city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Feature film | കാസർകോട് നിന്നുള്ള ബാലതാരം എം എസ് സായ് കൃഷ്ണയുടെ മിനി ഫീചർ ഫിലിം 'പ്രിയേ' ഡിസംബർ 31ന് റിലീസ് ചെയ്യും

കാസർകോട്: (www.kasargodvartha.com) കാസർകോട് നിന്നുള്ള ബാലതാരം എം എസ് സായ് കൃഷ്ണ രചനയും എഡിറ്റിംഗും സംവിധാനവും നിർവഹിച്ച് അഭിനയിച്ച ഒരു മണിക്കൂർ ദൈർഘ്യമുള്ള മിനി ഫീചർ ഫിലിം 'പ്രിയേ' (കന്നഡ) ഡിസംബർ 31ന് വൈകുന്നേരം നാല് മണിക്ക് വിദ്യാനഗറിലെ ചിന്മയ വിദ്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ റിലീസ് ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
              
Feature film | കാസർകോട് നിന്നുള്ള ബാലതാരം എം എസ് സായ് കൃഷ്ണയുടെ മിനി ഫീചർ ഫിലിം 'പ്രിയേ' ഡിസംബർ 31ന് റിലീസ് ചെയ്യും
         
കാസർകോട്ടെയും പരിസര പ്രദേശങ്ങളിലെയും പ്രതിഭകളാണ് അഭിനയിച്ചിട്ടുള്ളത്. ഇതിലെ രണ്ട് ഗാനങ്ങൾ എഴുതിയതും സായ് കൃഷ്ണ തന്നെയാണ്. ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയായ സായ് കൃഷ്ണ 11 ഷോർട് ഫിലിമുകളും ഒരു ആൽബവും സായ് കൃഷ്ണ ഫിലിം ബാനറിൽ നിർമിച്ചിട്ടുണ്ട്. 'പരിവർത്തനെ' എന്ന കന്നഡ ഷോർട് ഫിലിമിന് നവ കർണാടക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിൽ ഏറ്റവും നല്ല ഷോർട് ഫിലിമിനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.
              
Feature film | കാസർകോട് നിന്നുള്ള ബാലതാരം എം എസ് സായ് കൃഷ്ണയുടെ മിനി ഫീചർ ഫിലിം 'പ്രിയേ' ഡിസംബർ 31ന് റിലീസ് ചെയ്യും

സർകാരി ഹിരിയ പ്രാഥമിക ശാലെ കാസർകോട്, നന്ന എസറു കിഷോറ ഏളുപാസ് എൺട്ടു, കാന്താര സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ എംഎസ് സായ് കൃഷ്ണ, മാതാപിതാക്കളായ എംഎസ് കൃഷ്ണകുമാർ, ബി സ്വപ്ന, രവി നയിക്കാപ്പ്, ജയാനന്ദ എന്നിവർ പങ്കെടുത്തു.

Keywords: MS Sai Krishna's mini feature film 'Priya' will release on December 31, Kerala, Kasaragod,news,Top-Headlines,Press meet,Press Club,Film,Release.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia