city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Registration is in progress for Agnipath | യുവമോർച ഒരുക്കിയ അഗ്നിപഥ് ഹെൽപ് ഡെസ്ക് വഴിയുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു

കാസർകോട്: (www.kasargodvartha.com) യുവമോർചയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ അഗ്നിപഥ് ഹെൽപ് ഡെസ്ക് വഴിയുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു. നിരവധി യുവാക്കളാണ് സേവനം ഉപയോഗപ്പെടുത്തുന്നത്. ആവശ്യമായ നിർദേശങ്ങളും ഇവിടെ നിന്ന് നൽകുന്നുണ്ട്. ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ ബിജെപി കാസർകോട് മണ്ഡലം കമിറ്റി ഓഫീസിലാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്.
                      
Registration is in progress for Agnipath | യുവമോർച ഒരുക്കിയ അഗ്നിപഥ് ഹെൽപ് ഡെസ്ക് വഴിയുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു

ഹെൽപ് ഡെസ്ക് കഴിഞ്ഞ ദിവസം ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്തു. അഗ്നീപഥ് പദ്ധതി ഭാരതീയ സേനകളെ കൂടുതൽ ചെറുപ്പവും പ്രഹര ശേഷിയുമുള്ളതാക്കുമെന്നും പരമാവധി യുവതി - യുവാക്കൾ അഗ്നീപഥ് പദ്ധതി പ്രകാരമുള്ള റിക്രൂട്മെൻ്റ് ഡ്രൈവിൽ പങ്കെടുക്കണമെന്നും രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.



യുവമോർച ജില്ലാ പ്രസിഡൻ്റ് ധനഞ്ജയൻ മധൂർ അധ്യക്ഷത വഹിച്ചു. വ്യോമസേന മുൻ സർജന്റ് പജ്ജ തിരുമലേശ്വർ ഭട്ട് ആശംസകൾ നേർന്നു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം എൻ സതീശൻ, യുവമോർച സംസ്ഥാന വനിതാ കൺവീനർ അഞ്ജു ജോസ്റ്റി, മണ്ഡലം പ്രസിഡൻ്റ് അജിത് കുമാരൻ എന്നിവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രടറി രക്ഷിത് കെദ്ദിലായ സ്വാഗതവും കീർതൻ ജെ കുഡ്ലു നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Military, Yuvamorcha, BJP, Inauguration, Video, Programme, Registration is in Progress for Agnipath, Registration is in progress for Agnipath at Yuva Morcha Help Desk.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia