Bekal fest | ബേക്കല്‍ അന്താരാഷ്ട്ര ബീച് ഫെസ്റ്റ് നീട്ടില്ല; ജനുവരി 2ന് അവസാനിക്കും; ഫെസ്റ്റ് അടുത്ത വര്‍ഷവും ഗംഭീരമായി തുടരുമെന്ന് സംഘാടകര്‍; മേള മികവുറ്റതാക്കുന്നതിന് പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ പേരെടുത്ത് അഭിനന്ദിച്ച് സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ
Dec 30, 2022, 18:41 IST
ബേക്കല്‍: (www.kasargodvartha.com) ഡിസംബര്‍ 24 മുതല്‍ ബേക്കലില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ബീച് ഫെസ്റ്റ് കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ പുതുചരിത്രം കുറിച്ചു. ഇതിനകം തന്നെ പ്രതീക്ഷിച്ചതിലും ഇരട്ടിയിലധികം ആളുകള്‍ ഫെസ്റ്റിനായി എത്തിയതായി സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ ഫെസ്റ്റ് നഗരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാല് ലക്ഷത്തിലധികം പേരാണ് ഇതിനകം തന്നെ ഫെസ്റ്റ് കാണാന്‍ എത്തിയത്.
ജില്ലയിലെ എല്ലാ വഴികളും ബേക്കലിലേക്ക് ഒഴുകുന്നതാണ് കഴിഞ്ഞ ആറ് ദിവസമായി കാണാന്‍ കഴിഞ്ഞത്. ആടിയും പാടിയും കളിച്ചും രസിച്ചും ഉല്ലസിച്ചും ആളുകള്‍ അത്ഭുത കാഴ്ചകള്‍ കണ്ടു. സാഹസിക വിനോദങ്ങളില്‍ ഏര്‍പെട്ടും ബേക്കലിനെ ജനങ്ങള്‍ ഉത്സവ പറമ്പാക്കി മാറ്റി. സംസ്ഥാന സര്‍കാരും ടൂറിസം വകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും ബിആര്‍ഡിസിയും ഡിടിപിസിയും കുടുംബശ്രീ മിഷനും നേതൃത്വം നല്‍കിയ ബേക്കല്‍ ബീച് ഫെസ്റ്റില്‍ കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും ജനലക്ഷങ്ങള്‍ എത്തി. കുടുംബശ്രീ മാത്രം ഒരു ലക്ഷത്തിലധികം ടികറ്റുകളാണ് വില്‍പന നടത്തിയത്.
ക്രമസമാധാന പാലനം ഏറ്റെടുത്ത പൊലീസും പ്രചാരണം കൊണ്ട് ഫെസ്റ്റിനെ വിജയപ്രദമാക്കിയ വാര്‍ത്താമാധ്യമങ്ങളും വിവിധ ക്ലബുകളും അഗ്‌നി സുരക്ഷാ സേനയും സിവില്‍ ഡിഫന്‍സ് വോളന്റീയര്‍മാരും പൊലീസിന്റെ ലൈഫ് ഗാര്‍ഡന്മാരും കോസ്റ്റല്‍ പൊലീസും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും ഫെസ്റ്റിന്റെ വിജയത്തില്‍ കണ്ണി ചേര്‍ന്നതായി സംഘാടക സമിതി ചെയര്‍മാന്‍ പറഞ്ഞു.
പ്രധാന വേദിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഗീത പരിപാടികളാണ് അരങ്ങേറിയത്. ഇതിനകം തരംഗമായി പടരുന്ന പഞ്ചാബി ഗായകരായ നൂറിന്‍ സിസ്റ്റേഴ്‌സ് കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ച മെഗാ ലൈവ് മ്യൂസിക് ലൈവ് ബ്രാന്‍ഡ് ജനങ്ങളില്‍ സൃഷ്ടിച്ച ആവേശം സംഗീത ചലചിത്ര ലോകം ചര്‍ച ചെയ്യുകയാണ്. രാജ് കലേഷും സംഘവും ഒപ്പം നിര്‍മല്‍ പാലാഴിയും അവതരിപ്പിച്ച മാജിക് ആന്‍ഡ് കോമഡി ഷോയും ജനങ്ങളുടെ കയ്യടി നേടി. പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണ കുമാര്‍ അവതരിപ്പിച്ച മലബാറിക്കസ് ലൈവ് മ്യൂസികല്‍ ബ്രാന്‍ഡ് ഫെസ്റ്റിവല്‍ നഗരിക്ക് വിസ്മയം പകര്‍ന്നു.
തന്റെ സംഗീത ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ജനക്കൂട്ടത്തിന് മുന്നില്‍ പരിപാടി അവതരിപ്പിച്ചതെന്ന് ഇന്‍സ്റ്റഗ്രാമില്‍ രേഖപ്പെടുത്തിയാണ് സിതാര ബേക്കലിനോട് വിട പറഞ്ഞത്. ശബ്നം റിയാസിന്റെ സൂഫി സംഗീതവും നൃത്തവും ജനം നന്നായി ആസ്വദിച്ചു. പ്രസീത ചാലക്കുടിയുടെ നാടന്‍ പാട്ടും ചടുല താള മേളങ്ങളും ബേക്കലിനെ കീഴടക്കി. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും സംഘവും അവതരിപ്പിച്ച ചെണ്ട മേളവും കൊഴുപ്പേകി. ഗായിക രഹനയും പട്ടുറുമാല്‍ ജേതാക്കളും അണി നിരക്കുന്ന ഒപ്പനയും ചിലിയുടെ മാലപ്പടക്കവുമായി വിനോദ് കോവൂരും സുരഭിയും ഫെസ്റ്റിനെ ആസ്വാദനമാക്കുകയാണെന്നും അഡ്വ. സി എച് കുഞ്ഞമ്പു കൂട്ടിച്ചേര്‍ത്തു. മേള മികവുറ്റതാക്കുന്നതിന് പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ പേരെടുത്ത് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ അഭിനന്ദിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ബിആര്‍ഡിസി എംഡി പി ഷിജിന്‍, എം കുമാരന്‍, ഹകീം കുന്നില്‍, കെഇഎ ബക്കര്‍, ടിടി സുരേന്ദ്രന്‍, എന്നിവരും പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Bekal-Beach, Bekal, Festival, Celebration, Press Meet, Video, Travel&Tourism, Tourism, Organizers say that Bekal fest will continue to be grand next year as well.
< !- START disable copy paste -->