Offering | എര്‍മാളം അജ്മീര്‍ ആണ്ട് നേര്‍ച ജനുവരി 27 മുതല്‍ 31 വരെ നടക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Jan 25, 2023, 17:02 IST
ആലംപാടി: (www.kasargodvartha.com) കേരള മുസ്ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ് എര്‍മാളം യൂനിറ്റ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അജ്മീര്‍ ആണ്ട് നേര്‍ച ഈ മാസം 27 മുതല്‍ 31 വരെയായി എര്‍മാളം താജുല്‍ ഉലമ നഗറില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. താജുല്‍ ഉലമ, നൂറുല്‍ ഉല, ആലംപാടി ഉസ്താദ്, മഖാം സിയാറത്ത് പരിപാടിയുടെ ഭാഗമായി നടക്കും.
27 ന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം എര്‍മാളം ജമാഅത് പ്രസിഡന്റ് ഇ എം അബ്ദുല്‍ ഖാദിര്‍ ഹാജി പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രവാസി സംഗമം നടക്കും. സയ്യിദ് യഹ്യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട പ്രാര്‍ഥന നടത്തും. സ്വാഗത സംഘം കണ്‍വീനര്‍ അബൂബക്കര്‍ എ കെ സ്വാഗതം പറയും. കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചികോയ തങ്ങള്‍ ബായാര്‍ പ്രാര്‍ഥന നടത്തും. കേരള മുസ്ലിം ജമാഅത് യൂനിറ്റ് പ്രസിഡന്റ് അഹ് മദ് കൊല്ലംപാടി അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാത് ജില്ലാ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത് യൂനിറ്റ് സെക്രടറി ഹുസൈന്‍ ബി എ സ്വാഗതം പറയും.
മുസ്തഫ സഖാഫി തെന്നല പ്രഭാഷണം നടത്തും. 26 ന് മഹ്‌ളറത്തുല്‍ ബദ്രിയ്യ വാര്‍ഷിക മജ്‌ലിസ് നടക്കും. ബി എം അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസിന് സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ അല്‍-ഹാദി സഖാഫി ആദൂര്‍ നേതൃത്വം നല്‍കും. മുഹമ്മദ് ഇര്‍ശാദ് അസ്ഹരി മലപ്പുറം പ്രഭാഷണം നടത്തും. 29 ന് ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ലങ്കര്‍ വിതരണം ചെയ്യും. ഏഴ് മണിക്ക് നടക്കുന്ന മതപ്രഭാഷണത്തില്‍ സയ്യിദ് യുപിഎസ് തങ്ങള്‍ റഹ് മാനിയ്യ നഗര്‍ പ്രാര്‍ഥന നടത്തും. വഹാബ് സഖാഫി മമ്പാട് പ്രഭാഷണം നടത്തും.
30 ന് തിങ്കളാഴ്ച സമാപന സെഷന്‍ നടക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാര്‍ത്തന നടത്തും. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഇ എം ലത്വീഫ് സ്വാഗതം പറയും. സ്വാഗത സംഘം ചെയര്‍മാന്‍ ഹസൈനാര്‍ വെള്ളരിക്കുണ്ട് അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. ശാഫി ബാഖവി ചാലിയം പ്രഭാഷണം നടത്തും. എസ്‌വൈഎസ് യൂനിറ്റ് പ്രസിഡന്റ് ഉനൈസ് പിഎ നന്ദിയും പറയും.
31 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മൗലീദ് പാരായണം നടക്കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. എര്‍മാളം ലത്വീബ് ജഅ്ഫര്‍ സഅദി മാര, ഹാജി കെ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ മലപ്പുറം സംബന്ധിക്കും. വിവിധ ദിവസങ്ങളിലായി അശ്‌റഫ് തങ്ങള്‍ മുട്ടത്തോടി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുഹമ്മദ് ടിപ്പു, ശാഫി ഹാജി ബേവിഞ്ച, കെ വി അബുബകര്‍ മുസ്ലിയാര്‍, എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അഹ് മദ് സഅദി തൈവളപ്പ്, ആസിഫ് ആലംപാടി, നാസര്‍ മളിയില്‍, മുനീര്‍ എര്‍മാളം, അബ്ദുര്‍ റസാഖ് സഅദി തുടങ്ങിവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഹസൈനാര്‍ വെള്ളരിക്കുണ്ട് (ചെയര്‍മാന്‍, സ്വാഗത സംഘം), ലത്വീഫ് ഇ എം (ജെനറല്‍ കണ്‍വീനര്‍ സ്വാഗത സംഘം)അബുബകര്‍ എ കെ (കണ്‍വീനര്‍, സ്വാഗത സംഘം), അഹ് മദ് കൊല്ലംപാടി (പ്രസിഡന്റ് കേരള മുസ്ലിം ജമാഅത് യൂനിറ്റ് കമിറ്റി) എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Alampady, Press Meet, Video, Ajmeer Andu Nercha begins on january 27.
< !- START disable copy paste -->