുക്കിപ്പണിത കളനാട് ഹൈദ്രോസ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം ഞായറാഴ്ച സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും; ലഹരി വിരുദ്ധ സദസ്സും സാംസ്‌കാരിക സമ്മേളനവും മതപ്രഭാഷണ പരമ്പരയും വിദ്യാര്‍ഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കും

വെള്ളിയാഴ്ച സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പ്രഭാഷണ സദസില്‍ പ്രമുഖ പ്രസംഗകന്‍ സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. പ്രവാചക ജന്മദിനത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ രാവിലെ 7.30 മുതല്‍ കളനാട് ഇആനതുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ഥികളുടെ 'ഫില്‍ദ 2022' എന്ന പേരില്‍ കലാ സാഹിത്യ മത്സരങ്ങള്‍ നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ കുന്നില്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല ഹാജി കോഴിത്തിടില്‍, ട്രഷറര്‍ ഹകീം ഹാജി കോഴിത്തിടില്‍, ജമാഅത് ട്രഷറര്‍ ശരീഫ് കളനാട്, വര്‍കിംഗ് ചെയര്‍മാന്‍ കെ പി അബ്ബാസ്, ചീഫ് കോഡിനേറ്റര്‍ നൗശാദ് മിഅ്‌റാജ്, കോര്‍ഡിനേറ്റര്‍ എകെ സുലൈമാന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Video, Press Meet, Kalanad, Masjid, Inauguration, Religion, Programme, Top-Headlines, Kalanad Hydros Juma Masjid, Renovated Kalanad Hydros Juma Masjid inauguration on Sunday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia