city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mock drill | ദീർഘനേരം അപകട സൈറൺ; രക്ഷാപ്രവർത്തനം കൺമുന്നിൽ; സ്കൂളിലെ മോക് ഡ്രിൽ കൗതുകമായി

നെല്ലിക്കുന്ന്: (www.kasargodvartha.com) പതിവിന് വിപരീതമായി ദീർഘ നേരം മണി സ്‌കൂളിൽ അപകട സൈറൺ മുഴങ്ങി. പിന്നാലെ ഫയർ എൻജിനുകൾ കുതിച്ചെത്തി. എന്ത് സംഭവിച്ചു എന്നറിയാതെ പലരും അമ്പരന്ന് നിന്നു. ആശങ്കകളോടെ സമീപവാസികളും ഓടിയെത്തി. ഒടുവിൽ കാര്യമറിഞ്ഞപ്പോഴാണ് എല്ലവർക്കും ശ്വാസം നേരെ വീണത്. നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എയുപി സ്കൂളിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അപകടകങ്ങളിൽ എങ്ങനെ രക്ഷപ്പെടാം എന്നതുമായി ബന്ധപ്പെട്ട് അഗ്നിരക്ഷാ സേന നടത്തിയ മോക് ഡ്രിൽ ആയിരുന്നു ഇത്.
  
Mock drill | ദീർഘനേരം അപകട സൈറൺ; രക്ഷാപ്രവർത്തനം കൺമുന്നിൽ; സ്കൂളിലെ മോക് ഡ്രിൽ കൗതുകമായി

അപകട ബെൽ അടിച്ചപ്പോൾ സ്‌കൂളിലെ മൂന്ന് നിലകളിലായി 12 ക്ലാസ് മുറികളിൽ നിന്നും നിമിഷങ്ങൾക്കകം വിദ്യാർഥികളും അധ്യാപകരും ഓടിയിറങ്ങി സ്കൂൾ മൈതാനത്തെ അസംബ്ലി പോയിന്റിൽ എത്തിച്ചേർന്നു. അപകടവിവരം ഹെഡ്മാസ്റ്റർ എകെ മുഹമ്മദ് കുട്ടി ഫയർഫോസ് നമ്പറായ 101ൽ വിളിച്ച് അറിയിച്ചു. അതിനിടെ ഓടിയിറങ്ങാതെ മുകളിൽ കുടുങ്ങിയ കുട്ടികളെ അധ്യാപകരും അഗ്നിരക്ഷാ സേന അംഗങ്ങളും ചുമലിലേറ്റി താഴെയിറക്കി പ്രഥമ ശുശ്രൂഷ നൽകി.
  
Mock drill | ദീർഘനേരം അപകട സൈറൺ; രക്ഷാപ്രവർത്തനം കൺമുന്നിൽ; സ്കൂളിലെ മോക് ഡ്രിൽ കൗതുകമായി

പുകയും തീനാളവുമായി സ്‌കൂൾ പരിസരത്ത് തീ പടർന്ന് പിടിച്ചപ്പോൾ ഫയർ ആൻഡ് റെസ്ക്യു ടീം സെക്ഷൻ ഓഫീസർ പി അനിൽകുമാറിന്റെ നേതൃത്വത്തിൽ സേനാ അംഗങ്ങൾ അപകട സ്ഥലത്ത് സർവ സജ്ജീകരണങ്ങളുമായി രക്ഷാപ്രവർത്തനങ്ങൾ‌ തുടങ്ങി. അപകടങ്ങളുണ്ടായാൽ അടിയന്തരമായി എന്തുചെയ്യണമെന്നത് മുതൽ ദുരന്ത വേളകളിൽ കെട്ടിടത്തിന്റെ മുകളിൽ കുടുങ്ങിയവരെ സുരക്ഷിതമായി ഇറക്കുന്ന രംഗം വരെ പുനരാവിഷ്കരിച്ചപ്പോൾ കണ്ടുനിന്നവർക്ക് അത് കൗതുകവും പുത്തൻ അറിവും നൽകി. മോക് ഡ്രിലിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനു ടിഎം, ഭഗത് എച്, സിബിൽ കുമാർ സിവി, ഹോം ഗാർഡ് പിവി രാജു, അനീഷ്‌ സിവി എന്നിവരും പങ്കെടുത്തു.



Keywords:  Nellikunnu, Kasaragod, Kerala, News, Top-Headlines, Latest-News, Fire force, Accident, School, Students, Mock drill conducted at school. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia