city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Reception for players | സന്തോഷ് ട്രോഫി താരങ്ങൾക്ക്​ കാസർകോട്ട് മെയ് 21ന്​ സ്വീകരണം; നഗരത്തിൽ ഘോഷയാത്രയായി ആനയിക്കും

കാസർകോട്: (www.kasargodvartha.com) സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം അംഗങ്ങൾ, കോചുമാർ, മാനജർ, ടീം ഫിസിയോ എന്നിവർ ഉൾപെടെ മുഴുവൻ പേർക്കും ജില്ലാ ഫുട്‍ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെയ് 21ന് രാവിലെ 11 മണിക്ക് കാസർകോട് മുൻസിപൽ ടൗൺ ഹോളിൽ സ്വീകരണം നൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
  
Reception for players | സന്തോഷ് ട്രോഫി താരങ്ങൾക്ക്​ കാസർകോട്ട് മെയ് 21ന്​ സ്വീകരണം; നഗരത്തിൽ ഘോഷയാത്രയായി ആനയിക്കും

പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും വേദിയിലേക്ക് താരങ്ങളെ ഘോഷയാത്രയായി ആനയിക്കും. ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ, അസോസിയേഷന് കീഴിലുള്ള 42 അംഗ ക്ലബുകളുടെ ഭാരവാഹികൾ, ജില്ലയിലെ പ്രധാന അകാഡമികളിൽ നിന്നുള്ള താരങ്ങൾ, ജില്ലാ വനിതാ സീനിയർ, ജൂനിയർ, സബ് ജൂനിയർ ടീം അംഗങ്ങൾ, വിവിധ കായിക സംഘടന പ്രതിനിധികൾ, കായിക താരങ്ങൾ തുടങ്ങിയവർ അണിനിരക്കും.

കാസർകോട് എംപി, അഞ്ച് എംഎൽഎമാർ, ജില്ലാ കലക്ടർ, ജില്ലാ പഞ്ചായത് പ്രസിഡണ്ട് , കാസർകോട് മുനിസിപൽ ചെയർമാൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്, ഡി എഫ് യുടെ മുൻ പ്രസിഡണ്ട്, മുൻ സന്തോഷ് ട്രോഫി, ദേശീയ താരങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ പരിപാടി എന്നതിലുപരി കാസർകോടിന്റെ മൊത്തം ആദരവായിരിക്കും ഇത്. കേരള ഫുട്ബാൾ അസോസിയേഷന്റെ നിർദേശ പ്രകാരം എല്ലാ ജില്ലയിലും നടക്കുന്ന സ്വീകരണ പരിപാടിയുടെ തുടക്കമാണ് കാസർകോട്ട് നടക്കുന്നത്.

വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വീരമണി ചെറുവത്തൂർ, സെക്രടറി ടികെഎം മുഹമ്മദ് റഫീഖ് പടന്ന, ട്രഷറർ അശ്റഫ് ഉപ്പള, മുൻസിപൽ കൗൺസിലർ സിദ്ദീഖ് ചക്കര എന്നിവർ പങ്കെടുത്തു.

Keywords: Reception for Santosh Trophy players on May 21 in Kasaragod, Kerala, Kasaragod, News, Top-Headlines, Football, District-Panchayath, MP, MLA, President, Sports, Uppala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia