city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് പ്ലസ് വണിന് അധിക ബാചുകൾ അനുവദിക്കണമെന്ന ആവശ്യവുമായി എം എസ് എഫ് പ്രക്ഷോഭത്തിലേക്ക്; ഒക്ടോബർ 21 ന് കലക്‌ട്രേറ്റിലേക്ക് വിദ്യാർഥി മാർച്

കാസർകോട്: (www.kasargodvartha.com 09.10.2021) പഠിച്ചു ജയിച്ചവരെ പടിക്ക് പുറത്താക്കരുത്, കാസർകോട്ട് പ്ലസ് വണിന് അധിക ബാചുകൾ അനുവദിക്കണം എന്ന ആവശ്യവുമായി എം എസ് എഫ് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബർ 21 ന് കലക്‌ട്രേറ്റിലേക്ക് വിദ്യാർഥി മാർച് നടത്തും.

   
കാസർകോട്ട് പ്ലസ് വണിന് അധിക ബാചുകൾ അനുവദിക്കണമെന്ന ആവശ്യവുമായി എം എസ് എഫ് പ്രക്ഷോഭത്തിലേക്ക്; ഒക്ടോബർ 21 ന് കലക്‌ട്രേറ്റിലേക്ക് വിദ്യാർഥി മാർച്



മാർചിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ, മണ്ഡലം പഞ്ചായത്ത് തലങ്ങളിൽ സമര സംഗമങ്ങൾ, ജനപ്രധിനിതികൾക്ക് നിവേദനം നൽകൽ തുടങ്ങിയവ നടത്തും. സീറ്റ് ക്ഷാമം പരിഹരിക്കാതെ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചാൽ സീറ്റ് ലഭിക്കാത്ത വിദ്യാർഥികളെ പങ്കെടുപ്പിച്ച് തെരുവിൽ പ്രതീകാത്മകമായി പ്രതിഷേധ ക്ലാസുകളും മറ്റു സമരപരിപാടികളും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

ജില്ലയിലെ ആകെയുള്ള 12894 മെറിറ്റ് സീറ്റിലേക്ക് 19653 വിദ്യാർഥികളാണ് അപേക്ഷ നൽകിയത്. രണ്ട് അലോട്മെന്റും പൂർത്തിയായപ്പോൾ 12836 വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിച്ചത്. 6817 കുട്ടികൾ ഇപ്പോഴും സീറ്റ് ലഭിക്കാതെ തുടർപഠനം പ്രതിസന്ധിയിലാക്കുന്ന ആശങ്കയിലാണ്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ നിരവധി കുട്ടികൾ സീറ്റ് കിട്ടാതെ പുറത്താണ്. സീറ്റ് കിട്ടിയവരിൽ പലർക്കും ഇഷ്ടപ്പെട്ട കോഴ്സുകളുമല്ല ലഭിച്ചത്.

സീറ്റുകൾ മുഴുവനായ സ്ഥിതിക്ക് സപ്ലിമെന്ററി അലോട്മെന്റ് പോലും അപ്രസക്തമാണ്. വിദ്യാർഥികളുടെ ഭാവിയെ തന്നെ ഇല്ലാതാക്കുന്ന നിലപാടാണ് സർകാർ നടത്തുന്നത്. ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തത് വിദ്യാഭ്യാസ വകുപ്പിന്റെ പരാജയമാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രടറി ഇർശാദ് മൊഗ്രാൽ, ട്രഷറർ അസ്ഹറുദ്ദീന്‍ മണിയംത്തൊട്ടി, ജോ. സെക്രടറിമാരായ സയ്യിദ് ത്വാഹ തങ്ങള്‍, അശ്‌റഫ് ബോവിക്കാനം, സലാം ബെളിഞ്ച എന്നിവർ പങ്കെടുത്തു.




Keywords: Kasaragod, Kerala, News, Video, Press  Meet, Press Club, Collectorate, MSF, Government, President, Secretary, Protest, MSF demands extra batches for Plus One in Kasargod.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia