city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ടി മൂത്രമൊഴിക്കാനുള്ള കല്ലല്ല കാസര്‍കോട്ടുകാര്‍ക്ക് വേണ്ടതെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ഈ മുഖ്യമന്ത്രി സ്ഥാപിച്ച ഒരു തറക്കല്ലിലും പട്ടി മൂത്രമൊഴിക്കാനിടയായിട്ടില്ലെന്നും മെഡിക്കല്‍ കോളജ് ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ആരോഗ്യമന്ത്രി, Watch Video

തിരുവനന്തപുരം:(www.kasargodvartha.com 28/06/2019) പട്ടി മൂത്രമൊഴിക്കാനുള്ള കല്ലല്ല കാസര്‍കോട്ടുകാര്‍ക്ക് വേണ്ടതെന്നും 2013ല്‍ ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ട മെഡിക്കല്‍ കോളജില്‍ ഒ പി വിഭാഗമെങ്കിലും തുടങ്ങണമെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു. മറ്റു കെട്ടിടങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിര്‍മാണം പൂര്‍ത്തിയായ അക്കാദമിക് ബ്ലോക്കില്‍ ഒ പി വിഭാഗമെങ്കിലും തുടങ്ങണമെന്നും അല്ലെങ്കില്‍ 25 കോടി ചെലവിട്ട് നിര്‍മിച്ച അക്കാദമിക് ബ്ലോക്കിലെ ഉപകരണങ്ങളെല്ലാം മോഷണം പോകുമെന്നും എംഎല്‍എ സൂചിപ്പിച്ചു.

282.68 കോടി അടങ്കല്‍ തുകയ്ക്കാണ് പദ്ധതി അനുമതി നല്‍കിയത്. ഇതുവരെ 98.68 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ആയെന്നും ഇനി 217. 48 കോടി രൂപ അനുവദിക്കുന്നതിന് മന്ത്രി ഇടപെടണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

എംഎല്‍എ പറഞ്ഞത് പോലെ കുറച്ച് ശ്രദ്ധ തെറ്റിയാല്‍ കള്ളന്മാര്‍ കയറുന്ന സ്ഥലമാണ് മെഡിക്കല്‍ കോളജിനായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കണ്ടെത്തിയതെന്നും ഈ സ്ഥലം മെഡിക്കല്‍ കോളജിന് അനുയോജ്യമല്ലെന്നും സബ്മിഷന് മറുപടിയായി ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ എല്ലാവര്‍ക്കും എത്തിച്ചേരാന്‍ സാധിക്കുന്ന സ്ഥലമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പട്ടി മൂത്രമൊഴിക്കാനുള്ള കല്ലല്ല കാസര്‍കോട്ടുകാര്‍ക്ക് വേണ്ടതെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ഈ മുഖ്യമന്ത്രി സ്ഥാപിച്ച ഒരു തറക്കല്ലിലും പട്ടി മൂത്രമൊഴിക്കാനിടയായിട്ടില്ലെന്നും മെഡിക്കല്‍ കോളജ് ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ആരോഗ്യമന്ത്രി, Watch Video

എന്നാലും ഈ സര്‍ക്കാര്‍ അതൊന്നും കാര്യമാക്കുന്നില്ല. കഴിഞ്ഞ സര്‍ക്കാര്‍ കുറച്ച് തുക ചെലവിട്ടതിനാല്‍ അവിടെ തന്നെ എത്രയും വേഗത്തില്‍ മെഡിക്കല്‍ കോളജ് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഷൈലജ ടീച്ചര്‍ വ്യക്തമാക്കി.

2017ല്‍ 95.8 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കിയ പ്രവൃത്തിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടത്. ഈ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ച ഒരു തറക്കല്ലിന്റെ മേലിലും പട്ടി മൂത്രമൊഴിക്കാന്‍ ഇടയാക്കിയിട്ടില്ല. എല്ലാ പ്രവൃത്തികളും ത്വരിതമായിട്ട് നടക്കുന്നതായാണ് അനുഭവമുള്ളത്. അത്‌കൊണ്ട് തന്നെ കാസര്‍കോട് മെഡിക്കല്‍ കോളജും വേഗത്തില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും.



ആദ്യഘഡു എന്ന നിലയില്‍ 10.7 കോടി രൂപ കരാറുകാരന് അനുവദിച്ച് കഴിഞ്ഞു. 2019-20 നടപ്പ് സാമ്പത്തിക വര്‍ഷം 4.99 കോടി രൂപ കൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തി. ആശുപത്രി സമുച്ചയത്തിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. അക്കാദമിക് ബ്ലോക്കിന്റെ പൂര്‍ത്തീകരണത്തിനായി 30.23 കോടി രൂപ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയും വകയിരുത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് 18 കോടി നിര്‍മാണ ഏജന്‍സിക്ക് നല്‍കിക്കഴിഞ്ഞു. അടുത്ത ഘട്ടമെന്ന നിലയില്‍ 1.7 കോടി കരാറുകാരന് നല്‍കാന്‍ ജില്ലാ കലക്ടറോട് കത്ത് മുഖേന ജൂണ്‍ 14ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജലവിതരണത്തിന് എട്ട് കോടിയുടെയും ചുറ്റുമതില്‍, പ്രവേശന കവാടം തുടങ്ങിയവയ്ക്കായി 2.68 കോടിയുടെയും പ്രൊപ്പോസലുകള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. അനുകൂല തീരുമാനം ഉടനുണ്ടാകും. എലവേറ്റര്‍, വെന്റിലേഷന്‍ സംവിധാനം ഒരുക്കുന്നതിന് 1.3 കോടി രൂപയുടെ പ്രൊപ്പോസലും പരിഗണനയിലുണ്ട്. അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്നും കെട്ടിടത്തിനകത്ത് ആവശ്യമായ മറ്റു നിര്‍മാണപ്രവൃത്തികളും ഉപകരണങ്ങളും ഇനിയും ബാക്കിയുണ്ടെന്നും അതിന് തുക കണ്ടെത്തേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, N.A.Nellikunnu, MLA, NA Nellikkunn submission on Kasargod Medical college 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia