Scam | 'പ്രധാനമന്ത്രിയുടെ 1.27 ലക്ഷം രൂപ കിട്ടിയിട്ടുണ്ടോ?' 7000 രൂപ തന്നാല്‍ എല്ലാം ശരിയാക്കി തരാമെന്ന് യുവാവ്; കടം വാങ്ങി പണം നല്‍കിയ വയോധികന് പിന്നീട് സംഭവിച്ചത്! പുതിയൊരു തട്ടിപ്പ് വ്യക്തമാക്കുന്ന വീഡിയോ വൈറല്‍
Mar 28, 2023, 22:02 IST
കാസര്‍കോട്: (www.kasargodvartha.com) പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേര് പറഞ്ഞുകൊണ്ട് ഒരു യുവാവ് നടത്തിയ പുതിയൊരു തട്ടിപ്പ് വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചെര്‍ക്കള - അഡൂര്‍ പാതയില്‍ മഞ്ഞംപാറയില്‍ വെച്ചാണ് സംഭവം നടന്നതെന്നാണ് വിവരം. വയോധികനായ വ്യക്തി താന്‍ തട്ടിപ്പിന് ഇരയായത് എങ്ങനെയെന്ന് വീഡിയോയില്‍ വിവരിക്കുന്നു.
'രാവിലെ എട്ട് മണിയോടെ ഒരു യുവാവ് എന്റെ അടുക്കല്‍ വന്ന് പരിചയമുണ്ടോയെന്ന് ചോദിച്ചു. കണ്ടതായി തോന്നുന്നുവെന്നും വേറെ പരിചയമില്ലെന്നും പറഞ്ഞു. തുടര്‍ന്ന് യുവാവ് പണം തന്ന് ഒരു പേന വാങ്ങി. ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഒരു പദ്ധതിയുടെ ചെക് അഡൂരില്‍ ഒരാള്‍ക്ക് നല്‍കാന്‍ പോവുകയാണെന്ന് താനെന്ന് യുവാവ് പറഞ്ഞു. നിങ്ങള്‍ മോഡിയുടെ പണമൊന്നും വാങ്ങാറില്ലേയെന്നും അയാള്‍ ചോദിച്ചു.
ഞാന്‍ അപേക്ഷ ഒന്നും നല്‍കിയിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, തന്റെ പക്കല്‍ 1.27ലക്ഷം രൂപയുടെ ഒരു ചെക് ഉണ്ടെന്നും അത് സര്‍കാരിലേക്ക് തിരിച്ച് പോകുമെന്നും അതിനുമുമ്പ് ഞാന്‍ മാനജരോട് പറഞ്ഞ് അത് ശരിയാക്കി നിങ്ങള്‍ക്ക് അനുവദിച്ച് തരാമെന്നും യുവാവ് പറഞ്ഞു. അതിനായി മാനജര്‍ക്ക് നല്‍കാന്‍ 7000 രൂപ തന്നാല്‍ മതിയെന്നും എനിക്ക് പണമൊന്നും വേണ്ടെന്നും അയാള്‍ അറിയിച്ചു. എന്നാല്‍, തന്റെ പക്കല്‍ പണമൊന്നും ഇല്ലെന്ന് യുവാവിനെ അറിയിച്ചു.
അതോടെ, 5000 രൂപ തരികയാണെങ്കില്‍ ബാക്കി തന്റെ പക്കല്‍ നിന്ന് നല്‍കാമെന്നും അയാള്‍ വ്യക്തമാക്കി. ആ സമയത്താണ് സുഹൃത്ത് നാരായണന്‍ പാലും കൊണ്ട് വരുന്നുണ്ടായിരുന്നത്. തുടര്‍ന്ന് നാരായണനോട് 5000 രൂപ കടം ചോദിച്ചു. 5000 രൂപയില്ലെന്നും 3000 രൂപ തരാമെന്നും നാരായണന്‍ പറയുകയും തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ പോയി 3000 രൂപയെടുത്ത് കൊണ്ട് വന്ന് തരികയും ചെയ്തു. 3000 രൂപ യുവാവിന് കൈമാറി. ശേഷം, യുവാവ് ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും വേണമെന്നും അത് ശരിയാക്കി വെക്കണമെന്നും ഒരു മണിക്കൂറിനകം താന്‍ വരുമെന്നും പറഞ്ഞ് അവിടെ നിന്ന് പോയി. പിന്നീട് തിരിച്ചുവന്നില്ല. അപ്പോഴാണ് തട്ടിപ്പിന് ഇരയായതായി മനസിലായത്', വീഡിയോയില്‍ വയോധികന്‍ പറയുന്നു.
വീഡിയോ അതിവേഗമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. ഇത്തരം തട്ടിപ്പുകളില്‍ ആരും വഞ്ചിതരാകരുതെന്ന് ഓര്‍മിപ്പിച്ച് കൊണ്ടാണ് പലരും വീഡിയോ പങ്കിടുന്നത്. വിദ്യാഭ്യാസം കുറഞ്ഞ, നാട്ടിന്‍ പുറങ്ങളിലെ സാധാരണക്കാരെ ലക്ഷ്യം വെച്ച് കൊണ്ട് തട്ടിപ്പുകാര്‍ പുതിയ രൂപത്തില്‍ പുറത്തിറങ്ങുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ പറയുന്നത്. വിവിധ സര്‍കാര്‍ പദ്ധതികളുടെ പേരില്‍ ഓണ്‍ലൈനുകള്‍ തട്ടിപ്പുകള്‍ നടക്കുന്ന സമയത്താണ് വേറിട്ട മാര്‍ഗത്തിലൂടെയുള്ള പുതിയ തട്ടിപ്പും പുറത്തുവന്നിരിക്കുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Crime, Video, Viral-Video, Fraud, Cheating, New scam video goes viral.
< !- START disable copy paste -->