city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sub-treasury office | കാസർകോട് സബ് ട്രഷറിക്ക് 2 നിലകളോടുകൂടിയ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്‌ഘാടനം തിങ്കളാഴ്ച മന്ത്രി കെ എന്‍ ബാലഗോപാല്‍ നിർവഹിക്കും

കാസർകോട്: (www.kasargodvartha.com) താലൂക് ഓഫീസിൽ പണികഴിപ്പിച്ച കാസർകോട് സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിർവഹിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സബ് ട്രഷറി കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായതിനാല്‍ പൊതുജനങ്ങള്‍ക്കും ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഇതോടെ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം എന്ന ആശയത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു. നിർമാണത്തിന്റെ ഭാഗമായി സബ്ട്രഷറിയുടെ പ്രവര്‍ത്തനം വിദ്യാനഗറിലെ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി മാറ്റുകയും ചെയ്തിരുന്നു.
                    
Sub-treasury office | കാസർകോട് സബ് ട്രഷറിക്ക് 2 നിലകളോടുകൂടിയ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്‌ഘാടനം തിങ്കളാഴ്ച മന്ത്രി കെ എന്‍ ബാലഗോപാല്‍ നിർവഹിക്കും

2021 ഒക്ടോബറോട് കൂടി പണി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച് നടത്തിയ നിര്‍മാണ പ്രവര്‍ത്തനം കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് നീണ്ടുപോവുകയും 2022 മാര്‍ച് മാസത്തോടു കൂടി പൂര്‍ത്തീകരിക്കുകയും ചെയ്തു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പെടുത്തി 2,13,75,800 രൂപ വകയിരുത്തിയ ട്രഷറിയുടെ നിര്‍മ്മാണ ചുമതല ഇൻകെൽ ലിമിറ്റഡിനായിരുന്നു. രണ്ട് നിലകളിലായി പണിത കെട്ടിടത്തില്‍ ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ പ്രയോജന പ്രദമായി കൗണ്ടറുകളും റെകോര്‍ഡ് റൂം, മീറ്റിംഗ് ഹോൾ എന്നിവയുമുണ്ട്.



ഉദ്‌ഘാടന ചടങ്ങിൽ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥി ആയിരിക്കും. വാർത്താസമ്മേളനത്തിൽ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ശാനവാസ് പാദൂര്‍, കെ ജനാര്‍ധനന്‍, കെ കുഞ്ഞമ്പു നായര്‍, എൻ ഗോപിനാഥന്‍, ഒ ടി ഗഫൂര്‍, എ വി ഹേമന്ത്, കെ വി ഷാജു എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Building, Inauguration, Video, Minister, Press meet, Conference, Office-Building, N.A.Nellikunnu, New building for Kasargod sub-treasury; Inauguration on Monday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia