റബർ കർഷകരുടെ കൂട്ടായ്മയിൽ ടയർ കംപനി തുടങ്ങണമെന്ന് രാഹുൽ ചക്രപാണി
Feb 21, 2022, 22:28 IST
കാസർകോട്: (www.kasargodvartha.com 21.02.2022) കുത്തക ടയർ കംപനികൾ ചേർന്ന് റബർ വില ഇടിക്കുന്ന സാഹചര്യത്തിൽ റബർ കർഷകരുടെ കൂട്ടായ്മയിൽ ടയർ നിർമാണ യൂനിറ്റ് ആരംഭിക്കണമെന്ന് റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കംപനി ലിമിറ്റഡ് മാനജിംഗ് ഡയറക്ടർ രാഹുൽ ചക്രപാണി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
റബർ സബ്സിഡി കേന്ദ്ര സർകാർ വർദ്ധിപ്പിച്ച് നൽകണം. കംപനിയുടെ ഒമ്പതാമത്തെ ശാഖ വിദ്യനഗറിൽ ഉദ്‌ഘാടനം ചെയ്തു. ഗോൾഡ് ലോൺ, ബിസിനസ് ലോൺ, കാർഷിക ലോൺ, വസ്തു വായ്പ എന്നിവ കംപനി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ദീപുമോൻ ജോസ്, അഡ്വ. പി വി ഷാജി, പി മനോജ്, ഷിജോ ജോസഫ് എന്നിവർ സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, Press meet, Video, Bank Loans, Farmer, Top-Headlines, Government, Rahul Chakrapani, Rahul Chakrapani says that to start tire company led by rubber farmers.
< !- START disable copy paste -->