city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uroos | പൊയ്യത്തബയല്‍ മഖാം ഉറൂസ് ഫെബ്രവരി 17 മുതല്‍; മാര്‍ച് അഞ്ചിന് സമാപിക്കും

കാസര്‍കോട്: (www.kasargodvartha.com) മഞ്ചേശ്വരം വോര്‍ക്കാടി പൊയ്യത്തബയല്‍ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മണവാട്ടി ബീവിയുടെ പേരില്‍ നടത്തിവരാറുള്ള ഉറൂസ് ഫെബ്രവരി 17 മുതല്‍ മാര്‍ച് നാല് വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച് അഞ്ചിന് രാവിലെ അന്നദാനത്തോടെ കൂടി സമാപിക്കും.
            
Uroos | പൊയ്യത്തബയല്‍ മഖാം ഉറൂസ് ഫെബ്രവരി 17 മുതല്‍; മാര്‍ച് അഞ്ചിന് സമാപിക്കും

ഫെബ്രുവരി 17ന് അബ്ദുല്‍ മജീദ് ഫൈസി ദര്‍ഗ സിയാറതിന് നേതൃത്വം നല്‍കും. സയ്യിദ് അതാഉല്ലാ തങ്ങള്‍ എംഎ ഉദ്യാവരം പതാക ഉയര്‍ത്തും. രാത്രി ഏഴ് മണിക്ക് മഹല്ല് സംഗമം നടക്കും. മതപ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം രാത്രി 8.30 മണിക്ക് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും. കാന്തപുരം എപി അബൂബകര്‍ മുസ്ലിയാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും.

ഫെബ്രുവരി 23ന് സ്വലാത് വാര്‍ഷികത്തില്‍ അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, മസ്ഊദ് സഖാഫി ഗുഡല്ലൂര്‍ എന്നിവര്‍ സംബന്ധിക്കും. മാര്‍ച് രണ്ടിന് താജുശ്ശരീഅ, മാണിക്കോത്ത് ഉസ്താദ് അനുസ്മരണം നടക്കും. ബദറുദ്ദീന്‍ ബാഅലവി തങ്ങള്‍ ചിപ്പാര്‍, സാദാത്ത് തങ്ങള്‍ ഗുരുവായനക്കരെ, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി എന്നിവര്‍ പങ്കെടുക്കും.
          
Uroos | പൊയ്യത്തബയല്‍ മഖാം ഉറൂസ് ഫെബ്രവരി 17 മുതല്‍; മാര്‍ച് അഞ്ചിന് സമാപിക്കും

മാര്‍ച് നാലിന് സമാപന സമ്മേളനം സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും. ജലാലുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ പാത്തൂര്‍ പ്രാര്‍ഥന നടത്തും. ?ഡോ. അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല, കെപി ഹുസൈന്‍ സഅദി കെസി റോഡ് പ്രഭാഷണം നിര്‍വഹിക്കും. മാര്‍ച് അഞ്ചിന് രാവിലെ 10 മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍, 11 മണിക്ക് മഖാം സിയാറതും മൗലിദ് പാരായണവും തുടര്‍ന്ന് അന്നദാനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡിഎംകെ മുഹമ്മദ്, പികെ ഹനീഫ്, സിദ്ദീഖ് ഹാജി ടിഎ, മുഹമ്മദ് ഹാജി ഹസനബൈല്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു.


Keywords:  Latest-News, Kerala, Kasaragod, Top-Headlines, Uroos, Makham-Uroos, Press Meet, Video, Poyyathabail Makham Uroos from February 17th.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia