National workshop | കന്നഡ കവികളുടെ 3 ദിവസത്തെ ദേശീയ ശിൽപശാല എടനീരിൽ വ്യാഴാഴ്‌ച ആരംഭിക്കും
Sep 20, 2022, 19:21 IST
കാസർകോട്: (www.kasargodvartha.com) കർണാടക സാഹിത്യ അകാഡമിയും കാസർകോട് ഡിസ്‌ട്രിക്ട് കന്നഡ റൈറ്റേഴ്‌സ് അസോസിയേഷനും ചേർന്ന് എടനീർ മഠം ഹോളിൽ സംഘടിപ്പിക്കുന്ന കന്നഡ കവികളുടെ മൂന്നുദിവസത്തെ ദേശീയ ശിൽപശാല വ്യാഴാഴ്‌ച തുടങ്ങുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 10 മണിക്ക് പ്രമുഖ കവയത്രി സരസ്വതി ചിമ്മലാഗി ഉദ്‌ഘാടനം ചെയ്യും. എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി ആശീർവാദ പ്രസംഗം നടത്തും. ഡോ. രമാനന്ദ ബണാരി, ലക്ഷ്‌മീശ തൊൽപാടി എന്നിവർ മുഖ്യാതിഥികളാകും. സരസ്വതി ചിമ്മലാഗി, ഡോ. യു മഹേശ്വരി, ഡോ. വസന്തകുമാർ പെർള, ബി ആർ സൂരജ്, രാധാകൃഷ്‌ണ ഉളിയത്തടുക്ക, ഡോ. ധനഞ്‌ജയ കുമ്പള, നാഗരാജ തലക്കാട്, സുബ്ബു ഹോളെയാർ, ഡോ. എച് എം ചെന്നപ്പഗോൾ എന്നിവർ വിവിധ ദിവസങ്ങളിലായി ക്ലാസെടുക്കും.

ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് സമാപന പരിപാടി നടക്കും. വാർത്താസമ്മേളനത്തിൽ കാസർകോട് ഡിസ്‌ട്രിക്ട് കന്നഡ റൈറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി എൻ മൂഡിത്തായ, കവി ഡോ. വസന്തകുമാർ പെർള എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Top-Headlines, Edneer, Press Meet, Video, Inauguration, Class, National workshop of Kannada poets will begin on Thursday in Edneer.