city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | സഞ്ചാരപാത ഇല്ല; ദേശീയപാത പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ചെര്‍ക്കള സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് വഴിയടയും; ജനകീയ കൂട്ടായ്മയില്‍ പ്രതിഷേധമിരമ്പി

ചെര്‍ക്കള: (www.kasargodvartha.com) ദേശീയപാത പുതിയ പാതയിലേക്ക് വഴിമാറുന്നതോടെ ചെര്‍ക്കള ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെത്താനാവാതെ അനവധി വിദ്യാര്‍ഥികള്‍ ദുരിതത്തിലാവും. മേല്‍പാലത്തിന്റെ ഭിത്തി വരുന്നതോടെ കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് എത്താനുള്ള സഞ്ചാരപാത നഷ്ടപ്പെടുകയും പഠനം മുടങ്ങുന്ന അവസ്ഥയുണ്ടാകുമെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയം ഉയര്‍ത്തി പൊതുജനങ്ങളുടെ സഹകരണത്തോടെ കര്‍മസമിതി നടത്തിയ സംഗമത്തില്‍ പ്രതിഷേധമിരമ്പി. അശാസ്ത്രീയമായ അലൈന്‍മെന്റാണ് ഇതിനൊക്കെ കാരണമെന്നാണ് ആക്ഷേപം.
            
Protest | സഞ്ചാരപാത ഇല്ല; ദേശീയപാത പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ചെര്‍ക്കള സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് വഴിയടയും; ജനകീയ കൂട്ടായ്മയില്‍ പ്രതിഷേധമിരമ്പി

ചെര്‍ക്കള സ്‌കൂളില്‍ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ഓടിസം സെന്റര്‍, ജില്ലയിലെ പ്രധാനപ്പെട്ട സ്‌പേസ് സെന്റര്‍, ഇന്‍ക്ലൂസീവ് എജുകേഷന്‍ സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മാര്‍ത്തോമ ബധിര വിദ്യാലയം, ചെര്‍ക്കള ഖുവ്വതുല്‍ ഇസ്‌ലാം മദ്രസ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കൃഷി ഓഫീസ്, ബ്ലോക്, ഐസിഡിഎസ് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങളിലെയെല്ലാം ആശ്രയിക്കുന്ന പൊതുജനങ്ങള്‍ക്കും സഞ്ചാരപാത മുടങ്ങുകയാണ്.

ദേശീയപാതയില്‍ ചെര്‍ക്കളയില്‍ വരുന്ന മേല്‍പാലം ദീര്‍ഘിപ്പിക്കുക, ചെര്‍ക്കള സ്‌കൂളിലെ കുട്ടികള്‍ക്ക് ദേശീയപാതയില്‍ സഞ്ചാരപാത ഒരുക്കുക എന്നീ ആവശ്യങ്ങളുമായി നടത്തിയ പ്രതിഷേധ സംഗമം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ അധ്യക്ഷനായി. മാര്‍ത്തോമാ ബധിര സ്‌കൂള്‍ മാനജര്‍ ഫാദര്‍ മാത്യു ബേബി, ചെങ്കള പഞ്ചായത് വൈസ് പ്രസിഡന്റ് സഫിയ ഹാശിം, മൂസ ബി ചെര്‍ക്കള, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ബ്ലോക് മെമ്പര്‍ ജെയിംസ് സിവി, ഹനീഫ് പാറ, ഇസ്മാഈല്‍ ബിഎ, അബ്ദുര്‍ റഹ്മാന്‍ ധന്യവാദ്, നാസര്‍ ചെര്‍ക്കളം, മുഹമ്മദ് ശരീഫ് ബിഎ, ആസ്മാസ് അഹ്മദ് ഹാജി, ഹസൈനാര്‍ ബദ്രിയ, മുഹമ്മദ് കുഞ്ഞി സിഎച്, എന്‍എ ബശീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിഎച് ശുകൂര്‍ സ്വാഗതം പറഞ്ഞു.
                      
Protest | സഞ്ചാരപാത ഇല്ല; ദേശീയപാത പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ചെര്‍ക്കള സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് വഴിയടയും; ജനകീയ കൂട്ടായ്മയില്‍ പ്രതിഷേധമിരമ്പി

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പ്രതിഷേധ സമരം തുടരാനാണ് കര്‍മ സമിതിയുടെ തീരുമാനം. പ്രതിഷേധ സംഗമത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി നേതാക്കള്‍, വ്യാപാരികള്‍, രക്ഷിതാക്കള്‍, പിടിഎ കമിറ്റി പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, വിവിധ ക്ലബ് അംഗങ്ങള്‍ തുടങ്ങിയവരും അണിനിരന്നു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Protest, Cherkala, Students, Road, Public-Demand, Protest for travel lane for students.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia