city-gold-ad-for-blogger

സംഘ്പരിവാര്‍ അഴിഞ്ഞാട്ടവും പോലീസ് നിഷ്‌ക്രിയത്വവും; മുസ്ലിം ലീഗ് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി, പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: (www.kasargodvartha.com 16.07.2019) സംഘ്പരിവാര്‍ അഴിഞ്ഞാട്ടവും പോലീസ് നിഷ്‌ക്രിയത്വത്തിനുമെതിരെ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ ചൂരി ലീഗ് ഓഫീസ് പരിസരത്ത് നിന്നും മാര്‍ച്ച് ആരംഭിച്ചു.

കാസര്‍കോടിന്റെയും മധൂര്‍ പഞ്ചായത്തിന്റെയും വിവിധ പ്രദേശങ്ങളില്‍ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന് നേരെ സംഘ്പരിവാര്‍ നടത്തി വരുന്ന അക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുക, രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക, ജനങ്ങള്‍ക്ക് സമാധാനം ഉറപ്പ് വരുത്തി സൈ്വര്യജീവിതത്തിന് അവസരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

സംഘ്പരിവാര്‍ അഴിഞ്ഞാട്ടവും പോലീസ് നിഷ്‌ക്രിയത്വവും; മുസ്ലിം ലീഗ് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി, പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

മാര്‍ച്ച് എസ് പി ഓഫീസിന് സമീപം വെച്ച് പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാതിരുന്നതിനാല്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മുന്‍ മന്ത്രി സി ടി അഹ് മദലി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എ എം കടവത്ത് അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ ജി സി ബഷീര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ എം കടവത്ത്, എ അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, അബ്ബാസ് ബീഗം, അഷ്‌റഫ് എടനീര്‍, ഹാരിസ് ചൂരി, മുനീര്‍ ഹാജി, വി എം മുനീര്‍, ആഷിഫ് സഹീര്‍, ഗഫൂര്‍ തളങ്കര, മുഹമ്മദ് കുഞ്ഞി ചെട്ടംകുഴി, മജീദ് പട്‌ള, യു ബഷീര്‍, ഹബീബ് ചെട്ടംകുഴി, സുബൈര്‍ ചൂരി, ഷൗക്കത്തലി കാളിയങ്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സംഘ്പരിവാര്‍ അഴിഞ്ഞാട്ടവും പോലീസ് നിഷ്‌ക്രിയത്വവും; മുസ്ലിം ലീഗ് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി, പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

സംഘ്പരിവാര്‍ അഴിഞ്ഞാട്ടവും പോലീസ് നിഷ്‌ക്രിയത്വവും; മുസ്ലിം ലീഗ് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി, പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

സംഘ്പരിവാര്‍ അഴിഞ്ഞാട്ടവും പോലീസ് നിഷ്‌ക്രിയത്വവും; മുസ്ലിം ലീഗ് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി, പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

സംഘ്പരിവാര്‍ അഴിഞ്ഞാട്ടവും പോലീസ് നിഷ്‌ക്രിയത്വവും; മുസ്ലിം ലീഗ് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി, പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

സംഘ്പരിവാര്‍ അഴിഞ്ഞാട്ടവും പോലീസ് നിഷ്‌ക്രിയത്വവും; മുസ്ലിം ലീഗ് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി, പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Muslim-league, March, Muslim League march to SP office
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia