city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒമിക്രോണ്‍: കേരളത്തില്‍ കടയടപ്പ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രെടറി രാജു അപ്‌സര

കാസര്‍കോട്: (www.kasargodvartha.com 21.01.2022) ഒമിക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ അശാസ്ത്രീയ കടയടപ്പ് ഒരു തരത്തിലും അനുവദിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജെനെറല്‍ സെക്രെടറി രാജു അപ്‌സര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

  
ഒമിക്രോണ്‍: കേരളത്തില്‍ കടയടപ്പ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രെടറി രാജു അപ്‌സര



കോവിഡ് പ്രതിരോധം, ജി എസ് ടി, ദേശീയപാത വികസനം, കെ റെയില്‍ എന്നിവയുടെ പേരില്‍ വ്യാപാരികളെ ദുരിതത്തിലാക്കുന്ന നടപടികള്‍ തുടരുന്നതായും അദ്ദേഹം ആരോപിച്ചു. കോവിഡിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ച വിഭാഗം വ്യാപാരികളാണ്. കട അടച്ചിട്ടതുകൊണ്ടോ, നിയന്ത്രണങ്ങള്‍ കൂട്ടിയതുകൊണ്ടോ രോഗവ്യാപനത്തിനു ഒരു കുറവും ഉണ്ടായിട്ടില്ല. രോഗം വരാതിരിക്കാനുള്ള ബോധവത്കരണവും പ്രതിരോധ കുത്തിവെയ്പ്പും നടത്തിയതിനാല്‍ രോഗ വ്യാപനത്തെ തുടര്‍ന്നുള്ള അപകടാവസ്ഥയില്‍ വളരെ അധികം കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനാല്‍ കട അടച്ചിടല്‍, അല്ലെങ്കില്‍ സമയ ക്ലിപ്തത വരുത്തിയാല്‍ ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടി പി ആറിന്റെ പേരിലോ, രോഗവ്യാപനത്തിന്റെ പേരിലോ ഒരു തരത്തിലുമുള്ള നിരോധനവും വ്യാപാര മേഖലയില്‍ ഉണ്ടാക്കരുത്. അത്തരം നീക്കം ഉണ്ടായാല്‍ വ്യാപാരികള്‍ ഒറ്റക്കെട്ടായി ചെറുത്തു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വര്‍ഷക്കാലമായി രോഗത്തെക്കുറിച്ചും രോഗവ്യാപനത്തെ കുറിച്ചുമുള്ള പഠനങ്ങളും നിഗമനങ്ങളും ഉണ്ട്. അടച്ചിടല്‍ ഒരുതരത്തിലുമുള്ള പരിഹാരമല്ല. കൂടുതല്‍ സമയം കടകളും സ്ഥാപനങ്ങളും തുറന്നു കൊടുത്താല്‍ ആള്‍ത്തിരക്ക് ഒഴിവാക്കുകയും കൂടുതല്‍ യാത്രാസൗകര്യങ്ങള്‍ ഉണ്ടാക്കി വാഹന യാത്ര കൂടുതല്‍ സുഗമമാക്കുകയും ചെയ്യും. അതാണ് വേണ്ടത്.

മുഴുവന്‍ ജനങ്ങളും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചാല്‍ രോഗവ്യാപനത്തെ തുടര്‍ന്നുള്ള അപകട സാധ്യത ഒഴിവാക്കാന്‍ സാധിക്കും. അതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം. കോവിഡിന്റെ പേരില്‍ ഒരു തരത്തിലുള്ള അടച്ചിടലുകളും നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

അത്തരം നീക്കം ഉണ്ടായാല്‍ ശക്തമായ ചെറുത്ത് നില്‍പ് വ്യാപാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്നും നേതാക്കള്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ നിന്നും ഒരു വിധം കരകയറാനുള്ള ശ്രമത്തിനിടയിലാണ് ജി എസ് ടി ഉദ്യോഗസ്ഥരുടെ പീഡനം മറുഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

ആയിരമോ, രണ്ടായിരമോ രൂപയുടെ വ്യാപാരം ദിവസവും നടക്കുന്ന വ്യാപാര സ്ഥാപനത്തില്‍ പോലും ടെസ്റ്റ് പര്‍ചേസിന്റെ പേരില്‍ എത്തി ബില്‍ നല്‍കിയില്ല എന്ന് ആരോപിച്ച് ഇരുപതിനായിരം രൂപ പിഴ ഈടാക്കി വ്യാപാരികളെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. ജി എസ് ടി നിലവില്‍ വന്നതോടെ ബില്‍ ഇല്ലാത്ത സാധനം വിപണിയില്‍ ലഭ്യമല്ല എന്നത് യാഥാര്‍ഥ്യമാണ്.

ബിലില്‍(Bill) വരവ് വെച്ച സാധനം ബില്‍ ഇല്ലാതെ കൊടുത്താലും സെയില്‍ കാണിക്കണം എന്ന സമാന്യ അറിവ് വെച്ച് ചെറുകിട വ്യാപാരികളെ ഖജനാവ് നിറയ്ക്കുന്നതിന് വേണ്ടി ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം. മുന്‍കാലത്ത് വ്യാപാരികള്‍ കട പരിശോധനക്കെതിരെ നടത്തിയ സമരം അധികാരികള്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ടെസ്റ്റ് പര്‍ചേസിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ തുടര്‍ന്നാല്‍ അതിനെതിരായ പ്രതിരോധം വ്യാപാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകും. ദേശീയ പാത വികസനത്തിന്റെ പേരില്‍ കുടി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് കേരള സര്‍കാര്‍ പ്രഖ്യാപിച്ച ഷോപ് ഷിഫ്റ്റിംഗ് ചാര്‍ജായ രണ്ട് ലക്ഷം രൂപ ഒരു വ്യാപാരിക്കും നല്‍കിയിട്ടില്ല.

പൊള്ളയായ വാഗ്ദാനം നല്‍കി വ്യാപാരികളെ വഞ്ചിക്കുന്ന നടപടി അവസാനിപ്പിക്കണം. ഭൂമി നഷ്ടപ്പെടുന്നവര്‍ക്കും കെട്ടിട ഉടമകള്‍ക്കും, വന്‍തുക നല്‍കി ഒഴിപ്പിക്കുമ്പോള്‍ വര്‍ഷങ്ങളോളം സ്വയം തൊഴിലായി വാടക കൊടുത്തും, പകിടി കൊടുത്തും വ്യാപാരം നടത്തുന്ന വ്യാപാരികള്‍ ഉടുതുണിയോടു കൂടി ഒഴിഞ്ഞു പോകുന്ന സ്ഥിതി വിശേഷമാണ് നിലവില്‍ ഉള്ളത്.

കട ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് സര്‍കാര്‍ പ്രഖ്യാപിച്ച ഷിറ്റിംഗ് ചാര്‍ജായ രണ്ട് ലക്ഷം രൂപ ധനസഹായമായും, കെട്ടിട ഉടമകള്‍ക്ക് നല്‍കുന്ന തുകയ്ക്ക് ആനുപാതികമായി കട നടത്തുന്ന വ്യാപാരികള്‍ക്ക് നല്‍കണമെന്നും വ്യാപാരി നേതാക്കള്‍ ആവശ്യപെട്ടു.

കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് വ്യാപാരിക്കള്‍ക്ക് വളരെ അധികം ആശങ്കയുണ്ട്. സര്‍കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങള്‍ മുന്‍കാല അനുഭവങ്ങള്‍ വെച്ച് വ്യാപാരികള്‍ക്ക് ഉള്‍കൊള്ളാന്‍ സാധിക്കില്ല.

ദേശീയപാത വികസനത്തിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് ഇരുട്ടടി പോലെയാണ് കെ റെയില്‍ പദ്ധതിയും.

തുടക്കത്തില്‍ വലിയ വാഗ്ദാനം പറഞ്ഞ് കുടി ഒഴിപ്പിക്കുകയും, പിന്നീട് അവ മറക്കുന്ന സ്ഥിതി വിശേഷവുമാണ് ഉള്ളത്. വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ദേശീയ പാതയുടെ കാര്യത്തിലും കെ റെയിലിന്റെ കാര്യത്തിലും നടപ്പിലാക്കാന്‍ സര്‍കാര്‍ ശ്രമിക്കണമെന്നും വ്യാപാരി നേതാക്കള്‍ ആവശ്യപെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ രാജു അപരയ്ക്ക് പുറമെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹമ്മദ് ശെരീഫും പങ്കെടുത്തു.

Keywords:  Kasaragod, Kerala, News, Top-Headlines, COVID-19, Merchant-association, Press meet, Video, Secretary, Protest, Shop, Vaccinations, National highway, Omicron: Merchants protest against shop closures.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia