MVD Adalat | മോടോര്‍ വാഹന വകുപ്പിന്റെ 'വാഹനീയം' പരാതി പരിഹാര അദാലത് വെള്ളിയാഴ്ച; മന്ത്രി അഡ്വ. ആന്റണി രാജു പങ്കെടുക്കും; 'ഏത് തരം പരാതിക്കും പരിഹാരം'
Oct 11, 2022, 19:43 IST
കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ മോടോര്‍ വാഹനവകുപ്പിന്റെ കീഴിലുള്ള ഓഫീസുകളില്‍ തീര്‍പ്പാകാതെയുളള അപേക്ഷകളിലും പരാതികളിലും ഉടനടി നടപടി സ്വീകരിക്കുന്നതിനായി ജില്ലാതല പരാതി പരിഹാര അദാലത് 'വാഹനീയം 2022' നടത്തുന്നമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരാതി പരിഹാര അദാലത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ഒക്ടോബര്‍ 14 ന് രാവിലെ 10 മണിക്ക് മുനിസിപല്‍ ടൗണ്‍ ഹോളിലാണ് പരിപാടി. അദാലത് ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്യും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, അഡ്വ. സിഎച് കുഞ്ഞമ്പു, എം രാജഗോപാലന്‍, എകെഎം അശ്‌റഫ്, ജില്ലാ പഞ്ചായത് പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഡേവിസ് എംടി, ജോയിന്റ് ആര്‍ടിഒമാരായ ജോസ് അലക്‌സ്, എസ് ബിജു, എംവിഐമാരായ വിജയന്‍ എം, സുധാകരന്‍ പി എന്നിവര്‍ പങ്കെടുത്തു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Minister, Complaint, Police, Press Meet, Video, RTO, Motor Vehicle Department, Motor Vehicle Department's Complaint Redressal Adalat on 14th.
< !- START disable copy paste -->