city-gold-ad-for-blogger

ഭര്‍ത്താവ് കൊലപ്പെടുത്തി കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ പ്രമീളയുടെ മൃതദേഹം കണ്ടെത്താന്‍ ഐറോവ് സ്‌കാനറെത്തിച്ചു; പരിശോധന തുടരുന്നു

കാസര്‍കോട്: (www.kasargodvartha.com 17.10.2019) ഭര്‍ത്താവ് കൊലപ്പെടുത്തി കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ പ്രമീളയുടെ മൃതദേഹം കണ്ടെത്താന്‍ ഐറോവ് സ്‌കാനറെത്തിച്ച് പരിശോധന തുടരുന്നു. വ്യാഴാഴ്ച രാവിലെയാണ് കൊച്ചിയില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം കാസര്‍കോട്ടെത്തി പരിശോധന ആരംഭിച്ചത്. കല്ലുകെട്ടി താഴ്ത്തിയെന്ന് പറയുന്ന തെക്കില്‍ പാലത്തിന് ഏകദേശം ഒരു കിലോ മീറ്റര്‍ അകലെയാണ് പുഴയില്‍ ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. മുഴുവന്‍ ചെളിയായതിനാല്‍ ഇതുവരെയും ഒന്നും കണ്ടെത്താനായിട്ടില്ല.

ശബ്ദത്തിന്റെ പ്രതിധ്വനിയിലൂടെ  വസ്തുക്കളെ കണ്ടെത്തുന്നതിനുള്ള ഡൈവേഴ്സ് ഹാൻഡ് ഹെൽഡ് സോണാർ (ഡിഎച്ച്എച്ച്എസ്) സിസ്റ്റം ഉപയോഗിച്ചും പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. സോണാര്‍ സിസ്റ്റം വഴി എന്തെങ്കിലും സൂചന ലഭിച്ചാല്‍ അവിടെ മുങ്ങിത്തപ്പാനാണ് തീരുമാനം. കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീള(30)യുടെ മൃതദേഹം ചട്ടഞ്ചാല്‍ തെക്കില്‍ പാലത്തില്‍ നിന്നും കല്ലുകെട്ടി പുഴയിലേക്ക് തള്ളിയെന്നാണ് ഭര്‍ത്താവ് തളിപ്പറമ്പ് ആലക്കോട് നെടുപ്പത്തേല്‍ വീട്ടില്‍ സെല്‍ജോ(43) മൊഴി നല്‍കിയത്. കാമുകിയുമായുള്ള വഴിവിട്ട ബന്ധത്തിന് ഭാര്യ തടസമായതാണ് പ്രമീളയെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സെല്‍ജോയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

കാസര്‍കോട് ഡിവൈഎസ്പി പി പി സദാനന്ദന്‍, സി ഐമാരായ വി വി മനോജ്, അബ്ദുര്‍ റഹീം, എസ് ഐ സന്തോഷ്, എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരാണ് സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നത്.
ഭര്‍ത്താവ് കൊലപ്പെടുത്തി കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ പ്രമീളയുടെ മൃതദേഹം കണ്ടെത്താന്‍ ഐറോവ് സ്‌കാനറെത്തിച്ചു; പരിശോധന തുടരുന്നു

ഭര്‍ത്താവ് കൊലപ്പെടുത്തി കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ പ്രമീളയുടെ മൃതദേഹം കണ്ടെത്താന്‍ ഐറോവ് സ്‌കാനറെത്തിച്ചു; പരിശോധന തുടരുന്നു

ഭര്‍ത്താവ് കൊലപ്പെടുത്തി കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ പ്രമീളയുടെ മൃതദേഹം കണ്ടെത്താന്‍ ഐറോവ് സ്‌കാനറെത്തിച്ചു; പരിശോധന തുടരുന്നു

ഭര്‍ത്താവ് കൊലപ്പെടുത്തി കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ പ്രമീളയുടെ മൃതദേഹം കണ്ടെത്താന്‍ ഐറോവ് സ്‌കാനറെത്തിച്ചു; പരിശോധന തുടരുന്നു

ഭര്‍ത്താവ് കൊലപ്പെടുത്തി കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ പ്രമീളയുടെ മൃതദേഹം കണ്ടെത്താന്‍ ഐറോവ് സ്‌കാനറെത്തിച്ചു; പരിശോധന തുടരുന്നു

ഭര്‍ത്താവ് കൊലപ്പെടുത്തി കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ പ്രമീളയുടെ മൃതദേഹം കണ്ടെത്താന്‍ ഐറോവ് സ്‌കാനറെത്തിച്ചു; പരിശോധന തുടരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Murder-case, Murder, Crime, Prameela murder; Eye rov scanner for searching dead body
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia