ഗതാഗത കുരുക്കൊഴിവാക്കാൻ കാർ ഒഴിവാക്കി; കല്യാണ വീട്ടിലേക്ക് ഓടോറിക്ഷയിൽ എംഎൽഎയുടെ വരവ് കൗതുകമായി
Jan 2, 2022, 20:16 IST
തളങ്കര: (www.kasargodvartha.com 02.01.2022) കല്യാണ വീട്ടിലേക്ക് ഓടോറിക്ഷയിൽ കയറിയുള്ള എംഎൽഎയുടെ വരവ് കണ്ടുനിന്നവരിൽ കൗതുകമുണർത്തി. വ്യവസായിയായ തളങ്കര കെ കെ പുറത്തെ മുഈനുദ്ദീൻ തളങ്കരയുടെ മകൾ ഡോ. സഹ്റത് മുനസ്സയും പള്ളിക്കരയിലെ ഇംതിയാസ് ഹംസയും തമ്മിലുള്ള വിവാഹ വേദിയിലേക്കായിരുന്നു അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയുടെ വ്യത്യസ്തമായ വരവ്.
കാൽനടയായും പൊതുവാഹനങ്ങളിലും സഞ്ചരിച്ച് പാർടി പ്രവർത്തനം നടത്തുകയും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും ഇത് പുതുമയല്ലെങ്കിലും പൊതുജനങ്ങൾക്ക് കൗതുകം പകർന്നു.
പ്രധാന റോഡിൽ നിന്ന് വിവാഹ വീട്ടിലേക്കുള്ള പാത ഇടുങ്ങിയതായിരുന്നു. ഇതുവഴി ഗതാഗത കുരുക്ക് ശ്രദ്ധയിൽ പെട്ടതോടെ എംഎൽഎ തന്റെ കാർ ഉപേക്ഷിച്ച് ഷടിൽ സെർവീസ് നടത്തുന്ന ഓടോറിക്ഷയിൽ കയറുകയായിരുന്നു. വാഹനങ്ങൾ കടന്നുപോകുന്നതിന് തന്റെ വാഹനം പ്രയാസം സൃഷ്ടിക്കുമെന്ന് കരുതിയും കൂടിയായിരുന്നു സി എച് കുഞ്ഞമ്പു ഓടോറിക്ഷ തെരഞ്ഞെടുത്തത്. ഓടോറിക്ഷയിൽ കയറിയതോടെ എതിർ ദിശയിൽ കാറിലെത്തിയ ജില്ലാ പഞ്ചായത്തംഗം പി ബി ശഫീഖെത്തി കുശലം പറഞ്ഞു. പിന്നാലെ എൻ എ നെല്ലിക്കുന്ന് എംഎൽഎ കൈവീശി കടന്നുപോയി.
വിവാഹത്തിനെത്തിയവർക്ക് എംഎൽഎയുടെ വരവ് അമ്പരപ്പ് സൃഷ്ടിച്ചെങ്കിലും അഡ്വ. സി എച് കുഞ്ഞമ്പു നിസാരമായാണ് ഇതിനോട് പ്രതികരിച്ചത്. തിരുവനന്തപുരത്തും മറ്റും ഓടോറിക്ഷയിൽ സഞ്ചരിക്കുന്ന തനിക്ക് ഇതൊന്നും പുതുമയല്ല എന്ന നിലപാടായിരുന്നു സി എച് കുഞ്ഞമ്പുവിന്.
രാഷ്ട്രീയമായി എതിർചേരിയിലുള്ളവർ പരസ്പരം കൈകൊടുത്തും കുശലം പറഞ്ഞും ഒന്നിച്ചുനിന്നതും വ്യത്യസ്ത അനുഭവമായി. പഴയ വിവാദങ്ങൾ ഓർമപെടുത്തിയായിരുന്നു മുസ്ലിം ലീഗ് ജില്ലാ സെക്രടറി എ അബ്ദുർ റഹ്‌മാൻ സി എച് കുഞ്ഞമ്പുവിനൊപ്പം ഫോടോയ്ക്ക് പോസ് ചെയ്തത്. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ് അലി അടക്കമുള്ളവരും പങ്കെടുത്തു. മുഈൻ തളങ്കര, മജീദ് തെരുവത്ത് എന്നിവർ അഡ്വ. സി എച് കുഞ്ഞമ്പുവിനെ സ്വീകരിച്ചു. തിരികെ വരുന്നതിനിടെ ബിരുദ വിദ്യാർഥി നെല്ലിക്കുന്നിലെ ഖൈസ് മാഹിന്റെ വാഹനത്തിൽ ലിഫ്റ്റ് സ്വീകരിച്ചാണ് എംഎൽഎ തന്റെ കാറിനടുത്തെത്തിയത്.

Photo: Zubair Pallikkal
Keywords: News, Kerala, Kasaragod, Top-Headlines, Video, MLA, Wedding, Auto-rickshaw, House, Entertainment, Political party, District, District-secretary, State, Muslim-league, MLA came in autorickshaw to wedding house.
< !- START disable copy paste -->