Nationwide Conference | പോസ്റ്റല്‍ എംപ്ലോയീസ് യൂനിയന്‍ അഖിലേന്‍ഡ്യാ സമ്മേളനം; 8,9 തീയതികളില്‍ കാസർകോട്ട്; 650 പ്രതിനിധികള്‍ പങ്കെടുക്കും
Oct 6, 2022, 18:40 IST
കാസര്‍കോട്: (www.kasargodvartha.com) ഓള്‍ ഇന്‍ഡ്യാ പോസ്റ്റല്‍ എംപ്ലോയീസ് യൂനിയന്‍ ജിഡിഎസ് (എന്‍എഫ്പിഇ) അഖിലേന്‍ഡ്യാ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എട്ട്, ഒമ്പത് തിയതികളില്‍ കാസര്‍കോട് മുനിസിപല്‍ ടൗണ്‍ ഹാളിലാണ് സമ്മേളനം നടക്കുക. രാജ്യത്തെ 2.55 ലക്ഷം തൊഴിലാളികളെ പ്രതിനിധീകരിച്ച് 650 പ്രതിനിധികള്‍ പങ്കെടുക്കും. എട്ടിന് രാവിലെ 10 മണിക്ക് മുനിസിപല്‍ ടൗണ്‍ ഹാളില്‍ സിഐടിയു അഖിലേന്‍ഡ്യാ വൈസ് പ്രസിഡന്റ് എ കെ പത്മനാഭന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം പുലിക്കുന്ന് സന്ധ്യാരാഗം ഓപണ്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ആറിന് കാസര്‍കോട് ടൗണില്‍ വിളംബര ജാഥ നടത്തി.
പതാക ജാഥ കണ്ണൂര്‍ പയ്യാമ്പലത്തെ സംഘടനയുടെ മുന്‍കാല നേതാക്കളായ എന്‍ പി പത്മാനഭന്റെയും, ടി എം ജനാര്‍ദനന്റെയും സ്മൃതി കുടീരത്തില്‍ നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഏഴിന് വൈകുന്നേരം അഞ്ച് മണിക്ക് പൊതുസമ്മേളനം നടക്കുന്ന പുലിക്കുന്ന് സന്ധ്യാരാഗം ഓപണ്‍ ഓഡിറ്റോറിയത്തിലെ എം എസ് സാബു നഗറിലെത്തും. സ്വാഗതസംഘം ചെയര്‍മാന്‍ പി കരുണാകരന്‍ പതാക ഉയര്‍ത്തും. സമ്മേളന ദിവസങ്ങളില്‍ ഫോടോ പ്രദര്‍ശനം, സ്റ്റാംപ് പ്രദര്‍ശനം, അലോഷിയും സംഘവും അവതരിപ്പിക്കുന്ന ഗസല്‍, ജീവനക്കാരുടെ കലാപരിപാടികള്‍ എന്നിവയുമുണ്ടാകും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി കരുണാകരന്‍, ജനറല്‍ കണ്‍വീനര്‍ പി വി രാജേന്ദ്രന്‍, ട്രഷറര്‍ എം കുമാരന്‍ നമ്പ്യാര്‍, പ്രോഗ്രാം കമിറ്റി കണ്‍വീനര്‍ കെ ഹരി, സി രാഘവന്‍, കെ പി റിജു എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Video, Press meet, Conference, Postal Employees Union Nationwide Conference, Postal Employees Union Nationwide Conference at Kasaragod on 8th and 9th.
< !- START disable copy paste -->