city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Seamen's Association | പിഎഫ് തിരിമറി: നഷ്ടപ്പെട്ട തുക കപ്പല്‍ ജീവനക്കാര്‍ക്ക് അര്‍ഹിക്കുന്ന രീതിയില്‍ തിരികെ ലഭ്യമാക്കണമെന്ന് ഓള്‍ കേരള സീമെന്‍സ് അസോസോയിയേഷന്‍

കാസര്‍കോട്: (www.kasargodvartha.com) കപ്പല്‍ ജീവനക്കാരുടെ പിഎഫ് തിരിമറിയില്‍ നഷ്ടപ്പെട്ട തുക അര്‍ഹിക്കുന്ന രീതിയില്‍ തിരികെ ലഭ്യമാക്കണമെന്ന് ഓള്‍ കേരള സീമെന്‍സ് അസോസോയിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുംബൈയിലെ വിദേശ കപ്പല്‍ കംപനികളില്‍ തൊഴില്‍ ചെയ്ത് വരുന്ന കപ്പല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം ക്ഷേമത്തിന് എന്ന വ്യാജേന എടുത്തു മാറ്റപ്പെടുന്ന തുകയുടെ 25% ത്തോളം വരുന്ന തുക നിയമ വിരുദ്ധമാണെന്ന് കണ്ടെത്തി മുംബൈ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്യുകയും കപ്പല്‍ ജീവനക്കാരുടെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനിയന്‍ ഭാരവാഹിയായ പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
            
Seamen's Association | പിഎഫ് തിരിമറി: നഷ്ടപ്പെട്ട തുക കപ്പല്‍ ജീവനക്കാര്‍ക്ക് അര്‍ഹിക്കുന്ന രീതിയില്‍ തിരികെ ലഭ്യമാക്കണമെന്ന് ഓള്‍ കേരള സീമെന്‍സ് അസോസോയിയേഷന്‍

ഇയൊരു സാമ്പത്തിക കുറ്റ കൃത്യത്തില്‍, 5000 കോടിയോളം രൂപ, കപ്പല്‍ ജീവനക്കാരുടെ ക്ഷേമത്തിനായി നീക്കിവെച്ച തുകയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. അത് എല്ലാ ജീവനക്കാര്‍ക്കും അര്‍ഹിക്കുന്ന രീതിയില്‍ തിരികെ ലഭിക്കുന്നതിന് കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രാലയം നടപടികള്‍ കൈകൊള്ളണം. സംസ്ഥാന സര്‍കാര്‍ വിഷയത്തിന്റെ ഗൗരവം കേന്ദ്രത്തെ ബോധ്യപ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
                  
Seamen's Association | പിഎഫ് തിരിമറി: നഷ്ടപ്പെട്ട തുക കപ്പല്‍ ജീവനക്കാര്‍ക്ക് അര്‍ഹിക്കുന്ന രീതിയില്‍ തിരികെ ലഭ്യമാക്കണമെന്ന് ഓള്‍ കേരള സീമെന്‍സ് അസോസോയിയേഷന്‍

കേരളത്തിലെ 46000 ത്തോളം വരുന്ന കപ്പല്‍ ജീവനക്കാര്‍ക്കും വിരമിച്ച 2000 ത്തോളം വരുന്നവര്‍ക്കും പെന്‍ഷന്‍ പദ്ധതിയോ മറ്റു ആരോഗ്യ സുരക്ഷ പദ്ധതിയോ നിലവില്‍ ലഭ്യമല്ല. എന്നാല്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതിനിടയില്‍ എന്തെങ്കിലും തരത്തിലുള്ള ക്ഷേമ സുരക്ഷ ഈ വിഭാഗം തൊഴിലാളികള്‍ക്ക് ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സലിം പറമ്പത്ത്, ഇഫ്തിഖര്‍ അഹ്മദ്, മാത്യു വര്‍ഗീസ്, ശമീം പേരോട് എന്നിവര്‍ പങ്കെടുത്തു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Government, All Kerala Siemens Association, PF: All Kerala Siemens Association demands for return of lost amount.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia