'മംഗളൂരുവില്‍ ഞങ്ങള്‍ കണ്ടത് നരനായാട്ടിന്റെ ഞെട്ടിക്കുന്ന കാഴ്ചകള്‍; വെടിയുണ്ട ശരീരത്തിലൂടെ തുളച്ചുകയറിയ 10 പേരെ കണ്ടു; ഇതില്‍ മൂന്നുപേരുടെ നില ഇപ്പോഴും ഗുരുതരം; മലയാളികളാണ് മംഗളൂരുവില്‍ അക്രമം നടത്തിയതെന്ന് പ്രചരിപ്പിച്ച് മലയാളികളെയും കന്നടക്കാരെയും തമ്മില്‍ തെറ്റിച്ച് മുതലെടുപ്പിനാണ് യെദിയൂരപ്പ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യുഡിഎഫ് പ്രതിനിധി സംഘം'
Dec 23, 2019, 19:29 IST
കാസര്‍കോട്:(www.kasargodvartha.com 23/12/2019) മംഗളൂരുവില്‍ ഞങ്ങള്‍ കണ്ടത് നരനായാട്ടിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണെന്ന് യുഡിഎഫ് പ്രതിനിധി സംഘം പറഞ്ഞു. മംഗളൂരു സന്ദര്‍ശിച്ചശേഷം കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യുഡിഎഫ് പ്രതിനിധി സംഘം. കെപിസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ സുധാകരന്‍ എംപി, കെപിസിസി വക്താവും കാസര്‍കോട് എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മുസ്‌ലിംലീഗ് എംഎല്‍എമാരായ പാറക്കല്‍ അബ്ദുല്ല, അഡ്വ. എന്‍ ശംസുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന്, എം സി ഖമറുദ്ദീന്‍ എന്നിവരാണ് മാധ്യമങ്ങളുമായി സംസാരിച്ചത്.
വെടിയുണ്ട ശരീരത്തിലൂടെ തുളച്ചുകയറിയ 10 പേരെ ആശുപത്രികളില്‍ ഞങ്ങള്‍ കണ്ടു. ഇതില്‍ മൂന്നുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മലയാളികളാണ് മംഗളൂരുവില്‍ അക്രമം നടത്തിയതെന്ന് പ്രചരിപ്പിച്ച് മലയാളികളെയും കന്നടക്കാരെയും തമ്മില്‍ തെറ്റിച്ച് മുതലെടുപ്പിനാണ് യെദിയൂരപ്പ സര്‍ക്കാറും പോലീസും ശ്രമിക്കുന്നതെന്നും യുഡിഎഫ് പ്രതിനിധി സംഘം കുറ്റപ്പെടുത്തി.
വെടിവെപ്പില്‍ കൊല്ലപ്പെട്ട കുദ്രോളിയിലെ നൗഷീദും ബന്തറിലെ ജലീലും പ്രതിഷേധത്തില്‍ പങ്കെടുക്കാത്തവരാണെന്ന് കെ സുധാകരന്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ മലയാളികളാണെന്ന കര്‍ണാടക സര്‍ക്കാറിന്റെയും പോലീസിന്റെയും പ്രചരണം വ്യാജമാണ്. പരിക്കേറ്റവരിലും പോലീസ് അറസ്റ്റ് ചെയ്തവരിലും ഒരു മലയാളികള്‍ പോലുമില്ല. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kasaragod, Kerala, UDF, Press meet, KPCC, Rajmohan Unnithan, Police,Press meet on udf about Mangaluru issue

കൊല്ലപ്പെട്ടവരുടെ വീടുകളും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളും സന്ദര്‍ശിച്ചിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. മലയാളി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ എഡിജിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ക്ഷമാപണം നടത്തിയതായും ജനപ്രതിനിധികള്‍ പറഞ്ഞു. വെടി കൊണ്ട് മരിച്ച രണ്ടുപേര്‍ക്കും വെടിയേറ്റത് പിറകില്‍നിന്നാണ്. തങ്ങള്‍ക്ക് കിട്ടിയ ഒരു വീഡിയോയില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത് 10 തവണ വെടിവെച്ചിട്ടും ഒരാള്‍പോലും വീണിട്ടില്ല. നേരെ നോക്കി വെടിവെക്കൂ എന്നാണ്. ഇതിന്റെ അര്‍ഥം പ്രതിഷേധക്കാരെ വെടിവെച്ച് കൊന്ന് പ്രതിഷേധം ഒരുതരത്തിലും ഉണ്ടാകരുതെന്ന് സന്ദേശം ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു.
മുന്‍ മേയര്‍ അഷ്‌റഫിനെ സംഭവസ്ഥലത്തേക്ക് പോലീസ് വിളിച്ചുവരുത്തിയത് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനായിരുന്നു. എന്നിട്ട് അദ്ദേഹത്തിനെപ്പോലും പോലീസ് വെറുതെ വിട്ടില്ല. വര്‍ഗീയ കലാപത്തിലേക്ക് പോകാതിരിക്കാനാണ് പോലീസ് നടപടി സ്വീകരിച്ചതെന്നാണ് പോലീസ് വിശദീകരിച്ചത്. ദക്ഷിണേന്ത്യയില്‍ പ്രതിഷേധമില്ലാത്ത ഏക സംസ്ഥാനം കര്‍ണാടകമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിഷേധം അടിച്ചമര്‍ത്തുകയെന്ന ഹിഡന്‍ അജണ്ടയാണ് പോലീസും ഭരണകൂടവും നടപ്പിലാക്കിയതെന്നും യുഡിഎഫ് പ്രതിനിധി സംഘം കുറ്റപ്പെടുത്തി.
മംഗളുരു സന്ദര്‍ശനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ആശയക്കുഴപ്പമുണ്ടായി എന്ന പ്രചാരണം തെറ്റാണെന്നും നേതാക്കള്‍ വ്യക്തമാക്കി. മംഗളൂരുവിലെ പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം കണക്കിലെടുത്താണ് ആദ്യം സന്ദര്‍ശനം മാറ്റിവെച്ചത്. പിന്നീട് സ്ഥിതിഗതികള്‍ അന്വേഷിച്ചപ്പോള്‍ ഇപ്പോള്‍ പ്രതിനിധി സംഘത്തിന് സന്ദര്‍ശിക്കാനുള്ള സാഹചര്യമുണ്ടെന്നും മനസ്സിലാക്കിയാണ് പോയത്.
മംഗളൂരുവില്‍ ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ചൊവ്വാഴ്ച അര്‍ധരാത്രി വരെ നിരോധനാജ്ഞ തുടരും. മംഗളുരുവിലുണ്ടായ വെടിവെപ്പില്‍ കര്‍ണാടക സര്‍ക്കാര്‍ സിഐഡി അന്വേഷണമാണ് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.