city-gold-ad-for-blogger

Missing teenager found | കാണാതായ മകനെ തിരയുന്നതിനിടെ അപ്രതീക്ഷിതമായി കൗമാരക്കാരന്‍ ഒരാള്‍ക്കൊപ്പം റെയില്‍വേ സ്റ്റേഷനില്‍ പിതാവിന് മുന്നില്‍ പെട്ടു; കൂടെയുണ്ടായിരുന്ന കാസര്‍കോട് സ്വദേശി അറസ്റ്റില്‍; 'പീഡിപ്പിച്ചതിന് പോക്‌സോ കേസ്'; കോഴിക്കോട് സംഭവിച്ചത് ഇങ്ങനെ

കോഴിക്കോട്: (www.kasargodvartha.com) കാണാതായ കൗമാരക്കാരനെ അപ്രതീക്ഷിതമായി ബന്ധുക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന കാസര്‍കോട് സ്വദേശിയെ പൊലീസില്‍ ഏല്‍പിച്ചു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ബാസ് (47) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിനും കേസെടുത്ത് അറസ്റ്റ് ചെയ്തതായി കല്‍പകഞ്ചേരി പൊലീസ് അറിയിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. അഞ്ച് ദിവസം മുമ്പാണ് മലപ്പുറം കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 15 വയസുകാരനെ കാണാതായത്.
 
Missing teenager found | കാണാതായ മകനെ തിരയുന്നതിനിടെ അപ്രതീക്ഷിതമായി കൗമാരക്കാരന്‍ ഒരാള്‍ക്കൊപ്പം റെയില്‍വേ സ്റ്റേഷനില്‍ പിതാവിന് മുന്നില്‍ പെട്ടു; കൂടെയുണ്ടായിരുന്ന കാസര്‍കോട് സ്വദേശി അറസ്റ്റില്‍; 'പീഡിപ്പിച്ചതിന് പോക്‌സോ കേസ്'; കോഴിക്കോട് സംഭവിച്ചത് ഇങ്ങനെ

പെരുന്നാള്‍ അവധിക്ക് ശേഷം ജൂലൈ 18ന് സ്വന്തം വീട്ടില്‍ നിന്ന് കുട്ടി സ്‌കൂളിലേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസും ബന്ധുക്കളും തിരച്ചില്‍ നടത്തി വരികയായിരുന്നു. ട്രെയിനില്‍ പോയിക്കാണുമെന്ന നിഗമനത്തില്‍ പിതാവും ബന്ധുക്കളും കണ്ണൂര്‍ മുതല്‍ തിരൂര്‍ വരെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം തിരയാനായി പിതാവ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലുമെത്തി.

അതിനിടയിലാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ കുട്ടിയുടെ കൈ പിടിച്ച് ഒരാള്‍ സ്റ്റേഷനിലൂടെ നടന്നുപോകുന്നത് പിതാവിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യാന്‍ തുടങ്ങി. എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ അമ്മയ്ക്ക് സുഖമില്ലെന്നും ഗുരുതരാവസ്ഥയില്‍ ആണെന്നും അങ്ങോട്ട് പോകുകയാണെന്നുമാണ് കൂടെയുണ്ടായിരുന്ന അബ്ബാസിന്റെ മറുപടിയെന്ന് പിതാവ് പറയുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി കുട്ടിയെയും അബ്ബാസിനെയും കസ്റ്റഡിയിലെടുത്തു.

മുമ്പ് കൊടുവള്ളിയില്‍ പഠിച്ചപ്പോള്‍ പരിചയപ്പെട്ട കൂട്ടുകാരന്റെ വീട്ടില്‍ ഒരു ദിവസം കുട്ടി തങ്ങിയതായി പൊലീസ് അറിയിച്ചു. പിന്നീട് കോഴിക്കോട് നിന്ന് തിരൂരിലേക്ക് വരുന്നതിനിടെ അബ്ബാസ് കുട്ടിയെ പിടികൂടുകയായിരുന്നുവെന്നും കൂടുതല്‍ അന്വേഷണത്തിലാണ് കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. പിന്നീട്, കുട്ടിയെ കാണാതായതിന് കേസെടുത്ത കല്‍പകഞ്ചേരി പൊലീസിന് അബ്ബാസിനേയും കുട്ടിയേയും കൈമാറുകയായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്ന അബ്ബാസ് ഇപ്പോള്‍ സീലിംഗ് ജോലിയാണ് ചെയ്തു വരുന്നത്.


Keywords:  Kozhikode, Kerala, News, Top-Headlines, Missing, Son, Investigation, Police, Kasaragod, Natives, Arrest, Kidnap, Video, Molestation, Pocso, Case, Complaint, Vidya Nagar, Malappuram, Missing teenager found at railway station. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia