city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് ഗവ. കോളജിന് ശാസ്ത്രാന്വേഷണത്തിനായി 1.8 കോടി അനുവദിച്ചതായി മന്ത്രി ആർ ബിന്ദു; കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായി

കാസർകോട്: (www.kasargodvartha.com 25.03.2022) കാസർകോട് ഗവ. കോളജിന് ശാസ്ത്രാന്വേഷണത്തിനായി 1.8 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ഇരുപത്തിരണ്ടാമത് കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവത്തിൻ്റെ സ്റ്റേജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സ്നേഹത്തിൻ്റെയും പാരസ്പര്യത്തിൻ്റെയും സംഗമ വേദിയായി കലോത്സവങ്ങൾ മാറണം എന്ന് മന്ത്രി പറഞ്ഞു. നാടിൻ്റെ വൈവിധ്യങ്ങളാണ് നമ്മുടെ സമ്പത്തെന്നും അതാണ് നമ്മുടെ കരുത്തെന്നും മന്ത്രി ഓർമിപ്പിച്ചു. കലാലയ കാലത്തെ നിറമുള്ള ഓർമകളും അവിടങ്ങളിൽ നിന്ന് കൂട്ടായ കരുത്തുറ്റ സൗഹൃദങ്ങളും മന്ത്രി അയവിറക്കി.
                                  
കാസർകോട് ഗവ. കോളജിന് ശാസ്ത്രാന്വേഷണത്തിനായി 1.8 കോടി അനുവദിച്ചതായി മന്ത്രി ആർ ബിന്ദു; കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായി

കലാമേളകൾ കൂടിച്ചേരലിൻ്റെ ചിത്രങ്ങളാകണമെന്നും ആത്മവിശ്വാസമുള്ള തലമുറകൾ കലാലയങ്ങളിലൂടെ സമൂഹത്തിലിറങ്ങണമെന്നും മന്ത്രി പറഞ്ഞു. ഏത് കാലത്തും കലയുടെ സർഗശേഷി മനുഷ്യൻ്റെ അതിജീവനത്തിലേക്ക് നയിച്ച സംസ്കാരമാണ് കേരളത്തിൻ്റേത്. കാസർകോടിൻ്റെ സംഭാവനകളായ പി കുഞ്ഞിരാമൻ നായർ, ടി ഉബൈദ്, വിദ്വാൻ പി കേളുനായർ തുടങ്ങിയ പ്രതിഭകളെ മന്ത്രി ഓർമിപ്പിച്ചു. വിവിധ സംസ്ക്കാരങ്ങളുടെ മിശ്രിതമായ ഇൻഡ്യയുടെ ചെറുപതിപ്പാണ് കാസർകോടെന്നും സമഭാവനയുടെ സദ് കലാശാലകൾ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

എൻഎ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. കണ്ണൂർ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. സാബു അബ്ദുൽ ഹമീദ് ആമുഖ പ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാല യൂനിയൻ ചെയർമാൻ അഡ്വ. എം കെ ഹസൻ കലോത്സവം സംബന്ധിച്ച് ആമുഖ പ്രസംഗം നടത്തി. മാധ്യമ പ്രവർത്തകൻ ഡോ. അരുൺകുമാർ, ചലചിത്ര താരം മെറീന മൈക്കിൾ എന്നിവർ മുഖ്യ അതിഥികളായി. അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ , എകെഎം അഷറഫ് എംഎൽഎ, ജില്ലാ പഞ്ചായത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡൻ്റ് കെ മണികണ്ഠൻ, സിൻഡികേറ്റ് മെമ്പർമാരായ ഡോ. എ അശോകൻ, എംസി രാജു, ഡോ. രാഖി രാഘവൻ, ഡോ. കെ.ടി ചന്ദ്രമോഹനൻ, ഡോ.ടി.പി അഷറഫ്, കെ.വി പ്രമോദ് കുമാർ, കണ്ണൂർ സർവ്വകലാശാല വിദ്യാർത്ഥി ക്ഷേമവിഭാഗം ഡയറക്ടർ ടി.പി നഫീസ ബേബി, കണ്ണൂർ സർവ്വകലാശാല യൂനിയൻ ജനറൽ സെക്രട്ടറി കെ.വി.ശിൽപ, കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.കെ ഹരിക്കുറുപ്പ് , സെനറ്റ് മെമ്പർമാരായ ഡോ. കെ.വിജയൻ, ഡോ.കെ.എസ് സുരേഷ് കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി, പിടിഎ വൈസ് പ്രസിഡണ്ട് അർജുനൻ തായലങ്ങാടി, കണ്ണൂർ സർവ്വകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറി വി.സച്ചിൻ, കണ്ണൂർ സർവ്വകലാശാല യൂണിയൻ വൈസ് ചെയർമാൻ പി.ജിഷ്ണു, കണ്ണൂർ സർവ്വകലാശാല യൂണിയൻ എക്സിക്യൂട്ടീവ്- കണ്ണൂർ ജില്ല കെ.അപർണ, കാസറഗോഡ് ഗവ. കോളേജ് ജനറൽ സെക്രട്ടറി ആയിഷത്ത് മഹ്സൂമ തുടങ്ങിയവർ സംസാരിച്ചു.



സംഘാടക സമിതി കൺവീനർ ആൽബിൻ മാത്യു സ്വാഗതവും കണ്ണൂർ സർവ്വകലാശാല യൂണിയൻ എക്സിക്യുട്ടീവ് കാസർകോട് ജില്ല ബി.കെ ഷൈജിന നന്ദിയും പറഞ്ഞു. ഉദ്ഘാടന വേദിയിൽ കലോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ മന്ത്രി ആർ. ബിന്ദു പ്രകാശനം ചെയ്തു. സംഘാടക സമിതി കൺവീനർ ആൽബിൻ മാത്യു മന്ത്രിക്ക് ഉപഹാരം നൽകി. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ള 140 കോളേജുകളിൽ നിന്നും 120 മത്സരങ്ങളിലായി 5000 കുട്ടികളാണ് കലാ മാമാങ്കത്തിൻ്റെ ഭാഗമാകുന്നത്. സപ്തഭാഷ സംഗമ ഭൂമിയായ കാസർകോട് ഗവ കോളേജ് ആദ്യമായിട്ടാണ് കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Video, Vidya Nagar, Art-Fest, Kannur University, University- Kalolsavam, Govt. College, Minister, Inauguration, Minister R Bindu, Kasaragod Govt. college, Minister R Bindu said that Rs 1.8 crore has been allotted to the Kasargod Govt. college for scientific research.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia