സര്‍ക്കാരിന്റെ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി
May 20, 2019, 11:31 IST
മൊഗ്രാല്‍: (www.kasargodvartha.com 20.05.2019) സര്‍ക്കാരിന്റെ ഭൂമിക്ക് കാത്തുനില്‍ക്കാതെ കവി മുഹമ്മദലി കൊപ്പളം (80) യാത്രയായി. കൊല്ലം സ്വദേശിയും മൊഗ്രാലില്‍ കാലങ്ങളായി താമസിക്കുകയും ചെയ്തുവന്നിരുന്ന മുഹമ്മദലിക്ക് ഒരു പതിറ്റാണ്ട് കാലം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി, ഒടുവില്‍ സര്‍ക്കാര്‍ നാല് സെന്റ് ഭൂമി അനുവദിച്ചത് ഹോസ്ദുര്‍ഗ് താലൂക്കിലെ പുല്ലൂര്‍ -പെരിയയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി അനുവദിച്ചുകിട്ടിയ ഭൂമി കുമ്പളയില്‍ എവിടെയെങ്കിലും മാറ്റി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പിന്നീട് മുഹമ്മദലിയുടെ ഓഫീസ് കയറ്റം.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് ഇതുസംബന്ധിച്ച് പരാതി നല്‍കിയപ്പോള്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശവും പാലിക്കപ്പെട്ടില്ല. ഇതിന്റെ വിഷമം മുഹമ്മദലി കൊപ്പളം നാട്ടിലെ സുഹൃത്തുക്കളോട് പറയുമായിരുന്നു. ഒപ്പം ഓഫീസുകള്‍ കയറിയിറങ്ങാനുള്ള ബുദ്ധിമുട്ടും. ഒടുവില്‍ സര്‍ക്കാറിന്റെ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി മരണപ്പെടുകയായിരുന്നു.
ഭാര്യ ബീഫാത്വിമ അസുഖം ബാധിച്ച് മൂന്നു വര്‍ഷം മരണപ്പെട്ടിരുന്നു. ദമ്പതികള്‍ക്ക് മക്കളില്ലാത്തതിനാല്‍ തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമായിരുന്നു മുഹമ്മദലിയുടേത്. തന്റെ സങ്കടങ്ങളെ അക്ഷരങ്ങളില്‍ തളച്ചു അത് കവിതകളായും നോവലായും പുറത്തിറക്കുന്ന മൊഗ്രാലിന്റെ സ്വന്തം എഴുത്തുകാരനായിരുന്നു മുഹമ്മദലി. എഴുത്ത് ചെറിയ വയസ്സില്‍ തന്നെ മുഹമ്മദലിയുടെ കൂടപ്പിറപ്പായിരുന്നു. ഒരു വ്രതം പോലെ അക്ഷര സ്നേഹം കൊണ്ട് നടന്നു. കൊല്ലം ജില്ലക്കാരനായ മുഹമ്മദലി പിന്നീട് മൊഗ്രാലിന്റെ എഴുത്തുകാരനായി മാറുകയായിരുന്നു. ജീവിതപ്രാരാബ്ധത്തിനിടയില്‍ മുഹമ്മദലി എന്ന എഴുത്തുകാരനെ പ്രോത്സാഹിപ്പിക്കാന്‍ നാട്ടുകാരും, സന്നദ്ധ സംഘടനകളും തയ്യാറായതോടെ 2001 ല്‍ 'എന്റെ മോന്‍ വരും 'എന്ന നോവലും, 2011 ല്‍ 'ഇരുളും വെളിച്ചവും' എന്ന കവിതാസമാഹാരവും 2015 ല്‍ 'വിശ്വാസം 'എന്ന പേരില്‍ ചെറുകഥയും, 2017 ല്‍ 'രാജകല്പനകള്‍ 'എന്ന നോവലും പുസ്തകരൂപത്തിലാക്കി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിരുന്നു. ഇത് മുഹമ്മദലിയെ ഏറെ സന്തോഷവാനാക്കിയിരുന്നു.
Also Read:
ഭൂരഹിതരില്ലാത്ത ജില്ലയില്‍ ഭൂമിക്കായി വില്ലേജ് ഓഫീസ് കയറിയിറങ്ങിയത് ഒരു പതിറ്റാണ്ട്, ഒടുവില്‍ കിട്ടിയത് കിലോമീറ്ററുകള്‍ ദൂരെയുള്ള പുല്ലൂരില്‍, ദുരിതത്തിലായി മുഹമ്മദലി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mogral, Top-Headlines, Death, Obituary, Mohammedali Koppalam No more
< !- START disable copy paste -->