K Radhakrishnan | കാസര്‍കോട് നഗരത്തിലെ മീന്‍ മാര്‍കറ്റ് നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍; മറുപടി നിയമസഭയില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ ചോദ്യത്തിന്
Mar 14, 2023, 22:24 IST
തിരുവനന്തപുരം: (www.kasargodvartha.com) കാസര്‍കോട് നഗരത്തിലെ മീന്‍ മാര്‍കറ്റ് നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. നിയമസഭയില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കൂടുതല്‍ തുക വേണ്ട വലിയ മാര്‍കറ്റ് ആണ് കാസര്‍കോട്ടേത് എന്നും തുകയുടെ ലഭ്യതക്കനുസരിച്ച് മീന്‍ മാര്‍കറ്റ് നവീകരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് (NFDB) അനുവദിച്ച 2.5 കോടി രൂപ ചിലവില്‍ നിര്‍മിച്ച മീന്‍ മാര്‍കറ്റ് 2015ലാണ് അന്നത്തെ ഫിഷറീസ് മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ പരിമിതികളും അസൗകര്യങ്ങളും മൂലം മീന്‍ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണകരമല്ലാത്ത രീതിയില്‍ മാറിയിട്ടുണ്ടെന്നും എന്‍എ നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി. ഇനി എന്‍എഫ്ഡിബി തുക ലഭിക്കാത്തതിനാലാണ് സംസ്ഥാന സര്‍കാര്‍ തുക അനുവദിക്കുമോയെന്ന് എംഎല്‍എ ചോദ്യം ഉന്നയിച്ചത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, N.A.Nellikunnu, Fish-Market, Development Project, Minister K Radhakrishnan, Fish Market Kasaragod, Minister K Radhakrishnan said that steps will be taken to modernize fish market in Kasaragod.
< !- START disable copy paste -->