Conference | കേരള സാഹിത്യ അകാഡമിയുടെ ബഹുഭാഷാ സമ്മേളനം ജനുവരി 5 മുതല്‍ മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകത്തില്‍
Jan 2, 2023, 19:51 IST
കാസര്‍കോട്: (www.kasargodvartha.com) കേരള സാഹിത്യ അകാഡമിയുടെ ബഹുഭാഷാ സമ്മേളനം ജനുവരി അഞ്ച് മുതല്‍ ഏഴ് വരെ മഞ്ചേശ്വരം രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരകത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ടെ വിവിധ മാതൃഭാഷകള്‍ക്ക് ഇടം കിട്ടുന്ന തരത്തിലുള്ള പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, നാട്ടരങ്ങുകള്‍, നാടകാവതരണങ്ങള്‍, ഭാഷാപ്രദര്‍ശനം, ചിത്ര പ്രദര്‍ശനം, നാടകാവതരണങ്ങള്‍, കവിതാസമ്മേളനങ്ങള്‍ തുടങ്ങിയവ 'ഗിളിവിണ്ടു' (കിളിവീട്) എന്ന പേരിലുള്ള സമ്മേളനത്തില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള എഴുത്തുകാരും ഭാഷാ വിദഗ്ധരും അതിഥികളായി എത്തും.
രാവിലെ 10 മണിക്ക് മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫിന്റെ അധ്യക്ഷതയില്‍ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ ചിന്നപ്പ ഗൗഡ, ഡോ. ഇവി രാമകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. മഞ്ചേശ്വരം പഞ്ചായത് പ്രസിഡണ്ട് ജീന്‍ ലെവിനോ മൊന്തേരോ, ഡോ. രമാനന്ദ ബനാരി, അഡ്വ. പി അപ്പുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിക്കും. ചിത്ര പ്രദര്‍ശനം പിഎസ് പുണിഞ്ചിത്തായയും ഭാഷാ പ്രദര്‍ശനം അശോകന്‍ ചരുവിലും തെയ്യം ഫോടോ പ്രദര്‍ശനം കെവി കുഞ്ഞിരാമനും ഉദ്ഘാടനം ചെയ്യും. ശങ്കര സ്വാമീകൃപ, യശോദ സ്വാമീ കൃപ എന്നിവര്‍ അവതരിപ്പിക്കുന്ന തുളു പാഡ്ദണയോടെയാണ് സമ്മേളനം തുടങ്ങുക. രാഷ്ട്രകവി ഗോവിന്ദപൈയുടെ ജീവിതകഥ പരാമര്‍ശിക്കുന്ന ഡികെ ചൗട്ട എഴുതി ഡോ. എഎം ശ്രീധരന്‍ വിവര്‍ത്തനം ചെയ്ത മിത്തബയല്‍ യമുനക്ക എന്ന നോവല്‍ ഡോ. ചിന്നപ്പ ഗൗഡ, സച്ചിദാനന്ദന് നല്‍കി പ്രകാശനം ചെയ്യും.
രണ്ട് മണിക്ക് നടക്കുന്ന സെമിനാറില്‍ ഭാഷകള്‍ കാസര്‍കോടിന്റെ ചരിത്രത്തില്‍ - ഡോ.സി. ബാലന്‍, കാസര്‍കോട്ടെ ഭാഷാ സംസ്‌കൃതിയുടെ വര്‍ത്തമാനവും ഭാവിയും - ഡോ.രാധാകൃഷ്ണ ബെള്ളൂര്‍, തുളുവും മലയാളവും - ഡോ. എ എം ശ്രീധരന്‍, ഭാഷയും ഭരണഘടനയും - പി.കരുണാകരന്‍, പല ഭാഷകളിലെ ജീവിതം - സുന്ദര ബാറഡുക്ക എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ അധ്യക്ഷനാവും. 4.30 ന് നടക്കുന്ന കവിതാസദസില്‍ മലയാള കവിത കന്നഡയിലും തുളുവിലും, കന്നഡ കവിത മലയാളത്തിലും തുളുവിലും, തുളു കവിത മലയാളത്തിലും കന്നഡയിലും അവതരിപ്പിക്കും. രഘു ഇദ്കിദു, സിഎം വിനയചന്ദ്രന്‍, രാജശ്രീ റൈ എന്നിവര്‍ പങ്കെടുക്കും. കെവി കുമാരന്‍ അധ്യക്ഷത വഹിക്കും.
5.30 ന് നാടകമേളയുടെ ഉദ്ഘാടനം കേരള സംഗീത നാടക അകാഡമി സെക്രടറി കരിവെള്ളൂര്‍ മുരളി നിര്‍വഹിക്കും. എംകെ മനോഹരന്‍ അദ്ധ്യക്ഷനാവും. 7.15 ന് മഞ്ചേശ്വരം പാവൂര്‍ ചാമുണ്ഡേശ്വരി കൃപാപോഷിത കലാസംഘം യക്ഷഗാനം (ശാംഭവിവിജയ) അവതരിപ്പിക്കും. എം ശങ്കര്‍ റൈ ആമുഖഭാഷണം നടത്തും. രാത്രി 8.30 ന് കര്‍ണാടകയിലെ ബൈന്ദൂര്‍ സുരഭി നാടക സംഘം 'ചോമനദുഡി' നാടകം വതരിപ്പിക്കും.
ജനുവരി ഏഴിന് രാവിലെ 9.30 ന് നാടന്‍ കഥകളും പാട്ടുകളും ഉള്‍പ്പെടുത്തിക്കൊണ്ടുളള 'പാടല്‍, പറയല്‍' എന്ന പരിപാടിക്ക് പ്രഭ എം നായക് നേതൃത്വം വഹിക്കും. 10 മണിക്ക് 'കാസര്‍കോട്ടെ ജീവിതം സാഹിത്യത്തില്‍' എന്ന വിഷയത്തിലുള്ള സെമിനാര്‍ നടക്കും. ഡോ. മിനി പ്രസാദ് അദ്ധ്യക്ഷയാവും. സിവി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി ശിവശങ്കര, ഡോ. കെവി സജീവന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പിവികെ പനയാല്‍, വിക്രം ക്രാന്തികരെ, സുറാബ്, രാധാകൃഷ്ണ ഉളിയത്തടുക്ക, ഡോ. കെ കമലാക്ഷ എന്നിവര്‍ രചനാനുഭവങ്ങള്‍ പങ്കിടും.
2.30 ന് തുടങ്ങുന്ന കവിതാ സമ്മേളനത്തില്‍ വിവിധ കാസര്‍കോടന്‍ ഭാഷകളിലെ കവികള്‍ പങ്കെടുക്കും. രാവുണ്ണി അദ്ധ്യക്ഷത വഹിക്കും. പിഎന്‍. ഗോപീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മനോജ് വാമഞ്ചൂര്‍ (തുളു), മഹേഷ് ആര്‍ നായക് (കന്നഡ), ദിവാകരന്‍ വിഷ്ണുമംഗലം (മലയാളം), ഗണേഷ് പ്രസാദ് (കൊങ്കിണി), റിയാസ് അശ്റഫ് (ബ്യാരി), അസിം മാണിമുണ്ട (ഉറുദു), ശ്രീനിവാസനായക് (മറാത്തി) എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും. നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ പി വിനയകുമാര്‍ അദ്ധ്യക്ഷനാവും . കെപി രാമനുണ്ണി സമാപന പ്രസംഗം നടത്തും.
അഞ്ച് മണിക്ക് ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്ര പൂരക്കളി സംഘം പൂരക്കളി അവതരിപ്പിക്കും. പ്രശാന്ത് അടോട്ട് ആമുഖ പ്രസംഗം നടത്തും. ഏഴ് മണിക്ക് കോഴിക്കോട് സങ്കീര്‍ത്തന തീയറ്റേഴ്‌സ് 'വേട്ട' എന്ന മലയാള നാടകം അവതരിപ്പിക്കും. പ്രാരംഭ സമ്മേളനം ജനുവരി അഞ്ചിന് വൈകുന്നേരം നാല് മണിക്ക് കാസര്‍കോട് പുലിക്കുന്നിലെ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഭാഷ - സമൂഹം - അതിജീവനം, കാസര്‍കോടിന്റെ ഭാഷാപ്രകൃതം എന്നീ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങള്‍ പ്രാരംഭ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഡോ സുനില്‍ പി ഇളയിടം, പ്രൊഫ. സിപി അബൂബകര്‍, ഡോ. രത്‌നാകര മല്ലമൂല എന്നിവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എകെഎം അശ്‌റഫ് എംഎല്‍എ, വര്‍കിംഗ് ചെയര്‍മാനും കേരള തുളു അകാഡമി ചെയര്‍മാനുമായ കെ ആര്‍ ജയാനന്ദ, എംകെ മനോഹരന്‍, ഇപി രാജഗോപാലന്‍, ഉമേഷ് എം സാലിയാന്‍, ജയചന്ദ്രന്‍ കുട്ടമത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Manjeshwaram, Conference, Multilingual conference of Kerala Sahitya Akademi from January 5 at Manjeswaram Govinda Pai Memorial.
< !- START disable copy paste -->